ജിദ്ദ: സൗദിയിലേക്ക് വരാനാകാതെ ദുബായിലും യു.എ.ഇ യുടെ മറ്റിടങ്ങളിലും കുടുങ്ങിയ മലയാളികൾക്ക് ഐസിഎഫ് യു.എ.ഇ കമ്മറ്റി ജബൽ അലിയിൽ ഒരുക്കിയ സൗജന്യ പാർപ്പിട സൗകര്യം ഏറെ ആശ്വാസമേകും.

ഐസിഎഫ് സൗദി നാഷണൽ കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് യു.എ.ഇ യിൽ കുടുങ്ങിയവർക്ക് സൗകര്യമൊരുക്കിയത്.

കോവിഡിന്റെ രണ്ടാം വരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സൗദി അന്താരാഷ്ട്ര വിമാന സർവീസിന് വിലക്കേർപ്പെടുത്തിയ കാരണത്താൽ സൗദിയിലേക്കും കുവൈത്തിലേക്കും യാത്ര ചെയ്യാനായി യുഎഇ എത്തിയ നൂറുക്കണക്കിന് പേരാണ് പ്രതിസന്ധിയിലായത്. താമസത്തിനും ഭക്ഷണത്തിനും പണമില്ലാതെ കുടുങ്ങിയ സഹോദരങ്ങളെ സഹായിക്കാൻ ഐ സി എഫ് മുന്നോട്ടു വരികയായിരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലും മർകസ് സഖാഫത്തി സുന്നിയ്യയുടെ സഹകരണവും കൂടി ഉണ്ടായതോടെ 250 പേർക്ക് താമസിക്കാവുന്ന, എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ കെട്ടിടം ജബൽ അലിയിൽ സൗജന്യമായി ലഭിക്കുകയായിരുന്നു.

താമസവും ഭക്ഷണവും സൗജന്യമായാണ് നൽകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഐസിഎഫ് യു.എ.ഇ ഹെല്പ് ഡസ്‌ക് എല്ലാ ഭാഗങ്ങളിലും രജിസ്‌ത്രേഷൻ ആരംഭിച്ചിട്ടുണ്ട്. ജബൽ അലിയിലെ സേവനം ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്. +971 504733009 (ദുബായ്), +971 505194832 (ഷാർജ), +971 555779073 (അജ്മാൻ), +971 507696590 ( റാസൽ ഖൈമ ), +971 505226001 (ഫുജൈറ)

സൗദിയടക്കമുള്ള രാജ്യങ്ങളിലേക്ക് വരാനാകാതെ കുടുങ്ങിയ മലയാളികൾക്ക് സൗജന്യ താമസമൊരുക്കാൻ മുന്നോട്ടു വന്ന ഐസിഎഫ് യു.എ.ഇ കമ്മറ്റിയെ അഭിനന്ദിക്കുന്നതോടൊപ്പം സന്തോഷവും അറിയിക്കുന്നതായി സൗദി നാഷണൽ ഐസിഎഫ് അറിയിച്ചു. പ്രസിഡണ്ട് സയ്യിദ് ഹബീബ് അൽ ബുഖാരിയുടെ അധ്യക്ഷതയിൽ ചേർന്ന നാഷണൽ വെർച്വൽ യോഗത്തിൽ ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, അബ്ദുസ്സലാം വടകര, മുജീബ് എ ആർ നഗർ, ഖാദർ മാസ്റ്റർ സംസാരിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും മുഹമ്മദലി വേങ്ങര നന്ദിയും പറഞ്ഞു.
2 Attachments