ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (''ഐസിആർഎഫ്'') 160 ഓളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ബിസ്‌കറ്റും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ ഏഴാമത്തെ പ്രോഗ്രാം ആണ്. ജുഫൈറിൽ ഉള്ള ഒരു ഹോട്ടൽ & അപാർട്‌മെന്റ് വർക്ക് സൈറ്റിൽ വെച്ച് നടന്നു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്‌ളൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്‌സ് മാസ്‌കുകളും ആന്റി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്.

ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.

വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ ഓഗസ്റ്റ് അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു.

ഐ.സി.ആർ.എഫ്. ചെയർമാൻ അരുൾദാസ് തോമസ്, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്‌സ് കൺവീനർ സുധീർ തിരുനിലത്ത് എന്നിവരോടൊപ്പം ഐ.സി.ആർ.എഫ്. വളന്റീർസ് സുനിൽ കുമാർ, മുരളീകൃഷ്ണൻ, ക്ലിഫ്ഫോർഡ് കൊറിയ, ചെമ്പൻ ജലാൽ, പവിത്രൻ നീലേശ്വരം എന്നിവർ പങ്കെടുത്തു.