ധുനിക ഭാരതതിന്റെ ശിൽപ്പിയും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയുടെ 31 മത് രക്തസാക്ഷിത്വം ദിനാചരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തിരഞ്ഞെടുപ്പ് കൺവൻഷനും ഐവൈസിസി ദേശിയ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സൗത്ത് പാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ചു

ഇന്ദിരാ ഗാന്ധിയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നു. പ്രസ്തുതചടങ്ങിൽ ഐ വൈ സി സി ദേശിയ കമ്മിറ്റി പ്രസിഡന്റ് വിൻസു കൂത്തപള്ളി അധ്യക്ഷത വഹിച്ചു, ഐ വൈ സി സിദേശിയ നിർവാഹക കമ്മിറ്റി ആംഗം ഈപ്പൻ ജോർജ് ഇന്ദിരാ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തിരഞ്ഞെടുപ്പിൽ യു ഡി ഫ് സ്ഥാനർതികളെ വിജയിപ്പികേണ്ട വശ്യകതയെ കുറിച്ച ഐ വൈ സി സി ദേശിയ ജനറൽ സെക്രടറി ധനേഷ് എം പിള്ള സംസാരികുക ഉണ്ടായി.

ഐവൈ സി സി ദേശിയ വൈസ് പ്രസിഡന്റ് മുഹമദ് റഫീക്ക്, ദേശിയ നിർവാഹക കമ്മിറ്റി ആംഗങ്ങൾ ആയ അജ്മൽചാലിൽ, ബിജു മലയിൽ, അനസ് റഹിം, ഫാസിൽ വട്ടോളി, ടോണി ജോയ് എന്നിവർ സംസരികുക ഉണ്ടായി, ജോയിന്റ്‌സെക്രടറി രമേശ് വണ്ടാനം സ്വാഗതവും, സ്പോർട്സ് വിങ് കൺവിനർ ജോജി ജേക്കബ് നന്ദിയും പറഞ്ഞു .