- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ ആഘോഷം കഴിഞ്ഞ് ഉറങ്ങാൻ പോയി; മുറിയിൽ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ മക്കൾ കണ്ടത് കുഴഞ്ഞു വീണ് കിടക്കുന്ന അമ്മയെ; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ അമ്മ മരിച്ചു; വിടവാങ്ങിയത് സംഗീതാധ്യാപിക കൂടിയായ ശാന്താ രാമൻ; സംസ്കാരം ഇന്ന് ഇരിങ്ങാലക്കുടയിൽ
കൊച്ചി: നടൻ ഇടവേള ബാബുവിന്റെ അമ്മ ശാന്ത രാമൻ നിര്യാതയായി. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഗവ.ഗേൾസ് ഹൈസ്കൂളിലെ സംഗീതാധ്യാപിക ആയിരുന്നു ശാന്ത രാമൻ.
ഇന്നലെ ശാന്ത രാമന്റെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷമെല്ലാം കഴിഞ്ഞ് രാത്രി ഒരു മണിയോടെ ശാന്ത രാമന്റെ മുറിയിൽ നിന്ന് ശബ്ദം കേട്ട് അവിടേക്ക് ചെന്നപ്പോഴാണ് തറയിൽ വീണുകിടക്കുന്ന നിലയിൽ അവരെ കണ്ടെത്തുന്നത്. ഉടൻ തന്നെ ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
ഇന്ന് രാവിലെ 9 മണിക്ക് മുനിസിപ്പൽ ഓഫിസ് റോഡിലുള്ള ഇടവേള ബാബുവിന്റെ വസതിയിലാകും മൃതദേഹം. വൈകീട്ട് 3 മണിക്ക് അവിടെ തന്നെയാകും സംസ്കാരം നടക്കുക. ഇടവേള ബാബുവിനെ കൂടാതെ ജയചന്ദ്രൻ എന്ന മകൻ കൂടിയുണ്്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാകും സംസ്കാരം.
Next Story