- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ബഹ്‌റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാരുടെ വിഷയത്തിൽ ഇടപെടം; ഐസിഎഫ്
യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ബഹ്‌റൈനിൽ കുടുങ്ങിയ സൗദി യാത്രക്കാരുടെ വിഷയത്തിൽ ഇടപെടണമെന്ന് ഐ സി എഫ് ഗൾഫ് കൗൺസിൽ കേന്ദ്ര വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, ബഹ്റൈൻ ഇന്ത്യൻ അംബാസഡർ എന്നിവർ ക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.മലയാളികൾ ഉൾപ്പെടെ ആയിരത്തോളം ഇന്ത്യക്കാരാണ് ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്നത്. കോവിഡ് -19 വാക്‌സിൻ സ്വീകരിച്ചവരെ മാത്രമേ കോസ്‌വേ വഴി കടത്തിവിടൂ എന്ന പുതിയ നിയന്ത്രണമാണ് ഇവർക്ക് തിരിച്ചടിയായിരിക്കുന്നത്.
സൗദിയിലേക്ക് പോകാൻ ബഹ്‌റൈനിൽ എത്തിയവരിൽ പലരും വാക്‌സിൻ സ്വീകരിച്ചവരല്ല. മാത്രമല്ല, സൗദി അംഗീകരിച്ച ആസ്ട്ര സെനേക്ക, ഫൈസർ, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിലേതെങ്കിലുമൊരു വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ കോസ്‌വേ വഴി പോകാൻ അനുമതി ലഭിക്കൂ. ഇന്ത്യയിൽ നൽകുന്ന കോവാക്‌സിൻ സൗദി അംഗീകരിച്ചിട്ടില്ല. വിമാന മാർഗം സൗദിയിലേക്ക് പോകാൻ കഴിയുമെങ്കിലും ക്രമാതീതമായി ഉയർന്ന ടിക്കറ്റ് നിരക്ക് പലർക്കും താങ്ങാൻ കഴിയുന്നതല്ല.
വാക്‌സിൻ എടുക്കാത്തവർ സൗദിയിൽ എത്തിയാൽ ഒരാഴ്ച ഹോട്ടൽ ക്വാറന്റീനിൽ കഴിയുകയും വേണം. 14 ദിവസത്തെ വിസയിൽ ബഹ്റൈനിൽ എത്തിയവരാണ് ഏറെ. അതിനുശേഷവും താമസിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് ഇവർക്കുള്ളത്. ഇക്കാര്യങ്ങളിൽ വേഗത്തിലുള്ള നടപടി വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.