- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ ഐക്കൺ ഫിനാലേ 23,24 തീയതികളിൽ : ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ഇരുനൂറ്റമ്പതോളം കലാകാരന്മാർ അണിനിരക്കുന്ന ഇന്ത്യൻ ഐക്കൺ പരിപാടിയിൽ ഡാൻസ്, പാട്ട്, കോമഡി, ഫാഷൻ ഷോ. ഇൻസ്ട്രിമെന്റൽ മ്യൂസിക്, ആക്ടിങ് എന്നിവയോടെ അവതരിപ്പിക്കുന്ന ഫിനാലെ നവംബർ 23,24 തീയതികളിൽ ഇല്ലിനോയ്സിലുള്ള പ്ലാനോ സിറ്റിയിലെ ഏറ്റവും അത്യാധുനികമായ റെഡ്ബെറി കൺവൻഷൻ സെന്ററിൽ (3450 Drew Ave, Plano, IL) വച്ചു വൈകുന്നേരം 6 മണി മുതൽ നടത്തപ്പെടും. നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ ഇന്ത്യക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജീവിഷൻ സിഇഒ ഷരൺ വാലിയ നേതൃത്വം കൊടുക്കുന്ന ഈ പരിപാടികൾക്ക് ഗോപിയോ ഷിക്കാഗോ ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, പവ്വർ വോൾട്ട് സിഇഒ ബ്രിജ് ശർമ്മ, എൽ.എ ടാൻ സിഇഒ നിക്ക് പട്ടേൽ, ടെക് വേഗ സിഇഒ കൃഷ്ണ ബൻസാൽ, ന്യൂയോർക്ക് ലൈഫ് സീനിയർ വൈസ് പ്രസിഡന്റ് ജയശ്രീ പട്ടേൽ എന്നിവർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണ്. സീ ടിവിയും മറ്റു ചാനലുകളും ഈ പരിപാടി തൽസമയം സംപ്രേഷണം ചെയ്യും. കൂടുതൽ വിവരങ്ങൾ www.3iii.com -ൽ നിന്നും ലഭിക്കുന്നതാണ്. പ
ഷിക്കാഗോ: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ഇരുനൂറ്റമ്പതോളം കലാകാരന്മാർ അണിനിരക്കുന്ന ഇന്ത്യൻ ഐക്കൺ പരിപാടിയിൽ ഡാൻസ്, പാട്ട്, കോമഡി, ഫാഷൻ ഷോ. ഇൻസ്ട്രിമെന്റൽ മ്യൂസിക്, ആക്ടിങ് എന്നിവയോടെ അവതരിപ്പിക്കുന്ന ഫിനാലെ നവംബർ 23,24 തീയതികളിൽ ഇല്ലിനോയ്സിലുള്ള പ്ലാനോ സിറ്റിയിലെ ഏറ്റവും അത്യാധുനികമായ റെഡ്ബെറി കൺവൻഷൻ സെന്ററിൽ (3450 Drew Ave, Plano, IL) വച്ചു വൈകുന്നേരം 6 മണി മുതൽ നടത്തപ്പെടും. നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ ഇന്ത്യക്കാരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
ജീവിഷൻ സിഇഒ ഷരൺ വാലിയ നേതൃത്വം കൊടുക്കുന്ന ഈ പരിപാടികൾക്ക് ഗോപിയോ ഷിക്കാഗോ ചെയർമാൻ ഗ്ലാഡ്സൺ വർഗീസ്, പവ്വർ വോൾട്ട് സിഇഒ ബ്രിജ് ശർമ്മ, എൽ.എ ടാൻ സിഇഒ നിക്ക് പട്ടേൽ, ടെക് വേഗ സിഇഒ കൃഷ്ണ ബൻസാൽ, ന്യൂയോർക്ക് ലൈഫ് സീനിയർ വൈസ് പ്രസിഡന്റ് ജയശ്രീ പട്ടേൽ എന്നിവർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണ്.
സീ ടിവിയും മറ്റു ചാനലുകളും ഈ പരിപാടി തൽസമയം സംപ്രേഷണം ചെയ്യും. കൂടുതൽ വിവരങ്ങൾ www.3iii.com -ൽ നിന്നും ലഭിക്കുന്നതാണ്.
പ്രമുഖ വ്യവസായിയും മുന്നൂറിലധികം ഗ്യാസ് സ്റ്റേഷനുകളുമുള്ള ധർശൻ സിങ് ധാലിവാൾ ആയിരിക്കും നവംബർ 24-നു നടക്കുന്ന ഗ്രാന്റ് ഫിനാലേയുടെ മുഖ്യാതിഥി.