മുംബൈ: റിലയൻസ് ജിയോ വന്നതോടെയാണ് ടെലികോം രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടായത്. 100 എം ബി ഡാറ്റയ്ക്ക് 30 രൂപ വരെ കൊടുത്തുകൊണ്ടിരുന്ന സമയത്താണ് 4ജി ഫ്രീ ഓഫറുകളുമായി ജിയോ രംഗത്തെത്തിയത്.

ഇതോടെ വിപണിയിൽ നിന്ന് മറ്റ് കമ്പനികൾ തിരിച്ചടി നേരിട്ടത്. എന്നാൽ ഉടൻ തന്നെ കളം മാറ്റി ചവിട്ടി എയർടെൽ രംഗത്ത് പിടിച്ച് നിന്നു. എന്നാൽ ഐഡിയക്കും വോഡഫോണിനും അടിതെറ്റുകയായിരുന്നു.

ഇതോടെയാണ് ടെലികോം മേഖലയിൽ നിന്നും പിന്നാക്കം പോയ ഐഡിയയും വോഡഫോണും ഒന്നാകുന്നതോടെ പുതിയ ബ്രാൻഡ് അവതരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വോൾട്ട് 4ജി ടെക്‌നോളജിയിലേക്ക് മാറുന്നതോടെ കുറഞ്ഞ നിരക്കിൽ ഡേറ്റയും കോളുകളും നൽകാനാകും.

തങ്ങൾക്ക് നഷ്ടപ്പെട്ട വരിക്കാരെ കൊണ്ട് വരാൻ വമ്പൻ ഓഫറുകളും പ്ലാനുകളും പുതിയ ബ്രാൻഡിന് കീഴിൽ അവതരിപ്പിക്കാനാണ് വോഡഫോൺഐഡിയ സഖ്യത്തിന്റെ ശ്രമം.