- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരതയല്ല; മാനവിക ഐക്യമാണ് ഇസ്ലാമിന്റെ സന്ദേശമെന്ന് ഡോ. ജാബിർ അമാനി
കുവൈത്ത്: ഭീകരതയല്ല മാനവിക ഐക്യമാണ് ഇസ്ലാമിന്റെ സന്ദേശമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി പ്രസ്താവിച്ചു. കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിലുള്ള സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ നടന്ന പെരുന്നാൾ ഖുതുബയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രിയങ്കരമായത് ഏകനായ ദൈവമാണെന്ന് പ്രഖ്യാപിക്കുകയും രണ്ടാമത് ഹൃദയ ആത്മബന്ധത്തിൽ തട്ടിമാറ്റാൻ കഴിയാത്ത പൊക്കിൽകൊടി ബന്ധമായ മാതാവിനോടും കൂടെ പിതാവിനോടുമുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കാനും അതിനോടൊപ്പം ബന്ധുക്കളോടും സഹജീവികളോടും നല്ല നിലയിൽ വർത്തിക്കാനും ഈ ഈദ് സുദിനത്തിലൂടെ ഓർമ്മപ്പെടുത്തുന്നുവെന്ന് ജാബിർ അമാനി വിശദീകരിച്ചു. ഇസ്ലാം തീവ്രവാദമാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ട് സ്വയം ചാവേറാകുന്ന മൃഗീയ സങ്കൽപ്പങ്ങൾക്കെതിരെ ഇസ്ലാം ക്ഷമയുടെയും ശാന്തിയുടെയും വാഹകരാണെന്ന് സമൂഹം തിരിച്ചറിയണമെന്ന് സബാഹിയ്യയിലെ ത്വിഫ്‌ല അസ്സഹബി പള്ളിയിൽ നടന്ന ഈദ് ഖുതുബയിൽ സംസാരിച്ച മുഹമ്മദ് അരിപ്ര സൂചിപ്പിച്ചു. പ്രവാചക ചര്യയായ ഈദ് ഗാഹ
കുവൈത്ത്: ഭീകരതയല്ല മാനവിക ഐക്യമാണ് ഇസ്ലാമിന്റെ സന്ദേശമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനി പ്രസ്താവിച്ചു. കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിലുള്ള സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ നടന്ന പെരുന്നാൾ ഖുതുബയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രിയങ്കരമായത് ഏകനായ ദൈവമാണെന്ന് പ്രഖ്യാപിക്കുകയും രണ്ടാമത് ഹൃദയ ആത്മബന്ധത്തിൽ തട്ടിമാറ്റാൻ കഴിയാത്ത പൊക്കിൽകൊടി ബന്ധമായ മാതാവിനോടും കൂടെ പിതാവിനോടുമുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കാനും അതിനോടൊപ്പം ബന്ധുക്കളോടും സഹജീവികളോടും നല്ല നിലയിൽ വർത്തിക്കാനും ഈ ഈദ് സുദിനത്തിലൂടെ ഓർമ്മപ്പെടുത്തുന്നുവെന്ന് ജാബിർ അമാനി വിശദീകരിച്ചു.
ഇസ്ലാം തീവ്രവാദമാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ട് സ്വയം ചാവേറാകുന്ന മൃഗീയ സങ്കൽപ്പങ്ങൾക്കെതിരെ ഇസ്ലാം ക്ഷമയുടെയും ശാന്തിയുടെയും വാഹകരാണെന്ന് സമൂഹം തിരിച്ചറിയണമെന്ന് സബാഹിയ്യയിലെ ത്വിഫ്‌ല അസ്സഹബി പള്ളിയിൽ നടന്ന ഈദ് ഖുതുബയിൽ സംസാരിച്ച മുഹമ്മദ് അരിപ്ര സൂചിപ്പിച്ചു. പ്രവാചക ചര്യയായ ഈദ് ഗാഹിനെ നഷ്ടപ്പെടുത്തി പള്ളികളിൽ ഈദ് ആഘോഷിക്കേണ്ടി വന്നത് ഇന്നത്തെ പ്രത്യേക സാഹചര്യത്തിന്റെ അനന്തരഫലമാണെന്ന് അരിപ്ര പറഞ്ഞു.
റമളാനിലൂടെ നേടിയ ഊർജ്ജം കൈവിടാതെ ഭാവിജീവിതം സംശുദ്ധമാക്കാനും വിശ്വാസത്തോടും നന്മയൂറുന്ന മനസ്സോടു കൂടി മുന്നേറി വിജയം കണ്ടെത്താൻ ശ്രമിക്കണമെന്ന് ജഹ്‌റ മുഅ്തസിം മസ്ജിദിൽ ഖുതുബ നിർവ്വഹിച്ച ഷമീമുള്ള സലഫി ഓർമ്മപ്പെടുത്തി.