- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൻ ദൈവം എനിക്കുതന്ന പൊന്നുമോൻ; സുകേഷ് കുട്ടന്റെ അമ്മക്ക് പറയാനുള്ളത്
മക്കളുടെ പ്രശസ്തിയിലൂടെ അറിയപ്പെടാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. ഇക്കൂട്ടരിൽ സ്വന്തം കുട്ടിയെക്കുറിച്ച് അഭിമാനവും സങ്കടവും ഒരു പോലെയുള്ളയാളാണ് സ്മിതാ കുട്ടന്. ഐഡിയാ സ്റ്റാർ സിംഗറിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന സുകേഷ് കുട്ടന്റെ അമ്മയാണ് സ്മിതാ കുട്ടൻ. ദൈവം ചില വൈകല്യങ്ങൾ നൽകിയെങ്കിലും അതിനെ മറികടക്കാനെനെ്നോണം സംഗീതമെന്
മക്കളുടെ പ്രശസ്തിയിലൂടെ അറിയപ്പെടാൻ ആഗ്രഹിക്കാത്ത മാതാപിതാക്കളില്ല. ഇക്കൂട്ടരിൽ സ്വന്തം കുട്ടിയെക്കുറിച്ച് അഭിമാനവും സങ്കടവും ഒരു പോലെയുള്ളയാളാണ് സ്മിതാ കുട്ടന്. ഐഡിയാ സ്റ്റാർ സിംഗറിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന സുകേഷ് കുട്ടന്റെ അമ്മയാണ് സ്മിതാ കുട്ടൻ. ദൈവം ചില വൈകല്യങ്ങൾ നൽകിയെങ്കിലും അതിനെ മറികടക്കാനെനെ്നോണം സംഗീതമെന്ന മഹാഭാഗ്യം ഈ പ്രതിഭക്ക് വേണ്ടുവോളം ദൈവം നൽകി അനുഗ്രഹിച്ചിട്ടുണ്ട്. സുകേഷിലെ സംഗീതത്തെ തിരിച്ചറിഞ്ഞതും അതിലൂടെ സുകേഷിനെ ഐഡിയാ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ലോകമറിയുന്ന തരത്തിലേക്ക് വളരുന്നതിലേക്ക് എത്തിച്ചതും ഈ മാതാവിന്റെ പ്രയത്ന്നമാണ്.
ഓട്ടിസമെന്ന രോഗം മാറാരോഗം നൽകി തളർത്തിക്കളഞ്ഞെങ്കിലും 24കാരനായ സുകേഷിനെ വിധിയോടെ പടപൊരുതാൻ പ്രേരിപ്പിച്ചത് ഈ മാതാവാണ്. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, നടക്കുമ്പോഴുമെല്ലാം മകന്റെ ഹൃദയത്തോടടുത്തുണ്ട് ഈ അമ്മ. അടുത്തിടെകന്യകക്ക് നൽകിയ അഭിമുഖത്തിൽ സുകേഷിനെകുറിച്ചും ഐഡിയാ സ്റ്റാർ സിംഗറിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും സ്മിത മനസ്സു തുറന്നു. ഗാനഗന്ധർവ്വൻ യോശുദാസിനെയും ശ്രേയാ ഘോഷലിനെയും ഇഷ്ടപ്പെടുന്ന സുകേഷ് കുട്ടൻ തനിക്ക് ദൈവം നൽയ നിധിയാണെന്നാണ് ഈ മാതാവ് പറയുന്നത്. സ്മിതാക്കുട്ടനുമായുള്ള ഷെറിങ് പവിത്രൻ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ കൊടുക്കുന്നു.
