നിതക മാറ്റം സംഭവിച്ച പുതിയ തരം കൊറോണ വൈറസ് വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സഊദിലേക്കും കുവൈത്തിലേക്കുമുള്ള അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതോടെ യു എ ഇ വഴി അതാത് രാജ്യങ്ങളിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസി യാത്രക്കാരുടെ പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ഐ സി എഫ് ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ അവധിക്ക് നാട്ടിലെത്തിയ ശേഷം തിരിച്ചു വരുന്നത്തിനായി രണ്ടാഴ്ചക്കാലം യു എ ഇയിൽ തങ്ങിയ ശേഷമായിരുന്നു സഊദിയിലേക്ക് മടങ്ങിയിരുന്നത്. യാത്രക്കാരിൽ പലരും പതിനഞ്ചു ദിവസത്തെ പാക്കേജിലാണ് യു എ ഇയിൽ എത്തിയത്. അത് കഴിയുന്നതോടെ പലർക്കും അത്യാവശ്യ കാര്യങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയാണ്. ഐ സി എഫിന്റെ കീഴിൽ ഇന്നലെ (21 / 12 / 20 നു ഹെല്പ് ഡെസ്‌ക് ആരംഭിച്ചു 24 മണിക്കൂറിനകം 400 ൽ പരം അന്വേഷങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് വിഷയത്തിന്റെ ഗൗരവസ്ഥ ബോധ്യപ്പെടുത്തുന്നുണ്ട്. താമസ സൗകര്യം, ഭക്ഷണം, മരുന്ന് എന്നിവക്ക് പലരും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നിലവിൽ ഒരാഴ്ചത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയതെങ്കിലും വീണ്ടും ദീർഘിപ്പിക്കാൻ സാധ്യത ഉള്ളതിനാൽ ഈ വിഷയത്തിൽ അടിയന്തിരമായി സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്ന് കത്തിൽ സൂചിപ്പിച്ചു.