- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഖാമ റീ എൻട്രി എന്നിവ നീട്ടിക്കൊടുക്കാനുള്ള തീരുമാനം; അഭിനന്ദനവുമായി ഐസിഎഫ്
സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി ഇഖാമ, റീ എൻട്രി എന്നിവ സൗജന്യമായി നീട്ടിക്കൊടുക്കാനുള്ള സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ കാരുണ്യ പ്രഖ്യാപനം പതിനായിരക്കണക്കിന് ആളുകൾക്ക് ഗുണകരമാകുമെന്നും ഈ തീരുമാനമെടുത്ത ഭരണകർത്താക്കളെ അഭിനന്ദിക്കുന്നുവെന്നും ഐ സി എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി.
കോവിഡ് മൂലം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്കു കാരണം നിരവധി വിദേശികളായിരുന്നു വിഷമാവസ്ഥയിലുണ്ടായിരുന്നത്.2021 ജൂൺ രണ്ട് വരെയുള്ള റീ എൻട്രി, ഇഖാമ , വിസിറ്റ് വിസ എന്നിവയാണ് നീട്ടിക്കൊടുക്കുക എന്നാണ് ഇത് സംബന്ധമായ അറിയിപ്പിൽ വക്തമാക്കുന്നത്. ഇതിന്റെ ചെലവ് ധനകാര്യ മന്ത്രാലയം വഹിക്കുമെന്നതും പുതുക്കൽ വരും ദിവസങ്ങളിൽ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ഘട്ടംഘട്ടമായി പൂർത്തിയാക്കുമെന്നതും ആശ്വാസം നല്കുന്നതാണെന്ന് ഐ സി എഫ് വിലയിരുത്തി.