അവൻ പിറന്നുവീണപ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരുന്നു ഞങ്ങൾക്ക്. പുത്തനുടുപ്പും, കളിപ്പാട്ടങ്ങളും, താരാട്ടുമായി വീടാകെ നിറഞ്ഞു. അവനിലെ ഓരോ വളർച്ചയും ഞങ്ങൾക്ക് കൗതുകമായി. മകനെക്കുറിച്ചുള്ള നിറമുള്ള സ്വപ്നങ്ങളുമായി ദിവസങ്ങൾ കടന്നുപോയി. സുകേഷ് പുഞ്ചിരിച്ചും പിച്ചവച്ചും ധന്യമാക്കിയ നാളുകൾ ആത്മാവിനെ തൊട്ടുണർത്തിയ സംഗീതംപോലെയായിരുന്നു. പിന്നീടാണ് അവന്റെ കുറവുകൾ കാട്ടിത്തന്ന് ദൈവം ഞങ്ങളെ തളർത്തിക്കളഞ്ഞത്. സാധാരണ ആൺകുട്ടികളെ പോലെ സംസാരിച്ച് തുടങ്ങാൻ അവൻ തിടുക്കം കാട്ടിയില്ല. കുസൃതിക്കുടുക്കയുമായിരുന്നില്ല. അവന്റെ മാറ്റങ്ങൾ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു. ആവശ്യങ്ങൾ കൈചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു സുകേഷിലുണ്ടായിരുന്ന പോസിറ്റീവായ ഒരേയൊരു കാര്യം.
- ആദ്യം ഡോക്ടറെ കാണിച്ചപ്പോൾ
ചെവികേൾക്കാത്തതുകൊണ്ടാണെന്നുള്ള സംശയമായിരുന്നു. പരിശോധിച്ചപ്പോൾ കേൾവി തകരാറൊന്നുമില്ല. പിന്നീട് എന്റെയൊരു സഹോദരനാണ് വെല്ലൂർ ആശുപത്രിയെക്കുറിച്ച് പറഞ്ഞത്. 2011 വരെ അവിടെയായിരുന്നു ചികിത്സ. ആരോടും മിണ്ടില്ല, സംസാരിക്കില്ല, എപ്പോഴും ഉൾവലിഞ്ഞിരിക്കും അതാണവന്റെ സ്വഭാവം. സ്വഭാവ രൂപീകരണത്തിനുവേണ്ടിയുള്ള ബിഹേവിയറൽ തെറാപ്പിയാണ് ചെയ്തുകൊണ്ടിരുന്നത്. അങ്ങനെയാണെങ്കിലും ഒരാളെ കണ്ടാൽ പിന്നെ അവൻ മറക്കില്ല. പിന്നീടൊരിക്കൽ കാണുമ്പോൾ എത്ര നാൾ കഴിഞ്ഞാലും തിരിച്ചറിയും. ചില സമയത്തെ സംസാരവും പ്രവർത്തിയും കണ്ടാൽ അവൻ തികച്ചും രോഗവിമുക്തനായതുപോലെ തോന്നും. ചില സമയത്ത് മാത്രമേ അവനിൽ സ്വഭാവ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ.
- സംഗീതം തിരിച്ചറിഞ്ഞ്
കുറച്ചൊക്കെ സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ഞങ്ങളുടേത്. മുത്തച്ഛൻ കൃഷ്ണൻകുട്ടിയായിരുന്നു അവന്റെ കളിക്കൂട്ടുകാരൻ. അദ്ദേഹമാണ് സുകേഷിന്റെയുള്ളിൽ സംഗീതം നിറച്ചത്. കുട്ടിയായിരുന്ന അവന് കുഞ്ഞിപ്പാട്ടുകൾ പാടിക്കൊടുത്തും, അവനെക്കൊണ്ട് പാടിച്ചുമെല്ലാം അവന്റെയൊപ്പമായിരുന്നു അദ്ദേഹം.
സുകേഷിന്റെ ജനസമയത്ത് ബഹറൈനിലും അതിനുശേഷം ഇപ്പോൾ ദുബായിലുമാണ് ഞങ്ങൾ താമസം. സുകേഷിന്റെ അച്ഛൻ കുട്ടന് അവിടെ ഹൈഡൻബർഗിലാണ് ജോലി. അവിടെ തന്നെ അവനെ സ്‌പെഷ്യൽ സ്‌കൂളിൽ ചേർത്തു പഠിപ്പിച്ചു. സ്‌കൂളിലെ പ്രാർത്ഥനാസമയമായിരുന്നു അവന് ഏറെ ഇഷ്ടം എല്ലാം ശ്രദ്ധിച്ച് കാണാതെ ചൊല്ലും.
