ൾഫിൽ നിന്ന് നീറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്ക് പ്രയോജനപ്പെടുംവിധത്തിൽ ദുബൈയിലും കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ഗൾഫ് കൗൺസിൽ സ്വാഗതം ചെയ്തു. വിവിധ ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കു പുതിയ കേന്ദ്രത്തിന്റെ ഗുണം ലഭിക്കും. ഇതിനു മുൻകൈ എടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതായി ഐ സി എഫ് വ്യക്തമാക്കി. ഗൾഫിൽ പരീക്ഷാകേന്ദ്രം അനുവദിച്ചുകിട്ടാൻ ഐ സി എഫ് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു.