- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരുണ്യത്തിന്റെ ഈദ് വിരുന്നൊരുക്കി കെ എം സി സി പ്രവർത്തകർ; തൊഴിലാളി ക്യാമ്പിൽ ആഘോഷത്തിൽ പങ്കെടുത്തത് മുന്നൂറിലധികംപേർ
മനാമ: ജീവകാരുണ്യ രംഗത്ത് മാതൃകാപ്രവർത്തനം നടത്തുന്ന കെ എം സി സി ബഹ്റൈൻ ചെറിയ പെരുന്നാളോഘാഷം സംഘടിപ്പിച്ചതു നിർമ്മാണ കമ്പനിയിലെ ലേബർ ക്യാംപിൽ തൊഴിലാളികൾക്കൊപ്പം. മുന്നോറോളം വരുന്ന തൊഴിലാളികൾക്ക് സ്‌നേഹത്തിന്റെ വിരുന്നൊരുക്കി നൽകി ഈദാഘോഷം നടത്തിയത് വേറിട്ടതായി. സേവന രംഗത്ത് എന്നും വ്യത്യസ്ഥത പുലർത്തി വരുന്ന കെ എം സി സി യുടെ ഈദ് ആഘോഷ പരിപാടിയിൽ പങ്കെടുത്തതാകട്ടെ മുന്നൂറിലധികം പേരും. റമദാൻ മാസം മുഴുവനും ബഹ്‌റിന്റെ വിവിധ പ്രദേശങ്ങളിലായി ദിവസവും ആയിരത്തിഅഞ്ഞൂറിലധികം പേർക്ക് ഇഫ്താർ ഒരുക്കിയിരുന്ന കെ എം സി സി ഈദാഘോഷവും കാരുണ്യത്തിന്റെ സ്‌നേഹവിരുന്നൊരുക്കി തങ്ങളുടെ സേവന പ്രവർത്തനത്തിൽ വ്യത്യസ്തത പുലർത്തിയത് ശ്രേദ്ധേയമായി. വിവിധ ദേശക്കാരും രാജ്യക്കാരുമായ മുന്നൂറിലധികം വരുന്ന നിർമ്മാണ തൊഴിലാളികൾക്കാണ് കെ എം സി സി ഒരുക്കിയ ഈ സ്‌നേഹവിരുന്നിൽ ആശ്വാസമായത്. ടൂബ്ലി ബൊക്കാവ നിർമ്മാണ കമ്പനി ലേബർ ക്യാംപിൽ സംഘടിപ്പിച്ച ആഘോഷത്തിന് കെ എം സി സി പ്രവർത്തകരെ കൂടാതെ കമ്പനി മാനേജുമെന്റ് പ്രതിനിധികളും ടൂബ്ലി കാനൂ മസ

മനാമ: ജീവകാരുണ്യ രംഗത്ത് മാതൃകാപ്രവർത്തനം നടത്തുന്ന കെ എം സി സി ബഹ്റൈൻ ചെറിയ പെരുന്നാളോഘാഷം സംഘടിപ്പിച്ചതു നിർമ്മാണ കമ്പനിയിലെ ലേബർ ക്യാംപിൽ തൊഴിലാളികൾക്കൊപ്പം. മുന്നോറോളം വരുന്ന തൊഴിലാളികൾക്ക് സ്‌നേഹത്തിന്റെ വിരുന്നൊരുക്കി നൽകി ഈദാഘോഷം നടത്തിയത് വേറിട്ടതായി. സേവന രംഗത്ത് എന്നും വ്യത്യസ്ഥത പുലർത്തി വരുന്ന കെ എം സി സി യുടെ ഈദ് ആഘോഷ പരിപാടിയിൽ പങ്കെടുത്തതാകട്ടെ മുന്നൂറിലധികം പേരും. റമദാൻ മാസം മുഴുവനും ബഹ്‌റിന്റെ വിവിധ പ്രദേശങ്ങളിലായി ദിവസവും ആയിരത്തിഅഞ്ഞൂറിലധികം പേർക്ക് ഇഫ്താർ ഒരുക്കിയിരുന്ന കെ എം സി സി ഈദാഘോഷവും കാരുണ്യത്തിന്റെ സ്‌നേഹവിരുന്നൊരുക്കി തങ്ങളുടെ സേവന പ്രവർത്തനത്തിൽ വ്യത്യസ്തത പുലർത്തിയത് ശ്രേദ്ധേയമായി.