സംഗീതത്തിലെ അവന്റെ ആദ്യ ഗുരു ഷൈനി ടീച്ചറായിരുന്നു. മറ്റൊരാൾ ദുബായിലെ 'അവർ ഓൺ ഇന്ത്യൻ ഹൈസ്‌കൂൾ ടീച്ചർ ഗിരിജ അടിയോടിയും. എട്ടു വർഷം പഠിപ്പിച്ചിട്ടുണ്ട്.കൃഷ്ണകുമാരി എന്ന ടീച്ചറുടെ അടുത്താണ് ഇപ്പോൾ സംഗീതം പഠിപ്പിക്കുന്നത് . സുകേഷ് എപ്പോഴും ഗിരിജ ടീച്ചറെ അനേ്വഷിക്കും. അവൻ മറക്കാത്ത മുഖങ്ങളിൽ ഒന്നാണ് ടീച്ചറിന്റേത്. ഇപ്പോൾ ടീച്ചർ എവിടാണെന്നറിയില്ല. എവിടെയായാലും, അവനെക്കുറിച്ച് അറിയാൻ ഇടയായാൽ എന്റെ മോനെ വിളിക്കുകയെങ്കിലും ചെയ്യണം. ഇത് എന്റെ ഒരു അപേക്ഷയാണ്. സുകേഷിന്റെ അനുജൻ ജിഷ്ണുവാണ് അവനുള്ള പാട്ടുകൾ തിരഞ്ഞെടുക്കുന്നതും, അവനെ പ്രോത്സാഹിപ്പിക്കാൻ മുന്നിൽ നിൽക്കുന്നതും. അതുപോലെ തന്നെയാണ് അവന്റെ അച്ഛനും. എനിക്കും മക്കൾക്കും ഒരു കുറവുപോലും വരുത്താതെ എപ്പോഴും ഞങ്ങൾ സന്തോഷത്തോടെ ഇരിക്കണമെന്ന് മാത്രം ചിന്തിക്കുന്ന ആളാണ് അദ്ദേഹം.
സാധാരണ കുട്ടികളെപ്പോലെ പഠിക്കാനും ശ്രദ്ധിക്കാനും ഇരുന്നുകൊടുക്കാറില്ല അവൻ. പക്ഷേ ഏതെങ്കിലും പാട്ട് കേട്ടാൽമതി ശ്രുതിയും താളവും തെറ്റാതെ അവൻ പാടും. അത് ശരിക്കും അതിശയം തന്നെയാണ്. സുകേഷിന് സംഗീതമാണ് എല്ലാം. പാട്ട് പാടുന്നത് കൂടാതെ മൃദംഗം, ഹാർമോണിയം, തബല, വീണ ഇതെല്ലാം കൈകാര്യം ചെയ്യും. മൂന്ന് പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
കോഴിക്കോട് അവന്റെ ചെറിയച്ഛൻ മനോജ് കൃഷ്ണന്റെ കല്യാണ റിസപ്ഷനിലാണ് ആദ്യമായി അവൻ സ്റ്റേജിൽ പാടുന്നത്. അന്ന് കൈതപ്രം സാർ അവിടെയുണ്ടായിരുന്നു. അദ്ദേഹമാണ് സുകേഷിന് മൈക്ക് കൊടുത്ത് സ്റ്റേജിൽ കയറ്റിയത്. മായാമയൂരത്തിലെ 'ആമ്പല്ലൂരമ്പലത്തിൽ എന്ന ഗാനമാണ് അന്ന് പാടിയത്. പിന്നീട് സ്റ്റാർ സിംഗറിൽ ആദ്യം പാടാൻ തിരഞ്ഞെടുത്ത ഗാനവും കൈതപ്രം സാറിന്റേതായിരുന്നു. അതൊക്കെ ഒരു നിമിത്തമായിരിക്കും. ഇതിനോടകം രണ്ട് സിനിമയിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. അതെല്ലാം വളരെ സന്തോഷം നൽകുന്ന കാര്യമാണ്.
