- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വച്ചു; ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തീയതി തീരുമാനിക്കും; പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാനും അവസരം
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐഎസ്സി (12ാം ക്ലാസ്) പരീക്ഷകൾ മാറ്റിവച്ചു. മെയ് 4 മുതൽ ജൂൺ 7 വരെയായിരുന്നു ഐസിഎസ്ഇ പരീക്ഷകൾ നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 8 മുതൽ ജൂൺ 18 വരെയായിരുന്നു ഐഎസ്സി പരീക്ഷകൾ. ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തീയതി തീരുമാനിക്കുമെന്ന് കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) അറിയിച്ചു.
ഐസിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. പരീക്ഷ എഴുതാത്ത വിദ്യാർത്ഥികളുടെ മൂല്യനിർണയത്തിനായി പ്രത്യേക സംവിധാനം ഒരുക്കുമെന്നും സിഐഎസ്സിഇ അറിയിച്ചു. ഐഎസ്സി വിദ്യാർത്ഥികൾ പരീക്ഷ നിർബന്ധമായും എഴുതണം. ഏപ്രിൽ 14ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയിരുന്നു. 12ാം ക്ലാസ് പരീക്ഷകളുടെ തീയതി പിന്നീട് തീരുമാനിക്കും.
In light of the nationwide surge in COVID19 cases, CISCE has decided to defer the ICSE Classes 10 and 12 examinations; the final decision on new dates of examination will be taken by the 1st week of June 2021 pic.twitter.com/nP1mchXO7b
- ANI (@ANI) April 16, 2021
While Class 12 Exam (offline) will be conducted at a later date, appearing for the Exam is optional for Class 10 students. For those Class 10 students who choose not to appear for exams, CISCE will develop an objective criterion for their results pic.twitter.com/bPMiIOtgiS
- ANI (@ANI) April 16, 2021
മറുനാടന് മലയാളി ബ്യൂറോ