- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനാമ ക്യാപിറ്റൽ ഗവർണറേറ്റ് നൽകുന്ന ഭക്ഷണ കിറ്റുകൾ ഐ സി എഫ് നേതൃത്വം ഏറ്റുവാങ്ങി
മനാമ ക്യാപിറ്റൽ ഗവർണറേറ്റ് റമളാനിൽ പ്രയാസമാനുഭവിക്കുന്നവർക്കായി നൽകി വരുന്ന ഭക്ഷണ കിറ്റുകൾ ഉമ്മുൽ ഹസം ചാരിറ്റി വിങ് ഓഫീസിൽ ഗവർണറേറ്റ് ചാരിറ്റി ഹെഡ് യൂസുഫ് ലോറിയിൽ നിന്ന് ഐ സി എഫ് ക്ഷേമ കാര്യ സെക്രട്ടറി ഷമീർ പന്നൂർ, പബ്ലിക്കേഷൻ സെക്രട്ടറി സിയാദ് വളപട്ടണം എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ഐ സി എഫ് സാന്ത്വനം നേതാക്കളായ അബ്ദുൽ സലാം പെരുവയൽ, നിസാർ എടപ്പാൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. ജോലി ഇല്ലാതെയും ശമ്പളം കിട്ടാതെയും പ്രയാസമാനുഭവിക്കുന്ന നിരവധി ആളുകൾക്ക് ആശ്വാസമാണ് മനാമ ക്യാപിറ്റൽ ഗവർണറേറ്റ് നൽകുന്ന ഇഫ്താർ കിറ്റുകൾ. ഐസിഎഫിന്റെ സാന്ത്വനം വളണ്ടിയർമാർ മുഖേന ആവശ്യക്കാരിലേക്ക് ഈ കിറ്റുകൾ വിതരണം ചെയ്യും. കഴിഞ്ഞ വ്രതനുഷ്ടാന സമയത്ത് ആയിരങ്ങൾക്ക് സമാശ്വാസമായി നോമ്പ് തുറ വിഭവങ്ങളും ഭക്ഷണ കിറ്റുകളും എത്തിച്ചു കൊടുക്കാൻ ഐ സി എഫിന്റെ സാന്ത്വനം വളണ്ടിയർമാർക്ക് സാധിച്ചിട്ടുണ്ട്. ഐ സി എഫിന്റെ വിവിധ സെൻട്രൽ കമ്മറ്റികൾക്ക് കീഴിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് കൈതാങ്ങായി ഭക്ഷണ കിറ്റുകൾ വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്.