- വേദനിപ്പിക്കുന്ന മാറ്റങ്ങൾ
വെല്ലൂരിൽ 2011 വരെ ചികിത്സിച്ചു. ആ സമയത്ത് അവന് കൂട്ടുകാരില്ല. ആരോടും സംസാരിക്കില്ല. എപ്പോഴും സംഗീതത്തിന്റെ ലോകത്ത് തന്നെ. പക്ഷേ ആളെപ്പോഴും ശാന്തനാണ്. കഴിഞ്ഞ മൂന്നു വർഷമായി സുകേഷ് മറ്റാരോ ആയതുപോലെ. അവന്റെ സ്വഭാവം എപ്പോഴും മാറിക്കൊണ്ടിരിക്കും. വല്ലാത്ത ദേഷ്യമാണ്. വഴക്കുണ്ടാക്കും, ചിലപ്പോൾ ശാന്തനായിരിക്കും. അതുകൊണ്ടൊക്കെയാണ് സ്റ്റാർ സിംഗർ വേദിയിൽ സുകേഷ് മാത്രം വല്ലപ്പോഴുമെത്തുന്ന ആളാകുന്നത്. ഗ്രൂമിങും പ്രാക്ടീസും ഉള്ള ദിവസങ്ങളിൽ സെറ്റിൽ എല്ലാവരും കാത്തിരുന്നാലും അവന്റെ മൂഡ് ശരിയെല്ലങ്കിൽ പോകാൻ കഴിയില്ല. ചിലപ്പോൾ മരുന്നിന്റെയാവണം ഈ മാറ്റങ്ങൾ.
- സ്റ്റാർസിംഗറിൽ
ദുബായിലുള്ള എന്റെ സുഹൃത്ത് നിഷയാണ് സുകേഷിനെ സ്റ്റാർസിംഗറിൽ പങ്കെടുപ്പിക്കണമെന്ന് പറഞ്ഞത്. അങ്ങനെ ദുബായിൽ നടന്ന ഓഡിഷനിൽ പങ്കെടുത്തു. സെലക്ട് ചെയ്‌തെങ്കിലും പങ്കെടുക്കാൻ എങ്ങനെ മോനെയും കൊണ്ട് വരുമെന്ന ആശങ്കയായിരുന്നു.
ഇവിടെ എല്ലാവരും പറഞ്ഞു 'അവന് കഴിവുണ്ട്, തീർച്ചയായും പങ്കെടുക്കണം, വേണ്ടിവന്നാൽ അമ്മയെക്കൂടി സ്റ്റേജിൽ കയറ്റാ'മെന്ന്. ഓരോ റൗണ്ടിലേക്ക് കടക്കുന്നതും പുറത്താകുന്നതുമൊന്നും അവനറിയില്ല. എലിമിനേഷൻ നടക്കുമ്പോൾ പുറത്താകുന്നവർക്ക് ട്രോഫി കൊടുക്കുമല്ലോ? അവന്റെ വിചാരം അതാണ് ഏറ്റവും വലിയ സമ്മാനമെന്നാണ്. എനിക്കെന്താ ഇതുവരെ അത് കിട്ടാത്തതെന്ന് ചോദിക്കുകയും ചെയ്യും. 'നമുക്കു നാട്ടിൽ വീടില്ല മോൻ പാടിയാലെ നമുക്ക് വീട് കിട്ടൂ എന്ന് പറയും, അപ്പോൾ വലിയ ഉത്സാഹമാണ്. ജഡ്ജസ് മറ്റ് കുട്ടികളെ വഴക്കുപറയുമ്പോൾ സങ്കടവും ദേഷ്യവുമാണ്. അവന് വേഗം സമ്മാനം വാങ്ങിപ്പോകണമെന്നാണ്. എത്ര റൗണ്ടുകൾ ഉണ്ടെന്നോ, ഫൈനൽ ഉണ്ടെന്നോ അവനറിയില്ല.