വിവിധ ദേശക്കാരും രാജ്യക്കാരുമായ മുന്നൂറിലധികം വരുന്ന നിർമ്മാണ തൊഴിലാളികൾക്കാണ് കെ എം സി സി ഒരുക്കിയ ഈ സ്‌നേഹവിരുന്നിൽ ആശ്വാസമായത്. ടൂബ്ലി ബൊക്കാവ നിർമ്മാണ കമ്പനി ലേബർ ക്യാംപിൽ സംഘടിപ്പിച്ച ആഘോഷത്തിന് കെ എം സി സി പ്രവർത്തകരെ കൂടാതെ കമ്പനി മാനേജുമെന്റ് പ്രതിനിധികളും ടൂബ്ലി കാനൂ മസ്ജിദ് ഇമാമും എത്തിയിരുന്നു.
കെ എം സി സി തൊഴിലാളികൾക്കായി നടത്തിയ ഈദാഘോഷം ഏറ്റവും പുണ്യകരമായ സേവനമാണെന്നു ടൂബ്ലി കാനൂ മസ്ജിദ് ഇമാം ഹബീബ് നംലൈതി പറഞ്ഞു.റമദാൻ മാസത്തിൽ നടത്തിയ പ്രാർത്ഥനകളും സേവനങ്ങളും തുടർ ജീവിതത്തിലും നിലനിർത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.ഈദാഘോഷം സംഘടിപ്പിച്ച ബഹ്റൈൻ കെ എം സി സി യെ അദ്ദേഹം അഭിനന്ദിക്കുകയും തന്റെ എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. തങ്ങളുടെ പ്രവാസ ജീവിതത്തിൽ ആദ്യമായാണ് ഈദാഘോഷത്തിൽ തങ്ങളോടൊപ്പം ചേരാൻ ഒരു പ്രവാസി സംഘടനാ എത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.ഇതിനു മുൻകൈയെടുത്ത ബഹ്റൈൻ കെ എം സി സി യെ കമ്പനി എച്.ആർ.മാനേജർ മുഹമ്മദ് റൈസ് പ്രശംസിക്കുകയും തൊഴിലാളികൾ പ്രത്യേകം നന്ദിയറിയിക്കുകയും ചെയ്തു. ഹാഷിം റഹ്മാൻ, ഖാലിദ് കുനിയാലിൽ, റിയാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. തൊഴിലാളികൾ നടത്തിയ പ്രത്യേക കലാപരിപാടികൾ ആഘോഷത്തിന് മികവേകി.

കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, സെക്രട്ടറി പി.വി സിദ്ദിഖ്, മുൻ പ്രസിഡന്റ് സി.കെ.അബ്ദുൽ റഹ്മാൻ, ടി.പി.മുഹമ്മദലി, ഫൈസൽ കോട്ടപ്പള്ളി, സലാം മമ്പാട്ടുമൂല, ഷാഫി പാറക്കട്ട, ഒ.കെ.കാസ്സിം, മുസ്തഫ, നൗഫൽ, അഹമ്മദ് കണ്ണൂർ, യസീദ് മലയമ്മ, ശിഹാബ് നിലമ്പൂർ, ഹുസൈൻ, ശരീഫ്, മൊയ്ദീൻ പേരാമ്പ്ര, കാസ്സിം നൊച്ചാട്, നുമാൻ, നൂറുദീൻ മാട്ടൂൽ, മൗസിൽ മൂപ്പൻ, റഷീദ് നൊച്ചാട്, തേവലക്കര ബാദുഷ തുടങ്ങി വിവിധ കെ എം സി സി നേതാക്കളും, കമ്പനി എച്.ആർ.മാനേജർ മുഹമ്മദ് റൈസ്, സൂപ്പർവൈസർ മുഹമ്മദ് താരിഖ് തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.


