- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ കൽച്ചറൽ ഫൗണ്ടേഷൻ പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു
ഇന്ത്യൻ കൽച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ് ) സൗദി നാഷണൽ കമ്മിറ്റി ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നു:കോവിഡ് പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കേണ്ടി വരുന്നവർ പ്രവാസികളാണ് . കോവിഡ് തുടങ്ങുന്നതിനു മുൻപും ശേഷവുമായി നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതെ വളരെ പ്രയാസം അനുഭവിക്കുന്ന വലിയ ഒരുവിഭാഗം പ്രവാസികളുടെ ഭാവി ആശങ്കയിലാണ് . തുടക്കം മുതൽ ഈ വിഷയത്തിൽ കേരള മുസ്ലിം ജമാഅത്തും ഐ സി എഫും സാദ്യമാകുന്ന എല്ലാഇടപെടലുകളും നടത്തിവരുന്നുണ്ട് . ഈ പ്രതിസന്ധിഘട്ടത്തിൽ ആയിരകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും മെഡിസിനും വിതരണം ചെയ്യാൻ സാധിച്ചതുമുതൽ ലഭ്യമായികൊണ്ടിരിക്കുന്ന ആവശ്യകതകളാണ് ഇപ്പോൾ ഇത്തരം ഒരുപദ്ധതിയിലേക്കു ഐ സി എഫ് നെ വീണ്ടും സന്നദ്ധമാക്കിയത്.
പ്രവാസ ജീവിതത്തിൽ സ്വന്തം ഭാവിക്കുവേണ്ടി പ്രത്യകിച്ചൊന്നും കരുതിവയ്ക്കാതിരുന്ന വലിയ ഒരു വിഭാഗം പ്രവാസി സഹോദരങ്ങൾ തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങി നിത്യജീവിതത്തിനു കഷ്ട്ടപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം ഭക്ഷ്യകിറ്റുകൾ ചെറിയ ഒരാശ്വാസമാകുമെന്നു ഐ സി എഫ് കരുതുന്നു .
ഇന്ത്യൻ കൽച്ചറൽ ഫൗണ്ടേഷൻ സൗദി നാഷണൽ കമ്മിറ്റി വിശുദ്ധ റമളാൻ മാസത്തിൽ പ്രഖ്യാപിച്ച നിരവധി പ്രധാന വിദ്യാഭ്യാസ ജീവകാരുണ്യ സേവന പദ്ധതികളിൽ ഒന്നാണ് നാട്ടിലുള്ള ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യുക എന്നത് . സെൻട്രൽ കമ്മിറ്റികൾ പ്രവാസ ലോകത്തും നാട്ടിലുമായി നടത്തുന്ന മദ്രസ അദ്ധ്യാപകർക്കും മറ്റു അർഹതപെട്ടവർക്കുമുള്ള സാമ്പത്തിക സഹായ വിതരണം ഉൾപ്പടെയുള്ള മറ്റു പ്രധാന തനത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പുറമെയാണ് നാഷണൽ കമ്മിറ്റിയുടെ പ്രസ്തുത പദ്ധതി.
ഐ സി എഫി ന്റെ 430 യൂണിറ്റുകൾ വഴി നടത്തിയ സർവേകളുടെ അടിസ്ഥാനത്തിൽ ലഭ്യമായ തീർത്തും അർഹതപ്പെട്ട 1000 കുടുംബങ്ങളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് . കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായ പ്രവാസികൾക്ക് അഭയമായ ഐ സി എഫ് ചാർട്ടർ ഫ്‌ളൈറ്റ് സംവിധാനത്തിൽ സൗജന്യ ടിക്കറ്റിനു അർഹരായവർ ഉൾപ്പടെയുള്ള സമൂഹത്തിലെ വെത്യസ്ത വിഭാഗങ്ങളെ കുടി സൗജന്യ ഭക്ഷ്യകിറ്റ് പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടുണ്ട് എന്നത് വളരെ പ്രധാനമാണ് .
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള അർഹതപെട്ടവർക്കുള്ള ഭക്ഷ്യകിറ്റ് നാളെ 19/04/21 തിങ്കളാഴ്ച രാവിലെ 11:30ന് സമസ്ത ഉപാദ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ അഡ്വ . പി ടി എ റഹീം MLA യുടെ സാന്നിധ്യത്തിൽ ഫ്‌ളാഗ് ഓഫ് ചെയ്യും .
കേരളമുസ്ലിം ജമാഅത്തു നേതാക്കളായ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി , എൻ . അലിഅബ്ദുള്ള , മജീദ് മാസ്റ്റർ കക്കാട് , മുഹമ്മദ് മാസ്റ്റർ പറവൂർ , എസ് വൈ എസ് സെക്രട്ടറി അബ്ദുൽ കലാം മാവൂർ , ഐ സി എഫ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ , സയ്യിദ് ഹബീബ് അൽ ബുഖാരി , അബ്ദുൾ അസീസ് സഖാഫി മമ്പാട് , ബഷീർ എറണാകുളം, അബുബക്കർ അൻവരി , അബ്ദുറഷീദ് സഖാഫി മുക്കം, അഷ്റഫലി, അബ്ദുസലാം വടകര എന്നിവർ സംബന്ധിക്കും .
പ്രസ് മീറ്റിൽ സംബന്ധിച്ചവർ :
നിസാർ എസ് കാട്ടിൽ . നാഷണൽ ഓർഗനൈസേഷൻ സമിതി പ്രസിഡന്റ്
ബഷീർ ഉള്ളണം : നാഷണൽ ഓർഗനൈസേഷൻ സമിതി സെക്രട്ടറി
സലിം പാലച്ചിറ : നാഷണൽ പബ്ലിക്കേഷൻ സെക്രെട്ടറി