- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഐഡിയ ഫാക്ടറിയുടെ പ്രഥമ ഗൾഫ് ഇന്ത്യാ സംരംഭക സമ്മേളനം മാർച്ച് നാലിന് ദുബൈയിൽ
ദോഹ: സംരംഭങ്ങൾ വിജയിക്കുന്നതിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്നും നൂതനങ്ങളായ ആശയങ്ങളും ചിന്തകളും പങ്കുവെക്കുന്നതിലൂടെ വിജയം അനായാസമാകുമെന്നും വിശ്വസിക്കുന്ന മലയാളി കൂട്ടായ്മയായ ഐഡിയ ഫാക്ടറി സംഘടിപ്പിക്കുന്ന പ്രഥമ ഗൾഫ് ഇന്ത്യാ സംരംഭക സംഗമം മാർച്ച് നാലിന് ദുബൈയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. കേരളത്തിൽ നിന്നുമുള്ള ഇരുനൂറ് സംരംഭകരും ഗൾഫ് മേഖലയിൽ നിന്നുള്ള ഇരുനൂറുപേരും സംബന്ധിക്കുന്ന സംരംഭക സംഗമം പങ്കെടുക്കുന്ന ഓരോരുത്തർക്കും സവിശേഷമായ അനുഭവമായിരിക്കുമെന്ന് 99 ഐഡിയ ഫാക്ടറി ചെയർമാൻ മഞ്ചേരി നാസർ പറഞ്ഞു. മാർച്ച് 4 നു രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന സംഗമം ഒൻപത് സെഷനുകളുൾകൊള്ളുന്നതാണ്. പുതിയ സംരംഭങ്ങളെക്കുറിച്ചും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനുംവേണ്ട ആത്മവിശ്വാസവും അറിവും, വ്യവസായം തുടങ്ങാനുള്ള കൃത്യമായ നിയമ വശങ്ങളുമൊക്കെ വിദഗ്ധരിൽ നിന്നും നേരിട്ട് കേൾക്കാനവസരമൊരുക്കുന്ന സംഗമം ഗൾഫ് മേഖലയുടെ വളർച്ച താഴ്ചകളിലൂടെ ഉയർന്നു വന്ന വ്യവസായികള
ദോഹ: സംരംഭങ്ങൾ വിജയിക്കുന്നതിന് വ്യവസ്ഥിതിയല്ല മനസ്ഥിതിയാണ് മാറേണ്ടതെന്നും നൂതനങ്ങളായ ആശയങ്ങളും ചിന്തകളും പങ്കുവെക്കുന്നതിലൂടെ വിജയം അനായാസമാകുമെന്നും വിശ്വസിക്കുന്ന മലയാളി കൂട്ടായ്മയായ ഐഡിയ ഫാക്ടറി സംഘടിപ്പിക്കുന്ന പ്രഥമ ഗൾഫ് ഇന്ത്യാ സംരംഭക സംഗമം മാർച്ച് നാലിന് ദുബൈയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. കേരളത്തിൽ നിന്നുമുള്ള ഇരുനൂറ് സംരംഭകരും ഗൾഫ് മേഖലയിൽ നിന്നുള്ള ഇരുനൂറുപേരും സംബന്ധിക്കുന്ന സംരംഭക സംഗമം പങ്കെടുക്കുന്ന ഓരോരുത്തർക്കും സവിശേഷമായ അനുഭവമായിരിക്കുമെന്ന് 99 ഐഡിയ ഫാക്ടറി ചെയർമാൻ മഞ്ചേരി നാസർ പറഞ്ഞു.
