- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ സി ആർ എഫ് ബോധവൽക്കരണ പ്രവർത്തനം നടത്തി
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐസി.ആർഎഫ്), ആഭിമുഖ്യത്തിൽ കോവിഡ് 19, ബോധവൽക്കരണത്തിന്റെ ഭാഗമായികഴിഞ്ഞ ദിവസം അദിലിയയിലുള്ള ബസ്മ ക്യാമ്പിലെ ഇരുനൂറില്പരം ആൾക്കാർക്ക് കോവിഡ് പ്രതിരോധ മാസ്‌കും, ആന്റി ബാക്ടീരിയൽ സോപ്പ്, ടൂത്ത് പേസ്റ്റ് ,ടൂത്ത് ബ്രഷ് എന്നിവവിതരണം ചെയ്യുകയുണ്ടായി.
തൊഴിലാളികളുടെ മാനസിക ക്ഷേമം അന്വഷിക്കുകയും വേണ്ട സഹായങ്ങൾ തേടുകയുമുണ്ടായി. കോവിഡ് പ്രധിരോധ നിർദേശങ്ങളും, സഹായം ആവശ്യമായി വന്നാൽ വിളിക്കേണ്ട ഫോൺ നമ്പറുകളും, കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ലഖുലേഖകളും വിതരണം ചെയ്തു.
വൈകാരിക ക്ലേശങ്ങളും, ബുദ്ധിമുട്ടുകളും നേരിടുന്നവർക്ക് ഒരു തണലായി ഐസിആർഎഫ് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്നും, വരും ദിവസങ്ങളിൽ കൂടുതൽ സഹായം ബഹ്‌റൈന്റെ മറ്റ് ക്യാമ്പുകളിലും എത്തിക്കാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതുവരെ ഐ സി ആർഎഫിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ച് 20000 ത്തോളം ഫെയ്‌സ് മാസ്‌ക്കുകളും ആന്റി ബാക്ടീരയൽ സോപ്പും വിതരണം ചെയ്തു.
ഐസിആർഎഫ് ചെയർമാൻ അരുൾദാസ്, ഫെയ്‌സ്മാസ്‌ക് വിതരണ കൺവീനർ സുരേഷ് ബാബു , ഐസി ആർ എഫ് വാളന്റിയേഴ്‌സ് KTസലീം, ,പവിത്രൻ നീലേശ്വരം എന്നിവരുടെ നേതൃത്വത്തിലാണ് ബോധവൽക്കരണത്തിനും മറ്റും ആവശ്യമായ സാധനങ്ങൾ വിതരണം നടത്തിയത്.