- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസലിയാരുടേയുംപേരുകൾ നീക്കം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണം- ഐ.സി.എഫ്
ജിദ്ദ: സ്വാതന്ത്ര്യ സമര നായകരായ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമടങ്ങുന്ന 387 പേരെ സ്വാതന്ത്ര്യ സമര നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ ശ്രമം അപലപനീയമാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വർഗീയ വത്കരിച്ചു, രാജ്യത്തിന് വേണ്ടി ജീവനും സ്വത്തും സർവ്വവും സമർപ്പിച്ച ധീര ദേശാഭിമാനികളെ സ്വാതന്ത്ര്യ സമര നായകരുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കി നാട്ടിൽ വർഗീയത വളർത്താനുള്ള ശ്രമം രാഷ്ട്രത്തോടും ചരിത്രത്തോടും ചെയ്യുന്ന അക്രമമാണെന്നും ചരിത്രം തിരുത്തുവാനുള്ള ഇത്തരം ഹീനമായ ശ്രമത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും ഐ.സി.എഫ് നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ജാതി മത വർഗ ഭാഷ വ്യത്യാസമില്ലാതെയുള്ള പോരാട്ടമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത്. ചരിത്രത്തിൽ വർഗീയത ചാലിക്കുന്നവർ രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളോട് കൂടി ചെയ്യുന്ന ക്രൂരതയാണ്.
സയ്യിദ് ഹബീബ് അൽ ബുഖാരി ആദ്യക്ഷം വഹിച്ചു. ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, അബൂബക്കർ അൻവരി, ഉമർ സഖാഫി മൂർക്കനാട്, സുബൈർ സഖാഫി, അബ്ദുറഹ്‌മാൻ മളാഹിരി, അബ്ദുൽ റഷീദ് സഖാഫി മുക്കം, അഷ്റഫലി, സലീം പാലച്ചിറ, സിറാജ് കുറ്റ്യാടി, മുഹമ്മദലി വേങ്ങര സംബന്ധിച്ചു.