അമൃതപുരി: കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഒളിമ്പിക്‌സ് എന്ന് അറിയപ്പെടുന്ന ഐ സി പി സി മത്സര സെമി ഫൈനൽതുടർച്ചയായ 13 ാം വർഷത്തിലും ഈ മാസം 26, 27 ചൊവ്വ ബുധൻ ദിവസങ്ങളിലായി അമൃത സർവകലാശാ ലയുടെ അമൃതപുരി കാമ്പസിൽ വെച്ച്‌സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുത്ത നാനൂറിലധികം ടീമുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 3 ടീമുകൾ 2018 ഏപ്രിലിൽ അമേരിക്കയിലുള്ള റാപ്പിഡ് സിറ്റിയിൽ വെച്ചു നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി.

ഈ മത്സരത്തിൽ ഐ ഐ ഐ റ്റിഹൈദ്ദരാബാദിലെ ടീം ഒന്നാം സ്ഥാനവും, ഐ ഐ റ്റി ഖരഗ്പൂർ രണ്ടാം സ്ഥാനവും ഐ ഐ ഐ റ്റി ബാംഗ്ലൂർമൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടൂ വീക്ക് ടൂ സ്ലൊ, ദി വിൻഡിക്കേറ്റേഴ്‌സ്, മൊച്ചിസുക്കി എന്നിവരാണ്തിരഞ്ഞെടുക്കപ്പെട്ട ടീമുകൾ.

ഈ മത്സരത്തിൽ പങ്കെടുത്തത് വഴി വിദ്യാർത്ഥികൾക്ക് ലോകത്തിലെ മറ്റു രാജ്യങ്ങളിലുള്ള പ്രമുഖ സർവകലാശാലകളിലെ പ്രോഗ്രാമർമാരുമായി തങ്ങളുടെ കഴിവുകൾ മാറ്റുരക്കുവാനും അവരുമായി ആശയവിനിമയം നടത്തുവാനുംസാധിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സൗജന്യ ഇ ലേർണിഗ് പോർട്ടലായ അൺ അക്കാഡമിയുമായിസംയുക്തമായാണ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് ഈ മത്സരം നടത്തിയത്.

പ്രോഗ്രാമിഗ് മേഖലയിലെ ഒളിംബിക്‌സ് എന്നു വിശേഷിപ്പിക്കാവുന്ന ഈ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശ് എന്നീരാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മത്സരാർഥികളാണ് പങ്കെടുത്തത്. ഐ ഐ ടി, എൻ ഐ ടി പോലുള്ള മുൻ നിരഎഞ്ചിനീയറിഗ് കോളേജ് വിദ്യാർത്ഥികളും ഇതിൽ ഭാഗഭാക്കായി.തങ്ങളുടെ കഴിവുകൾ തെളിയിക്കാനും അതു വഴി ഒന്നാം നിര ടെക്‌നോളജി കമ്പനികളിൽ സുഗമമായി ജോലിലഭ്യമാകാനും വിദ്യാർത്ഥികൾക്ക് ഈ മത്സരത്തിൽ പങ്കാളിയായതോടു കൂടി സാദ്ധ്യത തെളിഞ്ഞു. ഇതു കൂടാതെലോകത്തെമ്പാടുമുള്ള മറ്റു ലോകോത്തര പ്രോഗ്രാമർമാരുമായി ബന്ധപ്പെടാനും ഐ സി പി സി മത്സരത്തിൽപങ്കെടുത്തത് വഴി സാധിച്ചു.

പ്രോഗ്രാമിഗ് മത്സരങ്ങളുടെ ഒളിമ്പിക്‌സ് എന്നാണ് സൈബർ ലോകത്ത് ഈ മത്സരം അറിയപ്പെടുന്നത്. എൺപത്‌രാജ്യങ്ങളിലും ആറു ഭൂഖന്ധങ്ങളിലുമായി പരന്നു കിടക്കുന്ന രണ്ടായിരത്തോളം സർവകലാശാലകളിൽ നിന്നുള്ളവിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ നേരിട്ട് പങ്കാളിയായത്. അമൃതപുരിയിൽ നടന്ന ഈ മത്സരത്തിൽ ഇന്ത്യയിൽ നിന്നുമാത്രം ഏകദേശം ആയിരത്തി ഇരുനൂറോളം മത്സരാർഥികൾ പങ്കെടുത്തിരുന്നു.സാങ്കേതിക രംഗത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പ്രോഗ്രാമിങ് ക്യാമ്പായ ഹലോ ഇന്ത്യ ഃ റഷ്യ ബൂട്ട് ക്യാമ്പിന്2018 മാർച്ച് 22 മുതൽ 30 വരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് വേദിയാവുമെന്നും അധികൃതർഅറിയിച്ചു.