കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽക്യാമ്പിലേക്ക് പ്രവാസികളുടെ ഒഴുക്ക്. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ കാലത്ത്ഏഴുമണിക്ക് ആരംഭിച്ച കേമ്പിൽ 2500ൽപരം രോഗികൾക്ക് ചികിത്സ നിർണയിച്ച് മരുന്നുകൾവിതരണം ചെയ്തു.

ക്യാമ്പിൽ സ്‌കാനിങ്, ഇ.സി.ജി., ഷുഗർ, കൊളസ്‌ട്രോൾ, ബി.പി..ഒഫ്താൽ എന്നീ ടെസ്റ്റുകൾ സൗജന്യമായിരുന്നു.ഇന്ത്യൻ ഡോക്ടേർസ് ഫോറം, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, കുവൈത്ത് റെഡ് ക്രസന്റ്സൊസൈറ്റി, ഇന്ത്യൻ ഡെന്റിസ്റ്റ്‌സ് അലയൻസ് തുടങ്ങി വിവിധ സ്വകാര്യ സർക്കാർ സ്ഥാപനങ്ങളും, മെട്രോ, ബദർ അൽ സമാ, അൽനഹീൽ, ശിഫാ അൽ ജസീറ തുടങ്ങിയ സ്വകാര്യക്ലിനിക്കുകളുടേയും സഹകരണത്തോടെയാണ് മെഡിക്കൽ കേമ്പ് നടന്നത്.
ഐ.സി.എഫ്. പ്രസിഡണ്ട് അബ്ദുൽ ഹകീം ദാരിമിയെ ആദ്യ പരിശോധന നടത്തിയാണ് ക്യാമ്പ്ആരംഭിച്ചത്.

വിവിധ ചികിത്സാ വിഭാഗങ്ങളിലായി അറുപതിൽ പരം ഡോക്ടർമാരുംഅമ്പതിൽ പരം പാരാമെഡിക്കൽ സ്റ്റാഫും കേമ്പിന് നേതൃത്വം നൽകി.ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി നാരായണൻ, സെക്കന്റ് സെക്രട്ടറി സിബി, ജംഇയ്യതുരിഫാഇയ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ഔസ് ഈസാ ശാഹീൻ, മെട്രോ മെഡിക്കൽകെയർ സിഇഒ. ഹംസ പയ്യന്നൂർ, അൽനഹീൽ ഇന്റർനാഷണൽ ക്ലിനിക് ജനറൽ മാനേജർ അബ്ദുൽഅസീസ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.

ഇന്ത്യൻ ഡോക്ടേർസ് ഫോറം പ്രസിഡണ്ട് ഡോ. സുരൻസാ നായിക്, കമ്മ്യൂണിറ്റി വെൽഫെയർപ്രസിഡണ്ട് ഡോ. സണ്ണി, കെ.ഒ.സി. ജനറൽ ഫിസിഷ്യൻ ഡോ. അമീർ, പാരാമെഡിക്കൽലീഡേർസ് അബ്ദുൽ സത്താർ, അനസ്, ഷറഫുദ്ദീൻ, സീനിയർ ഫാർമസിസ്റ്റുകളായ നൗഫൽ,ഇബ്‌റാഹീം ഹാജി, ഐ.സി.എഫ്. നേതാക്കൾ, ഐ,സി.എഫ്. സ്വഫ്‌വ വിങ് എന്നിവർ കേമ്പ്പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.