- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമർജൻസിയായി കാമുകിയോട് കുറച്ച് കാര്യങ്ങൾ പറയുന്നതുകൊണ്ട് വല്ല കുഴപ്പവുമുണ്ടോ ? തകരാറിലായ മൊബൈൽ നെറ്റ്വർക്കുകളെ കണക്കിന് പരിഹസിച്ച് സോഷ്യൽ മീഡിയ
രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകളിലെ സേവനം നിലച്ചതിനെ കണക്കിന് പരിഹസിച്ച് ട്രോളന്മാർ. ഐഡിയ, എയർടെൽ എന്നീ നെറ്റ്‌വർക്കുകൾ ഇ്‌നന് രാവിലെ മുതൽ അവതാളത്തിലായതാണ് ട്രോളന്മാർക്ക് ചാകരയായത്. രസകരമായ കമന്റുകളോടെയാണ് സോഷ്യൽമീഡിയ പണിമുടക്കിയ നെറ്റ് വർക്കുകളെ പരിഹസിക്കുന്നത്. ബിഎസ്എൻഎൽ നെറ്റ്‌വർക്കിനെ കളിയാക്കിയിരുന്ന ഐഡിയ, എയർടെൽ ഉപഭോക്താക്കളെ പരിഹസിക്കുന്നതാണ് ഭൂരിഭാഗം ട്രോളുകളും. പ്രധാന മൊബൈൽ നെറ്റ് വർക്കുകളായ ഐഡിയ, എയർടെൽ എന്നീ നെറ്റ്‌വർക്കുകളാണ് മണിക്കൂറുകളായി പണിമുടക്കിയിരിക്കുന്നത്. ഫോൺകോളുകളോ ഇന്റർനെറ്റോ കണക്ട് ചെയ്യാൻ സാധിക്കാത്ത നിലയിലാണ് ഇപ്പോൾ ഈ മൊബൈൽ നെറ്റ് വർക്കുകളുള്ളത്. പ്രശ്നം ചൂണ്ടിക്കാട്ടാൻ കസ്റ്റമർ കെയറിലേക്കു വിളിക്കാനും കണക്ട് ചെയ്യാനും സാധിക്കാത്ത സാഹചര്യമാണ് ഇന്നു രാവിലെ മുതൽ ഈ രണ്ടു നെറ്റ് വർക്കുകളിലുമുള്ളത്.രാവിലെ മുതൽ ഈ പ്രശ്നമുണ്ടായിരുന്നെങ്കിലും ആരുംതന്നെ റിപ്പോർട്ട് ചെയിതിരുന്നില്ല. എന്നാൽ പ്രശ്നം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാത
രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകളിലെ സേവനം നിലച്ചതിനെ കണക്കിന് പരിഹസിച്ച് ട്രോളന്മാർ. ഐഡിയ, എയർടെൽ എന്നീ നെറ്റ്‌വർക്കുകൾ ഇ്‌നന് രാവിലെ മുതൽ അവതാളത്തിലായതാണ് ട്രോളന്മാർക്ക് ചാകരയായത്. രസകരമായ കമന്റുകളോടെയാണ് സോഷ്യൽമീഡിയ പണിമുടക്കിയ നെറ്റ് വർക്കുകളെ പരിഹസിക്കുന്നത്. ബിഎസ്എൻഎൽ നെറ്റ്‌വർക്കിനെ കളിയാക്കിയിരുന്ന ഐഡിയ, എയർടെൽ ഉപഭോക്താക്കളെ പരിഹസിക്കുന്നതാണ് ഭൂരിഭാഗം ട്രോളുകളും.
പ്രധാന മൊബൈൽ നെറ്റ് വർക്കുകളായ ഐഡിയ, എയർടെൽ എന്നീ നെറ്റ്‌വർക്കുകളാണ് മണിക്കൂറുകളായി പണിമുടക്കിയിരിക്കുന്നത്. ഫോൺകോളുകളോ ഇന്റർനെറ്റോ കണക്ട് ചെയ്യാൻ സാധിക്കാത്ത നിലയിലാണ് ഇപ്പോൾ ഈ മൊബൈൽ നെറ്റ് വർക്കുകളുള്ളത്. പ്രശ്നം ചൂണ്ടിക്കാട്ടാൻ കസ്റ്റമർ കെയറിലേക്കു വിളിക്കാനും കണക്ട് ചെയ്യാനും സാധിക്കാത്ത സാഹചര്യമാണ് ഇന്നു രാവിലെ മുതൽ ഈ രണ്ടു നെറ്റ് വർക്കുകളിലുമുള്ളത്.രാവിലെ മുതൽ ഈ പ്രശ്നമുണ്ടായിരുന്നെങ്കിലും ആരുംതന്നെ റിപ്പോർട്ട് ചെയിതിരുന്നില്ല. എന്നാൽ പ്രശ്നം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് വ്യാപക പരാതികൾ ഉയർന്നിട്ടുള്ളത്. നെറ്റ്‌വർക്കുകളും ഡാറ്റയും കണക്ട് ചെയ്യാൻ സാധിക്കാത്ത നിലയിലാണ് സേവനം നിലച്ചിരിക്കുന്നത്. പരാതിയുമായി ഐഡിയ, എയർടെൽ ഓഫസുകളിൽ പരാതികളുമായി നേരിട്ടെത്തിയവരോട് ഉപഭോക്താവിന്റെ ഫോണിന്റെ കുഴപ്പമെന്ന രീതയിലാണ്് ആദ്യം സംസാരിച്ചത് എന്നാൽ 11 മണിയോടെ പരാതിക്കാർ വരി വരിയായി എത്താൻ തുടങ്ങിയതോടെയാണ് സംഭവം നെറ്റ്‌വകർക്ക് ഉടമകളും അറിഞ്ഞത്.