- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടമലക്കുടി, ചട്ടമൂന്നാർ ആശുപത്രികൾ ഉടൻ തുറക്കും; പുതുതായി സൃഷ്ടിച്ചത് 16 തസ്തികയെന്ന് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാർ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് രണ്ട് ആശുപത്രികളിലും എട്ട് വീതം സ്ഥിരം തസ്തികകൾ അനുവദിച്ചു. ഇവിടെ ഒഴിവുകൾ പി എസ് സിക്ക് അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിന് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
അസിസ്റ്റന്റ് സർജൻ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് 2, എൽ ഡി ക്ലാർക്ക്, പ്യൂൺ, പാർട്ട് ടൈം സ്വീപ്പർ എന്നീ എട്ട് തസ്തികകളാണ് ഇടമലക്കുടിയിലും ചട്ടമൂന്നാറിലും രൂപീകരിച്ചിരിക്കുന്നത്. കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്താണ് ഇടമലക്കുടി. ഇവിടെ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ആശുപത്രികൾ പൂർണ സജ്ജമാകുന്നതോടെ ഇപ്പോൾ ബുദ്ധിമുട്ടുന്ന ഇവിടത്തെ ആദിവാസി ജനവിഭാഗത്തിന് വളരെയേറെ ആശ്വാസം കിട്ടുമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