- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മധ്യ അമേരിക്കയെ വിറപ്പിച്ചുകൊണ്ട് ഹിമക്കാറ്റ് എത്തി;രണ്ടായിരത്തോളം വിമാനസർവീസുകൾ റദ്ദാക്കി; പല സംസ്ഥാനങ്ങളിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
ബോസ്റ്റൺ: മധ്യ അമേരിക്കയെ മഞ്ഞിൽ മുക്കി ഹിമക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും. പരക്കെ ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ട് എത്തിയ ശക്തമായ മഞ്ഞുവീഴ്ച മധ്യഅമേരിക്കയിലുള്ളവരെ അക്ഷരാർഥത്തിൽ വലച്ചിരിക്കുകയാണ്. മിസൗറി, അർക്കൻസാസ്, സതേൺ ഇല്ലിനോയ്‌സ്, ടെന്നീസീ, കെന്റക്കി, ഇന്ത്യാന, ഒഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിൽ പെയ്യാൻ തുടങ്ങിയ ഹിമപാതം ഇനിയുള്ള ദി
ബോസ്റ്റൺ: മധ്യ അമേരിക്കയെ മഞ്ഞിൽ മുക്കി ഹിമക്കാറ്റും കനത്ത മഞ്ഞുവീഴ്ചയും. പരക്കെ ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ട് എത്തിയ ശക്തമായ മഞ്ഞുവീഴ്ച മധ്യഅമേരിക്കയിലുള്ളവരെ അക്ഷരാർഥത്തിൽ വലച്ചിരിക്കുകയാണ്. മിസൗറി, അർക്കൻസാസ്, സതേൺ ഇല്ലിനോയ്‌സ്, ടെന്നീസീ, കെന്റക്കി, ഇന്ത്യാന, ഒഹിയോ തുടങ്ങിയ സംസ്ഥാനങ്ങളിൽ പെയ്യാൻ തുടങ്ങിയ ഹിമപാതം ഇനിയുള്ള ദിവസങ്ങളിൽ ജീവിതം ദുസ്സഹമാക്കും.
രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലേക്കാണ് ഹിമക്കാറ്റ് വീശാൻ തുടങ്ങിയിരിക്കുന്നത്. തണുപ്പിന് ആക്കം കൂട്ടിക്കൊണ്ട് മഞ്ഞുമഴയും പെയ്യുന്നുണ്ട്. സൗത്ത്, നോർത്ത് കരോളിന, വിർജീനിയ, മിസിസിപ്പി, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു. നോർത്ത് കരോളിന, ടെന്നിസീ എന്നിവിടങ്ങളിലെ എയർപോർട്ടുകളിൽ രണ്ടായിരത്തോളം വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ടെന്നിസീൽ പെയ്ത ശക്തമായ മഞ്ഞുമഴയെ തുടർന്ന് റോഡുകൾ, സ്‌കൂളുകൾ, ടൂറിസ്റ്റ് മേഖലകൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുകയാണ്. അർക്കൻസാസിലെ റോഡുകളിൽ മഞ്ഞുപാളികൾ വീണുകിടക്കുന്നതിനാൽ സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. ഇവിടെയുള്ള സർക്കാർ ജോലിക്കാർക്കും അവധി നൽകിയിട്ടുണ്ട്. ലൂയിസ് വില്ലെ, കെന്റക്കി എന്നിവിടങ്ങളിൽ റോഡപകടങ്ങൾ പതിവായി. പതിവ് അപകടങ്ങളെക്കാൾ ആറു മടങ്ങാണ് അപകടത്തിന്റെ എണ്ണം.
സിൻസിനാറ്റിയിൽ പത്ത് ഇഞ്ചോളമാണ് മഞ്ഞുവീണു കിടക്കുന്നത്. ഇത് റോഡപകടങ്ങൾ ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റികൾക്ക് അവധി നൽകിയിട്ടുണ്ട്. വെസ്റ്റേൺ പെൻസിൽവാനിയയിൽ തെന്നിക്കിടക്കുന്ന റോഡുകൾ വാഹനമോടിക്കുന്നവർക്ക് പേടിസ്വപ്‌നമായി മാറിയിട്ടുണ്ട്. 50 മില്യൺ അമേരിക്കക്കാരാണ് മഞ്ഞിന്റെ പിടിയിലായിരിക്കുന്നത്. ബുധനാഴ്ചയോടെ ബോസ്റ്റണിൽ ശക്തമായ ഹിമക്കാറ്റ് എത്തുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പിന്നാലെ ആർട്ടിക് സ്റ്റോം കൂടിയാകുമ്പോൾ തണുപ്പിന്റെ ആധിക്യം വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ന്യൂയോർക്കിൽ മൈനസ് 15 ഫാരൻഹീറ്റ്, ബോസ്റ്റണിൽ മൈനസ് 28, ബഫലോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ മൈനസ് 30 ഫാരൻഫീറ്റ് എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്.