രാജ്യത്തിനകത്ത് നടത്തുന്ന വിമാനയാത്രകൾക്കും തിരച്ചറിയൽ രേഖ നിർബന്ധമായി നല്കിയിരിക്കണം. വർധിച്ചുവരുന്ന ഭീകര പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഡൊമസ്റ്റിക് വിമാന യാത്രകൾക്കും ഇന്റർനാഷണൽ യാത്രക്കാരെപോലെതന്നെ ശക്തമായ സെക്യൂരിറ്റി പരിശോധന നടത്താൻ തീരുമാനിച്ചത്.

സമീപകാലത്തായി വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി പദ്ധതികൾ തയ്യാറാക്കിയവരെ സംശയാസ്പദമായി അറസ്റ്റ് ചെയ്തിരുന്നു. അവരിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് വിമാനയാത്രികരിൽ ഭീകരപ്രവർത്തനം നടത്തുന്നവർ കടന്നുകൂടുവാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സെക്യൂരിറ്റി ചെക്കിങ് നടത്തുവാൻ നിർബന്ധിതരായതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം അടുത്താഴ്‌ച്ച നടക്കുന്ന സിഒഎജി മീറ്റിങിൽ ചർച്ച ചെയ്യും. അതിന് ശേഷം മാത്രമായിരിക്കും പ്രാബല്യത്തിൽ വരുത്തുകയെന്ന് അധികൃതർ അറിയിച്ചു