അമൃതപുരി: തുടർച്ചയായ 12ാം വർഷവും കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഒളിമ്പിക്‌സ് എന്നറിയപ്പെടുന്ന ഐ സി പിസി മത്സരം സെമിഫൈനൽ അമൃത സർവകലാശാലയുടെ വിവിധ കാമ്പസുകളിലായി നടന്നു. മത്സരത്തിൽ പങ്കെടുത്ത നാനൂറിലധികം ടീമുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3 ടീമുകൾ 2017 ഏപ്രിലിൽ അമേരിക്കയിലുള്ള റാപ്പിഡ് സിറ്റിയിൽ വച്ചു നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി.

ഈ മത്സരത്തിൽ ഐ ഐ ടി കാൺപൂർ ഒന്നാം സ്ഥാനവും,കർണാടകയിലുള്ള എൻ ഐ ടി സുരത്കൽ രണ്ടാം സ്ഥാനവും, ഐ ഐ ടി ബനാറസ് ഹിന്ദു സർവകലാശാല മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഫേസ് ലെസ്സ് മെൻ, കോഡ് ഫിനിക്‌സ്, എൻ 82696 എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ.

അമൃതപുരിയിൽ നടന്ന മത്സരത്തിൽ ഇന്ത്യയിൽ നിന്നു മാത്രം ആയിരത്തീരുന്നൂറോളം മത്സരാർഥികളാണ് പങ്കെടുത്തത്.