കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നാട്ടിലെത്തി തിരിച്ചു പോകാനാവാതെയും ജോലി നഷ്ടപ്പെട്ടും ദുരിതമനുഭവിക്കുന്ന ആയിരം പ്രവാസി കുടുംബങ്ങൾക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സഊദി നാഷണൽ കമ്മിറ്റി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.സഊദിയിലെ 532 പ്രാദേശിക യൂണിറ്റ് ഘടകങ്ങൾ മുഖേന പ്രത്യേക സർവേ നടത്തിയാണ് കേരളത്തിലെയും നീലഗിരി (തമിഴ്‌നാട് ) ഉൾപ്പെടെയുള്ള 15 ജില്ലകളിൽ നിന്നായി ആയിരം ഗുണഭോക്താക്കളെ കണ്ടെത്തിയത്.

മുസ് ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ'റമളാൻ ആത്മ വിചാരത്തിന്റെ കാലം' എന്ന ശീർഷകത്തിൽ നാട്ടിലും വിദേശത്തും നടന്നു വരുന്ന റമളാൻ കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന വൈവിധ്യമാർന്ന ക്ഷേമ പ്രവർത്തനങ്ങളോടനുബന്ധിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്.പദ്ധതിയുടെ ഉദ്ഘാടനം സമസ്ത. ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ നിർവഹിച്ചു.നാഷണൽ പ്രസി.സയ്യിദ് ഹബീബ് അൽ ബുഖാരിയുടെ അധ്യക്ഷതയിൽ പി.ടി.എ റഹീം എം എൽ.എ സമർപ്പണ സംഗമം ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്ര.എൻ.അലി അബ്ദുല്ല, ഐ.സി.എഫ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, അബൂബക്കർ അൻവരി , എസ്.വൈ.എസ് സംസ്ഥാന സെക്ര.മുഹമ്മദ് പറവൂർ, ജില്ലാ ജന. സെക്ര.കലാം മാവൂർ,പി .ടി .സി .മുഹമ്മദലി മാസ്റ്റർ,
മുഹമ്മദലി മാസ്റ്റർ മഹ്‌ളറ പ്രസംഗിച്ചു. മുക്കംഅബ്ദു റശീദ് സഖാഫി സ്വാഗതവും അശ്‌റഫലി കീഴുപറമ്പ് നന്ദിയും പറഞ്ഞു.