- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ എയർപോർട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് ഐസിഎഫ് മിഡ്ഡിൽ ഈസ്റ്റ് കൗൺസിൽ; ഒമ്പതു മുതൽ 15 വരെ കരിപ്പൂർ സംരക്ഷണ വാരം ആചരിക്കുന്നു
ദുബൈ: റൺവേ അറ്റകുറ്റപണികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാതെ കരിപ്പൂർ എയർപോർട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് ഐ സി എഫ് മിഡിൽ ഈസ്റ്റ് കൗൺസിൽ വ്യക്തമാക്കി. പൊതുമേഖലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ സപ്തംബർ 9 മുതൽ 15 വരെ 'തിരികെ വേണം കരിപ്പൂർ' എന്ന പ്രമേയത്തിൽ കരിപ്പൂർ സംരക്ഷണ വാരം ആചരിക്കും. റൺവേ സുരക്ഷാ പ്രശ്‌നത്തിന്റെ പേരിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തിയത്. നവീകരണത്തിന്റെ പേരിലാണ് പല രാജ്യാന്തര സർവീസുകളും നിർത്തിവച്ചത്. നവീകരണ പ്രവർത്തികളെല്ലാം ഇതിനകം പൂർത്തിയായി. 75 പി.സി.എൻ ശക്തിയുള്ള റൺവേയാണിപ്പോൾ കരിപ്പൂരിൽ തയാറായിട്ടുള്ളത്. നേരത്തെ 56 പി.സി.എൻ മാത്രമായിരുന്നു റൺവേയുടെ ബലം. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ആവശ്യമായ നീളവും റൺവേക്ക് നിലവിലുണ്ട്. അതുകൊണ്ടു തന്നെ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിനും റദ്
ദുബൈ: റൺവേ അറ്റകുറ്റപണികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും നിർത്തിവച്ച സർവീസുകൾ പുനരാരംഭിക്കാതെ കരിപ്പൂർ എയർപോർട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന് ഐ സി എഫ് മിഡിൽ ഈസ്റ്റ് കൗൺസിൽ വ്യക്തമാക്കി. പൊതുമേഖലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ സപ്തംബർ 9 മുതൽ 15 വരെ 'തിരികെ വേണം കരിപ്പൂർ' എന്ന പ്രമേയത്തിൽ കരിപ്പൂർ സംരക്ഷണ വാരം ആചരിക്കും.
റൺവേ സുരക്ഷാ പ്രശ്‌നത്തിന്റെ പേരിലാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അധികൃതർ വിലക്കേർപ്പെടുത്തിയത്. നവീകരണത്തിന്റെ പേരിലാണ് പല രാജ്യാന്തര സർവീസുകളും നിർത്തിവച്ചത്. നവീകരണ പ്രവർത്തികളെല്ലാം ഇതിനകം പൂർത്തിയായി. 75 പി.സി.എൻ ശക്തിയുള്ള റൺവേയാണിപ്പോൾ കരിപ്പൂരിൽ തയാറായിട്ടുള്ളത്. നേരത്തെ 56 പി.സി.എൻ മാത്രമായിരുന്നു റൺവേയുടെ ബലം. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ആവശ്യമായ നീളവും റൺവേക്ക് നിലവിലുണ്ട്. അതുകൊണ്ടു തന്നെ പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിനും റദ്ദാക്കിയ സർവീസുകൾ പുനരാരംഭിക്കുന്നതിനും സാങ്കേതിക തടസ്സങ്ങളൊന്നുമില്ല. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ നടക്കുന്ന തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കരിപ്പൂരിന്റെ പൂർവ സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് ഒരിക്കലും തടസ്സമാവേണ്ടതില്ല.
2015 മെയ് മുതലാണ് വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ നിയന്ത്രണമേർപ്പെടുത്തിയത്.2016 ജൂണിൽ പൂർത്തിയാക്കാൻ പദ്ധതിയിട്ട അറ്റകുറ്റപ്പണികൾ ഫെബ്രുവരിയിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് മൂന്ന് പ്രമുഖ വിമാന കമ്പനികൾ സുരക്ഷാ പരിശോധനയും സർവീസ് ആരംഭിക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. എന്നാൽ പുതിയ കാരണങ്ങൾ നിരത്തി വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് എയർപോർട്ട് അഥോറിറ്റി തടസ്സം നിൽക്കുകയാണ്.. അനുമതി ലഭിച്ചാൽ ഏതുസമയവും സർവീസുകൾ പുനരാംഭിക്കാൻ തയാറാണെന്ന് നേരത്തെ ഈ വിമാന കമ്പനികൾ അധികൃതരെ അറിയിച്ചിട്ടുമുണ്ട്. ടേബിൾ ടോപ് എയർപോർട്ടുകളിൽ മികച്ച അത്യാധുനിക സൗകര്യവും കരിപ്പൂരിനുണ്ട്. ഇത്തരം പരീക്ഷണങ്ങളെല്ലാം നേരത്തെ വിജയകരമായിരുന്നിട്ടും ഇപ്പോൾ നവീകരണം പൂർത്തിയായിട്ടും വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് ഉന്നത ലോബിയുടെ ചരടുവലിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ സാധാരണക്കാരായ പ്രവാസികൾ ആണ് കൂടുതലായി കരിപ്പൂരിലെ ആശ്രയിക്കുന്നത്. സൗദി അറേബ്യ അടക്കം ധാരാളം മലയാളികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് വലിയ വിമാനങ്ങൾ ഇല്ലാത്തതുമൂലം കൂടുതൽ തുക നൽകിയും അധിക സമയം ചെലവഴിച്ചും യാത്ര ചെയ്യേണ്ട ദുരവസ്ഥയാണ് ഇപ്പോൾ ഉള്ളത്. അടിയന്തിര ഘട്ടങ്ങളിൽ നാട്ടിലെത്തേണ്ടവർക്ക് അതിന് സാധിക്കാതെ വരികയാണ് ഈ വിഷയത്തിൽ കേരള സർക്കാറും രാഷ്ട്രീയ നേതൃത്വങ്ങളും ശക്തമായി ഇടപെടണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.
വിവിധ പ്രതിഷേധ പരിപാടികളാണ് സംരക്ഷണ വാരത്തിൽ നടക്കുക. ഐ സി എഫ് യൂണിറ്റ് ഘടകങ്ങൾ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ച് സിവിൽ ഏവിയേഷൻ അധികൃതർക്ക് ഇ മെയിൽ സന്ദേശമയക്കൽ, സോഷ്യൽ മീഡിയ പ്രചാരണം, എസ് വൈ എസുമായി സഹകരിച്ച് കരിപ്പൂരിൽ പ്രത്യക്ഷ സമര പരിപാടികൾ, ഗൾഫിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജനകീയ സംഗമങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും.
ഇത് സംബന്ധമായി ചേർന്ന മിഡിൽ ഈസ്റ്റ് കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സഖാഫി മമ്പാട്, അബ്ദുൽ കരീം ഹാജി മേമുണ്ട, അബൂബക്കർ അൻവരി, എം സി അബ്ദുൽ കരീം, മുജീബ് ഏ ആർ നഗർ, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, നിസാർ സഖാഫി കുപ്പാടിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.