- അമ്മയുടെ തേങ്ങൽ
എന്റെ മോന് എത്രയും പെട്ടെന്ന് സുഖമാവണേ എന്നാണ് പ്രാർത്ഥന. അവനെപ്പോലെ കുറവുകളുള്ള കുട്ടികളെ മുന്നോട്ട് കൊണ്ടുവരാൻ മാതാപിതാക്കൾക്ക് കഴിയണം. അതിനൊരു തുടക്കമാകാൻ കഴിഞ്ഞതിൽ സന്തോഷം. മകന്റെ അവസ്ഥയോർത്ത് ധാരാളം വിഷമിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്റ്റാർ സിംഗറിൽ നിന്ന് അമൃതവർഷിണിയിലെ കുട്ടികളെ കാണാൻ പോയത്.
വികലാംഗരും, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, വളർച്ചയില്ലാത്തവരും തുടങ്ങി എത്രയെത്ര മക്കൾ.... ആ കാഴ്ചതന്നെ വേദനാജനകമായിരുന്നു. നമ്മേക്കാൾ പ്രശ്‌നങ്ങളും ദുരിതങ്ങളുമുള്ള എത്രയോപേരുണ്ടെന്ന് അന്നാണ് മനസിലായത്. അതൊക്കെവച്ചുനോക്കുമ്പോൾ എന്റെ വിഷമങ്ങളൊന്നും ഒന്നുമല്ലെന്ന് തോന്നി. വലിയ തിരിച്ചറിവുകളായിരുന്നു അതൊക്കെ.
മുൻപ് സുകേഷിനെ സ്‌നേഹിക്കാൻ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എത്രപേരാണ് അവനുവേണ്ടി പ്രാ ർഥിക്കാനും സ്‌നേഹിക്കാനും. ഒരിക്കൽ എയർപോർട്ടിൽ നിൽക്കുകയാണ്. അപ്പോൾ ഒരു പയ്യൻവിമാനജോലിക്കാരനാണ്, ഓടിവന്ന് എന്നോട് പറയുകയാണ്:'സുകേഷ് എന്റെയും സഹോദരനാണ്. ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം ശരിയാകും'എന്ന്. ഈ സ്‌നേഹം എവിടെ പോയാലും കിട്ടുന്നുണ്ട്. സുകേഷിന്റെ അമ്മയെന്ന് അറിയപ്പെടാൻ കഴിയുന്നതിൽ അഭിമാനമുണ്ട്.
- ആശയുമായുള്ള സൗഹൃദം
ദുബായിൽവച്ച് മോനെയും കൊണ്ട് പ്രോഗ്രാമുകൾക്ക് പോകുമ്പോഴാണ് പലപ്പോഴും ആശയെ കണ്ടിട്ടുള്ളത്. നർത്തകിയും അഭിനേത്രിയുമായ ആശ ശരത്ത്. മോന് പാടാൻ കഴിവുണ്ടെന്നറിഞ്ഞപ്പോൾ മുതൽ ആശ പറയാറുണ്ട്. 'ഇവനെ സ്റ്റാർസിംഗറിൽ പങ്കെടുപ്പിച്ചാലോ?'എന്ന്. സാധാരണ ആരുമായും ചങ്ങാത്തം കൂടുന്ന സ്വഭാവം അവനില്ല. പക്ഷേ ആശയെ വളരെ ഇഷ്ടമാണ്. ചിലങ്കകെട്ടി പാട്ടിനൊത്ത് നൃത്തം ചെയ്യുന്നത് കണ്ടുനിൽക്കും. കുങ്കുമപ്പൂവിൽ അഭിനയിക്കാൻ തിരുവന്ന്തപുരത്ത് വരുമ്പോൾ ആശയെ കാണാറുണ്ട്. സ്റ്റാർസിംഗറിൽ ഒരു എപ്പിസോഡിൽ ആശ വന്നിരുന്നു. അന്ന് അവരെ കാണാൻ എന്നുപറഞ്ഞാണ് സുകേഷ് സ്റ്റുഡിയോയിൽ എത്തിയതു തന്നെ.
