റിയാദ്: ജനാധിപത്യം ഗുരുതരമായി അപായപ്പെട്ടു കൊണ്ടിരിക്കുമ്പോൾ, വീണ്ടും ഒരു തിരഞ്ഞെടുപ്പിനെ നാം അഭിമുഖീകരിക്കുകയാണ്. മുന്നണികൾ മുന്നോട്ട് വെച്ചിട്ടുള്ള വികസന വാഗ്ദാനങ്ങളെ ചൊല്ലിയുള്ള സംവാദങ്ങൾ നടക്കുമ്പോൾ പ്രവാസത്തിന് പറയുവാനുള്ളത് എന്താണെന്ന് പരിശോധിക്കുകയാണ് നാളത്തെ പീപ്പിൾസ് മാനിഫെസ്റ്റോ ചർച്ചാ സംഗമം. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് സയ്യിദ് താഹ തങ്ങൾ ഉൽഘാടനം ചെയ്യും.

അധികാരം ലക്ഷ്യമാക്കി പുറത്തിറക്കപ്പെടുന്ന പ്രകടനപത്രികകൾ കേരള വികസനമെന്ന പരിപ്രേക്ഷ്യത്തെ എത്രമാത്രം ഉൾക്കൊള്ളുന്നുണ്ടെന്ന് കേരള വികസന രേഖ ചർച്ച ചെയ്യുന്നു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുന്ന ചർച്ച സംഗമത്തിൽ സി പി എം സെക്രെറ്ററിയേറ്റ് അംഗം പി രാജീവ്, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴംകുളം മധു, കെ ടി എ മുനീർ, സൈനുദ്ധീൻ കൊടുങ്ങല്ലൂർ, എ എം സജിത്, നിസാർ കാട്ടിൽ, സയ്യിദ് ഹബീബ് അൽ ബുഖാരി, ബഷീർ എറണാകുളം തുടങ്ങിയവർ സംബന്ധിക്കും.