- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത്; തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ചയാളുടെ ശരീരത്തിൽ മുറിവുണ്ടാകുന്നതെങ്ങനെ? ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി പിതാവ്; ബിജെപിയുടെ രാഷ്ട്രീയക്കളിയെന്നും ആരോപണം
തൊടുപുഴ: ഇടുക്കി നരിയമ്പാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജീവനൊടുക്കിയ സംഭവത്തിൽ ജയിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി പ്രതിയുടെ പിതാവ്. കേസിലെ പ്രതിയായ മനുവിനെ ജയിൽ അധികൃതർ കൊന്നു കെട്ടിത്തൂക്കിയതാണെന്ന് മനുവിന്റെ പിതാവ് മനോജ് ആരോപിച്ചു. ഗ്രില്ലിൽ തോർത്ത് കെട്ടി കഴുത്തിൽ ചുറ്റാനുള്ള നീളം മനുവിന് കിട്ടില്ല. തോർത്തിൽ തൂങ്ങി മരിച്ച ഒരാളുടെ ശരീരത്തിൽ മുറിവുണ്ടാകുന്നത് എങ്ങനെയാണ്.
മനുവിനെ തല്ലിക്കൊന്ന് കെട്ടി തൂക്കിയതാണെന്നും മനോജ് ആരോപിക്കുന്നു. രണ്ട് പേരുടെ ജീവനെടുത്തത് ബിജെപിയുടെ രാഷ്ട്രീയക്കളി മൂലമാണ്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുവായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് കേസിന് പിന്നിൽ. പെൺകുട്ടിയും മനുവും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയായ ശേഷം വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ബിജെപിയുടെ സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ പൊലീസുകാരന്റെ സമ്മർദ്ദമോ പിടിവാശിയോ മൂലം മനുവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാകുമെന്ന് മനോജ് പറഞ്ഞു.
വ്യാഴാഴ്ചയാണ് നരിയമ്പാറ പീഡനക്കേസിലെ പ്രതിയായ മനു മനോജ് ജയിലിലെ രണ്ടാംനിലയിൽ തൂങ്ങി മരിച്ചത്. തോർത്തും ഉടുമുണ്ടും കൂട്ടികെട്ടിയാണ് മനു ആത്മഹത്യ ചെയ്തത് എന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ 23ന് ആണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചു ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി കൊടുത്തത്. തുടർന്ന് ഒളിവിൽ പോയ മനു പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടർന്ന് പൊലീസിൽ കീഴടങ്ങിയിരുന്നു. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി കഴിഞ്ഞ 31ന് മരിച്ചിരുന്നു.
യുവാവ് പീഡിപ്പിച്ചതിനെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച16കാരിഎട്ടാം ദിവസമാണ് മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിയായ ദളിത് പെൺകുട്ടിയെയാണ് പ്രണയം നടിച്ച് സമീപവാസി കൂടിയായ ഡിവൈഎഫ്ഐ ലോക്കൽ കമ്മിറ്റിയംഗം പീഡിപ്പിച്ചത്. കേസിലെ പ്രതി നരിയംപാറ തടത്തുകാലായിൽ മനു മനോജ് പിന്നീട് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. പീഡനവിവരം നാട്ടുകാർ അറിഞ്ഞതിന്റെ മനോവിഷമത്തിലാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
22നാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയത്. പിറ്റേന്ന് ശുചിമുറിക്കുള്ളിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പെൺകുട്ടി തീ കൊളുത്തുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചു. പിന്നീട് 24ന് തിരുവനന്തപുരത്തിന് മാറ്റുകയായിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡിവൈഎഫ്ഐയിൽ നിന്ന് മനുവിനെ പുറത്താക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