മാർച്ച് 4 നു രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന സംഗമം ഒൻപത് സെഷനുകളുൾകൊള്ളുന്നതാണ്. പുതിയ സംരംഭങ്ങളെക്കുറിച്ചും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും ലോകോത്തര നിലവാരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനുംവേണ്ട ആത്മവിശ്വാസവും അറിവും, വ്യവസായം തുടങ്ങാനുള്ള കൃത്യമായ നിയമ വശങ്ങളുമൊക്കെ വിദഗ്ധരിൽ നിന്നും നേരിട്ട് കേൾക്കാനവസരമൊരുക്കുന്ന സംഗമം ഗൾഫ് മേഖലയുടെ വളർച്ച താഴ്ചകളിലൂടെ ഉയർന്നു വന്ന വ്യവസായികളുടെ അനുഭവകഥകൾ, അവരെ പരിചയപെടാനുള്ള അവസരങ്ങൾ, പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്ന സെഷൻ, വിവിധ രാജ്യങ്ങളിൽ നിന്നു വന്നവരെ പരിചയപെടാനും ആശയങ്ങൾ കൈമാറുന്നുള്ള അവസരം, കഴിവുറ്റ ബിസിനസ്സ് വ്യക്തികളെ ആദരിക്കൽ, ദുബായിയുടെ വരും കാല സാധ്യതകൾ, മറ്റു വിലയേറിയ വിവരണങ്ങൾ, ജോലി വ്യവസായ നിക്ഷേപ സാധ്യതകൾ തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് ഒരു പാട് ദിവസത്തെ അനുഭവസമ്പത്തും , അറിവും, സൗഹൃദങ്ങളും നേടുക എന്നതു തന്നെയാണ് ഈ സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷത
നൂറുകണക്കിന് ലൈബ്രറികളിലും വ്യത്യസ്തരും പ്രഗത്ഭരും പ്രതിഭാശാലികളുടെയും ആയിരക്കണക്കിന് തലച്ചോറുകളിലൂടെയും ഉള്ള വ്യക്തി, കുടുംബ, സാമൂഹിക, സംരംഭക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്കായുള്ള പരിഹാരം തേടിയുള്ള ഒരു യാത്രയാണ് കൂട്ടായ പ്രയത്നത്തിലൂടെ 99 ദി പ്രൊഫഷണൽ സൊല്യൂഷൻ ബാങ്ക് ചെയ്തു കൊണ്ടിരിക്കുന്നത്.
ഒമ്പത് സവിശേഷതകൾ, ഒമ്പത് ഗുണങ്ങൾ, ഒമ്പതിന കർമ്മ പദ്ധതികൾ എന്നിവയടക്കം കൃത്യമായ തത്വങ്ങളിലൂടെയും പ്രവർത്തന പദ്ധതികളിലൂടെയുമാണ് 99 എന്ന ആശയം വളരുന്നത്. സമൂഹത്തിലെ വ്യവസ്തിഥികൾ മാറ്റും മുമ്പ് മനസ്ഥിതിയെ മാതൃകപരമായി മാറ്റാൻ ഉതകുന്ന പോസിറ്റീവ് സർക്കിൾ വിവിധയിടിങ്ങളിൽ സൗജന്യമായി നടന്നു വരുന്നു. മുതിർന്ന പൗരന്മാരേയും മറ്റു വ്യത്യസ്ത വ്യക്തി പ്രഭാവങ്ങളെയും ആദരിക്കുന്ന സല്യൂട്ട് ദ സീനിയർ സിറ്റീസൺ ആൻഡ് ദ എക്സ്പേർട്സ്, പ്രശ്ന പരിഹാരത്തിനായി പ്രൊഫഷണൽ മാസ്റ്റർ മൈൻഡ് പ്രോഗ്രാമുകൾ, ആഴമേറിയ പഠനത്തിനും വളർച്ചക്കും പ്രോഗ്രാം മാനേജ്മെന്റ്, നിലവാരമുള്ള സൗഹൃദ വലയം നിർമ്മിക്കാൻ നെറ്റ്‌വർക്ക് അപ്ഡേഷൻ, നിരന്തരമായ മാറ്റത്തെ പ്രോത്സാഹിപ്പിക്കാൻ ട്രൈനിങ് സൊല്യൂഷൻസ്. സത്യസന്ധമായ വിപണിയെ ശക്തിപ്പെടുത്തുന്ന മാർക്കറ്റിങ് ഇൻക്യൂബേറ്റർ, നൂറുകണക്കിന് വ്യത്യസ്ത പ്രോഗ്രാമുകളിലൂടെ സഞ്ചരിക്കൽ സാധ്യമാക്കുന്ന ആശയസഞ്ചയ കേന്ദ്രം ഐഡിയ ഫാക്ടറി സി.സി.ഡി. 2025 കാലഘട്ടത്തിൽ ഓൺലൈനായും ഓഫ്ലൈനായും ബൃഹത്തായ സേവനങ്ങൾ ലഭ്യമാക്കുന്ന ന്യൂ ജെൻ കോൺസെപ്റ്റ് എന്നീ ഒമ്പത് ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോഴാണ് 99 ദ പ്രൊഫഷണൽ സൊല്യൂഷൻ ബാങ്ക് എന്ന ആശയം അർത്ഥപൂർണ്ണമാവുന്നത്.
