- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ഐ.സി.എഫ്. സൗജന്യ മെഡിക്കൽ ക്യാമ്പ് ഏഴിന്
കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏഴിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുവൈത്ത് ഇന്ത്യൻ ഡോക്ടേർസ് ഫോറത്തിന്റെ (ഐ.ഡി.എഫ്) സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് നാലു മണി വരെ നീണ്ടുനിൽക്കും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോ, ഡെർമറ്റോളജി, ഗ്യാസ്‌ട്രോ എന്റെറോളജി, യൂറോളജി, ശിശുരോഗം, സ്ത്രീരോഗം, ഇ.എൻ.ടി., ഒഫ്താൽമോളജി, ന്യൂറോളജി, ഡെന്റൽ വിഭാഗങ്ങളിലായി രണ്ടായിരത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നീ ടെസ്റ്റുകൾ എല്ലാവർക്കും കൊളസ്‌ട്രോൾ, ഇ.സി.ജി., സ്‌കാനിങ്, മെഡിസിൻ എന്നിവ ഡോക്ടർമാരുടെ നിർദ്ദേശാനുസരണവും സൗജന്യമായി ലഭ്യമാക്കും. ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരും ഡൊമസ്റ്റിക് തൊഴിൽ വിഭാഗത്തിലുള്ളവരുമടക്കം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രധാനമായി ഉദ്ദേശിച്ചാണ് സൗജന്യ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചിട്ടു
കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏഴിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുവൈത്ത് ഇന്ത്യൻ ഡോക്ടേർസ് ഫോറത്തിന്റെ (ഐ.ഡി.എഫ്) സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് വൈകീട്ട് നാലു മണി വരെ നീണ്ടുനിൽക്കും.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോ, ഡെർമറ്റോളജി, ഗ്യാസ്‌ട്രോ എന്റെറോളജി, യൂറോളജി, ശിശുരോഗം, സ്ത്രീരോഗം, ഇ.എൻ.ടി., ഒഫ്താൽമോളജി, ന്യൂറോളജി, ഡെന്റൽ വിഭാഗങ്ങളിലായി രണ്ടായിരത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നീ ടെസ്റ്റുകൾ എല്ലാവർക്കും കൊളസ്‌ട്രോൾ, ഇ.സി.ജി., സ്‌കാനിങ്, മെഡിസിൻ എന്നിവ ഡോക്ടർമാരുടെ നിർദ്ദേശാനുസരണവും സൗജന്യമായി ലഭ്യമാക്കും.
ലേബർ ക്യാമ്പുകളിൽ താമസിക്കുന്നവരും ഡൊമസ്റ്റിക് തൊഴിൽ വിഭാഗത്തിലുള്ളവരുമടക്കം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പ്രധാനമായി ഉദ്ദേശിച്ചാണ് സൗജന്യ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
ഇന്ത്യൻ ഡോക്ടേർസ് ഫോറത്തിനു പുറമെ, ഇന്ത്യൻ ഡെന്റിസ്റ്റ്‌സ് അലയൻസ്, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, സൗദി കുവൈത്ത് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കുവൈത്തിലെ മെഡിക്കൽ രംഗത്തെ പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും പ്രമുഖ സംരംഭങ്ങൾ കേമ്പുമായി സഹകരിക്കും. കുവൈത്ത് ഓയിൽ കമ്പനിയിലെ ജനറൽ ഫിസിഷ്യൻ ഡോ. അമീർ ചെയർമാനും ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് സിറാജ് കൺവീനറുമായി പ്രവർത്തിക്കുന്ന കൺട്രോൾ ബോർഡാണ് മെഡിക്കൽ കേമ്പിന് നേതൃത്വം നൽകുന്നതെന്നും ഐ.സി.എഫ്. ഭാരവാഹികൾ അറിയിച്ചു. കേമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവർ കൃത്യ സമയത്തു തന്നെ ക്യാമ്പിന് എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.