ജിദ്ദ. സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമയും റീ എന്ററിയും സൗജന്യമായി പുതുക്കി നൽകാനുള്ള സൽമാൻ രാജാവിന്റെ തീരുമാനത്തെ ഐ സി എഫ് സ്വാഗതം ചെയ്തു. കോവിഡ് 19 മൂലം നാട്ടിലെത്തി തിരിച്ചു പോവാൻ കഴിയാത്ത ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന തീരുമാനമാണിത്.

മാനുഷിക മൂല്യങ്ങൾക്ക് എന്നും വലിയ പ്രാധാന്യം നൽകിയിരുന്ന സൗദി ഭരണകൂടങ്ങളുടെ കരുണ്യങ്ങൾ നേരത്തെയും പല തവണ അനുഭവിച്ചവരാണ് ഇന്ത്യക്കാർ. തൊഴിൽ രംഗത്ത് പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമ്പോഴും തൊഴിലാളികളോട് കാണിക്കുന്ന കാരുണ്യം ലോക ഭരണകൂടങ്ങൾക്ക് മാതൃകയാണെന്നും ഐ സി എഫ് നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പലച്ചിറ, ഉമർ സഖാഫി മൂർക്കനാട്, ഖാദർ മാഷ്, ഹുസ്സനലി കടലുണ്ടി, അഷ്റഫലി സുബൈർ സഖാഫി സംബന്ധിച്ചു. ബഷീർ എറണാകുളം സ്വാഗതവും സിറാജ് കുറ്റ്യാടി നന്ദിയും പറഞ്ഞു.