ലയാളം സോഷ്യൽമീഡിയയിൽ ഹരമായ ഇന്റർനാഷണൽ ചളു യൂണിയൻ (ICU) എന്ന ഫേസ്‌ബുക്ക് ഗ്രൂപിന് ഒരു കാനഡക്കാരൻ പണി കൊടുത്തു.

ചുരുങ്ങിയ കാലം കൊണ്ട് ഫേസ്‌ബുക്കിൽ വളരെയധികം ലൈക് മേടിച്ച ഒരു ഒരു പേജ് ആയിരുന്നു ഇന്റർനാഷണൽ ചളു യൂണിയൻ. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്ന പേജിന് ഒരു ലക്ഷത്തിൽ അധികം ലൈക്കുകൾ ഉണ്ടായിരുന്നു. എന്നാൽ കനേഡിയൻ സ്വദേശിയായ കാർട്ടൂണിസ്റ്റ് ബ്രാഡ് ഗോസ് നല്കിയയ കോപ്പിറൈറ്റ് കേസിന്റെ പേരിലാണ് ഫേസ്‌ബുക്ക് അധികൃതർ പേജ് പൂട്ടിയത്. ലോകത്തിലെ ആദ്യത്തെ ചളിയൻ എന്ന വിശേഷണത്തോടെ പേജിൽ പോസ്റ്റ് ചെയ്ത യേശു ക്രിസ്തുവിന്റെ ഫോട്ടോ മോഷ്ടിച്ചതാണെന്ന പരാതിയിൽ ആണ് നടപടി.

കൂടാതെ ഐസിയു പേജിന്റെ ലോഗോയും ബ്രാഡ് ഗോസ് ലേലത്തിനു വച്ചു. 2015 ജനുവരി 15 ന് കൊച്ചിയിൽ വച്ച് ചലച്ചിത്രതാരങ്ങളായ മുകേഷും രമേഷ് പിഷാരടിയും ചേർന്ന് പ്രകാശനം ചെയ്ത ലോഗോ 29 ഡോളറിന് ആണ് കളക്ഷൻ 32 എന്ന വിക്‌സ് സൈറ്റിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

എന്നാൽ ലോഗോ തങ്ങളുടെതാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി ഐസിയു അഡ്‌മിൻ റോഷൻ തോമസ് ഫേസ്‌ബുക്ക് അധികൃതരെ സമീപിച്ചിട്ടുണ്ട്. ഉടനെ തന്നെ പേജ് തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിൽ ആണ് പേജ് അഡ്‌മിൻ. എന്നാൽ ഇതേ പേരിൽ തന്നെ സമാന്തരമായി തുടങ്ങിയ പേജിനു വൻ സ്വീകരണമാണ് ലഭിക്കുന്നത്, തുടങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ ഇരുപതിനായിരത്തിൽ അധികം ലൈക്കുകൾ പേജിനു ലഭിച്ചിട്ടുണ്ട്.

https://www.facebook.com/IntlChaluUnion?fref=photo&hc_location=ufi