- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കി ഡാമിൽ കുറയാതെ ജലനിരപ്പ്; ജില്ലയിൽ ഓറഞ്ച് അലർട്ട്
തൊടുപുഴ: ഇടുക്കി ഡാമിൽനിന്നു വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിട്ടും ജലനിരപ്പ് കാര്യമായി കുറയുന്നില്ല. ഇടുക്കി ഡാം തുറന്നുവിട്ടപ്പോൾ 2398.08 അടിയായിരുന്നു ജലനിരപ്പ്. ഇടുക്കിയിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മൂന്നു ഷട്ടറുകൾ 35 സെന്റീമീറ്റർ വീതം ഉയർത്തി ഒരു ലക്ഷം ലീറ്റർ വെള്ളമാണ് സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്നത്. എന്നാൽ മഴയും നീരൊഴുക്കും കൂടിയതോടെ ജലനിരപ്പ് കുറയുന്നില്ല. 2398.20 വരെ ജലനിരപ്പ് ഉയർന്നിരുന്നു. ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തണമോയെന്ന് ആലോചിക്കുന്നുണ്ട്. ജലനിരപ്പ് ഓറഞ്ച് അലർട്ടിനും താഴെ 2395 അടിയിൽ എത്തിക്കുകയാണ് ലക്ഷ്യം.
രാത്രിയുണ്ടായ കനത്ത മഴയെ തുടർന്ന് കല്ലാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ഉയർത്തി, 10 ക്യുമെക്സ് ജലം ഒഴുക്കിവിടുന്നുണ്ട്. കല്ലാർ, ചിന്നാർ പുഴകളുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. മൂന്നാർ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ 50 സെന്റീമീറ്ററിൽനിന്ന് 70 സെന്റീമീറ്ററായി ഉയർത്തി.
മറുനാടന് മലയാളി ബ്യൂറോ