അമൃതപുരി: കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഒളിംബിക്‌സ് എറിയപ്പെടുന്ന ഐ സി പി സി മത്സര സെമി ഫൈനൽ തുടർച്ചയായ 14 ാം വർഷത്തിലും ഈ മാസം 28, 29 വെള്ളി ശനി ദിവസങ്ങളിലായി അമൃത സർവകലാശാലയുടെ അമൃതപുരി കാമ്പസിൽ വെച്ച് സംഘടിപ്പിച്ചു.

മത്സരത്തിൽ പങ്കെടുത്ത മുന്നൂറോളം ടീമുകളിൽ നിന്ന് 3 ടീമുകൾ പോർച്ചുഗലിലെ യൂണുവേഴ്‌സിറ്റി ഓഫ് പോർേട്ടാവിൽ ഏപ്രിൽ 4 ന് നടക്കുന്ന ഫൈനലിലേയ്ക്ക് യോഗ്യത നേടി. ഈ മത്സരത്തിൽ ഐ ഐ റ്റി കാപൂർ ടീം ഒന്നാം സ്ഥാനവും, ഐ ഐ റ്റി റൂർക്കി രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ബിറ്റ്‌സ് പ്ലീസ്., ഹോൾഡ് റൈറ്റ് ദേർ സ്പാർക്കി, ലൈല എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട' ടീമുകൾ.

ഈ മത്സരത്തിൽ പങ്കെടുക്കുക വഴി വിദ്യാർത്ഥികൾക്ക് ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ള പ്രമുഖ സർവകലാശാലകളിലെ പ്രോഗ്രാമർമാരുമായി തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാനും അവരുമായി ആശയവിനിമയം നടത്തുവാനും കഴിയുന്നു. ജെറ്റ് ബ്രയിൻസ്, ഡയറക്ട് ഐ എീ പ്രമുഖ സോഫ്റ്റ് വെയർ കമ്പനികളുടെ സഹകരണത്തോടെ അമൃതവിശ്വവിദ്യാപീഠവും ഐ സി പി സി ഫൗണ്ടേഷനും സംയുക്തമായാണ് അമൃതവിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസുകളിൽ ഈ മത്സരം നടത്തിയത്.

പ്രോഗ്രാമിങ് മേഖലയിലെ ഒളിംബിക്‌സ് സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന ഈ മത്സരത്തിൽ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ആയിരത്തോളം മത്സരാർഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിൽ നി്‌ന്നേ ഐ ഐ ടി, എൻ ഐ ടി പോലെയുള്ള മുൻ നിര എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് മത്സരത്തിൽ ഭാഗഭാക്കായത്.

തങ്ങളുടെ കഴിവുകൾ തെളിയിക്കാനും അത് വഴി ഒന്നാം നിര ടെക്‌നോളജി കമ്പനികളിൽ സുഗമമായി ജോലി ലഭ്യമാകാനും വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കാളിയായതോടു കൂടി സാദ്ധ്യത തെളിയുന്നു.ഇതു കൂടാതെ ലോകത്തെമ്പാടുമുള്ള മറ്റു ലോകോത്തര പ്രോഗ്രാമർമാരുമായി ബന്ധപ്പെടാനും ഐ സി പി സി മത്സരത്തിൽ പങ്കെടുത്തത് വഴി സാധിച്ചു.

ലോകത്ത് നൂറോളം രാജ്യങ്ങളിലും ആറു ഭൂഖണ്ഠങ്ങളിലുമായി പരന്നു കിടക്കു രണ്ടായിരത്തോളം സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഐ സി പി സി മത്സരത്തിൽ നേരി'് പങ്കാളികളാവുത്.