- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ മാറിയാലും രണ്ടാക്കിയാലും തിരിച്ചറിയൽ കാർഡ് മടക്കണം
അബുദാബി: വീസ റദ്ദാക്കി രാജ്യം വിടുന്നവരും സ്‌പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷനു കൈമാറണമെന്ന് അധികൃതർ. വീസ റദ്ദാക്കാനുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡും സമർപ്പിക്കണം.
കാർഡ് നഷ്ടപ്പെടുകയോ, ഉപയോഗശൂന്യമാവുകയോ ചെയ്താൽ അധികൃതരെ വിവരമറിയിക്കണം. ഒരു വ്യക്തിയുടെ ഔദ്യോഗിക രേഖയായ തിരിച്ചറിയൽ കാർഡ് കമ്പനികൾക്കോ സ്ഥാപനങ്ങൾക്കോ പിടിച്ചു വയ്ക്കാൻ അവകാശമില്ലെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ വീസയിലേക്ക് മാറുകയാണെങ്കിൽ കാർഡ് മാറ്റിവാങ്ങണമെന്നും വ്യക്തമാക്കി. കാർഡിന്റെ കാലാവധി തീർന്നാൽ 30 ദിവസത്തിനകം പുതുക്കണം. ഇല്ലെങ്കിൽ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹം വീതം പിഴ ചുമത്തും. പ്രതിമാസം പിഴയിനത്തിൽ 1000 ദിർഹം വരെ ഈടാക്കാൻ വ്യവസ്ഥയുണ്ട്. വീസ കാലാവധി തീരുംമുൻപ് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് മൊബൈൽ സന്ദേശമയയ്ക്കും.