അമൃതപുരി: 33 ാം മത് ദക്ഷിണമേഖലാ അന്തർസർവകലാശാലാ യുവജനോത്സവത്തിൽ സംഗീതവിഭാഗത്തിലും ക്വിസ് വിഭാഗത്തിലുമായി അമൃത വിശ്വവിദ്യാപീഠം സർവകലാശാലാ വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പ് നേടി ജേതാക്കളായി. ചെന്നൈ ആസ്ഥാനമാക്കിയുള്ള ഹിന്ദുസ്ഥാൻയൂണിവേഴ്‌സിറ്റിയുടെയും ഇന്ത്യൻ സർവകലാശാലാ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ്‌യുവജനോത്സവം സംഘടിപ്പിച്ചത്.

വാദ്യോപകരണ വിഭാഗത്തിൽ അഭിമന്യു എസ് കമ്മത്ത് ഒന്നാം സ്ഥാനം നേടി. പാശ്ചാത്യ സംഗീതസോളോവിൽ സായ് ജ്യോതിയും, പാശ്ചാത്യ വിദ്യോപകരണ സോളോവിൽ രഘുറാമും രണ്ടാംസ്ഥാനങ്ങൾ നേടി. ഗ്രൂപ്പ് മ്യൂസിക്കിൽ തീർത്ഥ,വേദ, ദേവിക, ജ്യോതിശ്രീ, എസ് ഗൗതം, ശ്രീ അശ്വിൻസതീഷ്എന്നിവരും കൂടാതെ ക്വിസ് മത്സരത്തിൽ ബി നന്ദൻ, ആർ രജത്ത്, ഗോകുൽ നാഥ് എന്നിവരും മൂന്നാംസ്ഥാനവും നേടി.

കലൈയ് കൂട്ടം എന്ന പേരിൽ സംഘടിപ്പിച്ച പ്രസ്തുത അന്തർ സർവകലാശാലാ യുവജനോത്സവത്തിൽ കർണാടക,ആന്ധ്രാപ്രദേശ്, തെലുങ്കാന, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള 33 സർവകലാശാലകളിൽ നിന്ന്‌വിദ്യാർത്ഥികൾ പങ്കെടുത്തു.ഈ മത്സരവിജയികൾക്ക് ഈ വർഷം 16 മുതൽ 22 വരെ തീയതികളിൽ റാഞ്ചിയിൽ നടക്കുന്ന ദേശീയതലഅന്തർസർവകലാശാലാ യുവജനോത്സവത്തിൽ പങ്കെടുക്കാൻ കഴിയുന്നതാണ്.