- നല്ല ഭക്ഷണം തരുന്ന അമ്മ
ദുബായിൽനിന്ന് തിരുവന്ന്തപുരത്തെത്തുമ്പോൾ എന്ത് ചെയ്യണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല. ഇവിടെ ആകെ മഞ്ജു രാജഗോപാൽ എന്നൊരു സുഹൃത്ത് മാത്രമേയുള്ളൂ എനിക്ക്. അവളുടെ വീട്ടിലാണ് ഞങ്ങൾ ആദ്യം താമസിച്ചത്. ദുബായിൽ വച്ചുള്ള പരിചയമാണ്. 95 മുതൽ അറിയാം. അവർ സുകേഷിനുവേണ്ടി പ്രത്യേക റൂം, മറ്റ് സജ്ജീകരണങ്ങൾ എല്ലാം ചെയ്തുതന്നു. മഞ്ജു ഉണ്ടാക്കുന്ന ഭക്ഷണം അവന് വലിയ ഇഷ്ടമാണ്. പൊട്ടറ്റോഫ്രെയും, കൊണ്ടാട്ടവുമാണ് ഇഷ്ടം.
മത്സരം തുടങ്ങിയതിൽ പിന്നെ ഹോട്ടലിലെ റൂമിലാണ് താമസം. മഞ്ജു അവനുവേണ്ടി പ്രത്യേക ഭക്ഷണമൊക്കെ ഉണ്ടാക്കി റൂമിനു വാതിലിൽ കൊണ്ടുവന്ന് വച്ചിട്ട് പോകും. എത്ര സഹായങ്ങളാണ് അവർ ചെയ്തു തന്നിട്ടുള്ളത്. ഒന്നും മറക്കാൻ കഴിയില്ല. കാണാനാഗ്രഹിച്ച ഗായിക
എപ്പോഴും ടി.വി കാണുന്നതും, പാട്ട് കേൾക്കുന്നതുമാണ് ഇഷ്ടം. അങ്ങനെയാണ് ശ്രേയാ ഘോഷാലിനെ അവൻ അറിയുന്നത്. അവരെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. അപ്പോഴാണ് എറണാകുളത്ത് ദാസേട്ടനെ ആദരിക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ കഴിഞ്ഞത്. അവിടെവച്ച് ശ്രേയയെ കണ്ടു. സുകേഷ് ഓടിച്ചെന്ന് ഷേക്ക്ഹാൻഡ് കൊടുത്തു. പക്ഷേ അവർക്കറിയില്ലല്ലോ സുകേഷ് ആരാണെന്ന്. പിന്നീട് മറ്റാരോ പറഞ്ഞുകൊടുത്തു റിയാലിറ്റിഷോയിൽ പങ്കെടുക്കുന്ന കുട്ടിയാണെന്ന്. അവൻ ശ്രേയക്ക് പാട്ട് പാടിക്കൊടുത്തു, കൂടെനിന്ന് ഫോട്ടോ എടുത്തു. അപ്പോഴൊക്കെ മോനുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.
- ദാസേട്ടനോടൊത്ത്
യേശുദാസ് എന്ന വ്യക്തിയെ കാണുന്നതും അനുഗ്രഹം വാങ്ങുന്നതും സംഗീതത്തെ സ്‌നേഹിക്കുന്ന ഏതൊരാളുടേയും സ്വപ്നമാണ്. സ്റ്റാർ സിംഗറിൽ മൂന്നുവട്ടം അദ്ദേഹം വന്നപ്പോഴും കാണാൻ ഭാഗ്യമുണ്ടായില്ല. കാരണം മോന് ആ സമയത്ത് ദേഷ്യവും പിടിവാശിയുമൊക്കെയായിരുന്നു. പലയിടത്തും വച്ച് അദ്ദേഹത്തെ കണ്ടപ്പോഴൊക്കെയും മോന് പകരം ഞാൻ കാലിൽതൊട്ട് അനുഗ്രഹം വാങ്ങി. പക്ഷേ അന്നൊന്നും അദ്ദേഹത്തിന് എന്നെ അറിയില്ല. എറണാകുളത്തെ പ്രോഗ്രാമിൽ വച്ച് വീണ്ടും കണ്ടപ്പോഴാണ് സുകേഷിന്റെ അമ്മയാണ് ഞാനെനെ്ന് പറയുന്നത്. എന്റെ മോനെ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോൾ 'ഞാൻ അവനുവേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. 2012 ലെ ഏറ്റവും വലിയ ഭാഗ്യം അതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
കടപ്പാട്: കന്യക