കഴിഞ്ഞ വർഷം കേരളത്തിൽ നടന്ന സംരംഭക ഉച്ചകോടിയുടെ വിജയവും പ്രതികരണങ്ങളുമാണ് ഗൾഫ് മേഖലയിൽ ഇങ്ങനെയൊരു സംഗമം സംഘടിപ്പിക്കുവാനുള്ള പ്രേരകം. ഇന്തോ ഗൾഫ് വ്യാപാര ബന്ധത്തിലും സഹകരണത്തിലും പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കുന്ന ചരിത്രമുഹൂർത്തമാകുമിതെന്നാണ് അണിയറ പ്രവർത്തകർ കണക്കു കൂട്ടുന്നത്.
ഒരു ഐഡിയ മതി ജീവിതം മാറ്റി മറിക്കാനെന്നാണ് പരസ്യ വാചകം. എന്നാൽ എല്ലാ പ്രശ്നങ്ങൾക്കും നിരവധി പരിഹാരങ്ങളും ഐഡിയകളും നൽകുന്ന ഫാക്ടറിയാണ് 99 ഐഡിയ ഫാക്ടറി സി.സി. ഡി. എന്ന കൂട്ടായ്മ. വർഷങ്ങളുടെ ഗവേഷണവും പഠനവും പരിചയവുമൊക്കെ പരസ്പരം പങ്കുവെക്കുന്നതിലൂടെ സമൂഹത്തിൽ വിപ്ളവകരമായ മാറ്റമുണ്ടാക്കുവാൻ കഴിയുമെന്ന തിരിച്ചറിവാണ് ഈ സംരംഭത്തിന് പ്രേരകം. പുത്തൻ ആശയങ്ങളുടെ ശേഖരണം, ക്രോഡീകരണം, വിതരണം എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ദൗത്യം. ഒരു പക്ഷേ ലോകത്ത് തന്നെ ഈ രൂപത്തിലുള്ള ഏക സംരംഭമാകും ഇത്. വ്യത്യസ്ഥമായി ചിന്തിക്കുകയും ജീവിതവും വ്യാപാരവുമൊക്കെ വിജയകരമായി കൊണ്ടുപോവുകയും ചെയ്യുന്നതിനാവശ്യമായ ആശയങ്ങളും ചിന്തകളുമാണ് ഐഡിയ ഫാക്ടറിയുടെ പ്രത്യേകത.
ബിസ് 2017 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഗൾഫ് ഇന്ത്യാ സംരംഭക സമ്മേളനം മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യുന്ന സംരംഭകർക്ക് മാത്രമായിരിക്കും. സമ്മേളനത്തിന്റെ ഖത്തർ കോർഡിനേറ്റർ മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങരയാണ്.
ഖത്തർ മാർക്കറ്റിൽ എന്നും പുതുമകൾ സമ്മാനിച്ച സ്ഥാപനം എന്ന നിലക്കാണ് മീഡിയ പ്ളസ് ഈ സംരംഭക സംഗമവുമായി സഹകരിക്കുന്നത്. സംരംഭകർക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമാകുന്ന എല്ലാ പരിപാടികളുമായും ചേർന്നു പ്രവർത്തിക്കുവാൻ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് സമ്മേളനത്തിന്റെ ഖത്തർ കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട മീഡിയ പ്ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഐഡിയകൾ ആവശ്യമുള്ളവർക്കും പങ്കുവെക്കുവാനാഗ്രഹിക്കുന്നവർക്കും സംഗമത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ 55526275, 70413301 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.