- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ നാൽപത് കോടി ജനങ്ങൾ ഇപ്പോഴും കോവിഡ് പിടിപെടാൻ സാധ്യതയുള്ളവർ; സർവെ പഠന റിപ്പോർട്ടുമായി ഐ സി എം ആർ
ന്യൂൽഹി: രാജ്യത്തെ നാൽപത് കോടി ജനങ്ങൾ ഇപ്പോഴും കോവിഡ് പിടിപെടാൻ സാധ്യതയുള്ളവരെന്ന് ഐ സി എം ആർ സിറോ സർവെ പഠന ഫലം.അതേസമയം രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു വിഭാഗത്തിലും കോവിഡ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി.സിറോ സർവേയിൽ രാജ്യത്ത് 67 ശതമാനം പേരിലാണ് കോവിഡ് വന്നു പോയവരിൽ കാണുന്ന ആന്റിബോഡി കണ്ടെത്തിയത്.
രാജ്യത്തെ ജനസംഖ്യയിൽ മൂന്നിൽ ഒരു ഭാഗം ജനങ്ങളിൽ ആന്റിബോഡി സാന്നിധ്യമില്ല.അതായത് 40കോടിയിലേറെ പേർക്ക് ഇപ്പോഴും കോവിഡ് പിടിപെടാനുള്ള സാധ്യതയുണ്ട്.
വാക്‌സിൻ എടുക്കാത്തവരിൽ ആന്റിബോഡിയുടെ സാന്നിധ്യം 62.3 ശതമാനം ആണ്.ഇവരിൽ കോവിഡ് വന്നുപോയതാകാമെന്നാണ് നിഗമനം.ഒരു ഡോസ് സ്വീകരിച്ചവരിൽ എട്ട് ശതമാനം ആന്റിബോഡി സാന്നിധ്യവും രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവരിൽ 89.8 ശതമാനവും ആണ് ആന്റിബോഡി സാന്നിധ്യം.
ആര് വയസ് മുതൽ 17വയസ് വരെ കുട്ടികളിൽ പകുതിയധികം പേരിലും കോവിഡ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി.അതായത് കുട്ടികളിൽ പകുതിയിലധികം പേർക്കും രോഗം വന്ന് പോയിട്ടുണ്ടാകാമെന്നതാണ്.നഗരങ്ങളിലും ഗ്രാമങ്ങളിലും വലിയ വ്യത്യാസമില്ലാതെ രോഗ ബാധ ഉണ്ടായിട്ടുണ്ടാകാമെന്നും പഠനം പറയുന്നു.
രാജ്യത്തെ എഴുപത് ജില്ലകളിലായി ജൂൺ ജൂലൈ മാസത്തിലാണ് സിറോ സർവെ പഠനം നടത്തിയത്.28975പേരാണ് സർവേയുടെ
ഭാഗമായത്
മറുനാടന് മലയാളി ബ്യൂറോ