വെള്ളത്തിനുള്ളിലെ പ്ലാസ്റ്റിക് വസ്തുക്കളുടെ കുമിഞ്ഞ് കൂടൽ മൂലം നിരവധി ജീവജാലങ്ങൾ ചത്തുപൊങ്ങുന്നത് പതിവായതോടെ പ്ലാസ്റ്റിക് വസ്തുക്കൾക്ക് ഇറ്റാലിയൻ ദ്വീപിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഈ മാസം ഒന്ന് മുതലാണ് ദീപിനുള്ളിൽ പ്ലാസ്റ്റിക് പ്ലേറ്റുകളോ, കപ്പുകളോ, ഫോർക്കുകളോ അടക്കം മറ്റ് പ്ലാസ്റ്റിക് ഐറ്റങ്ങളുമായി വിനോദ സഞ്ചാരത്തിനെത്തുന്നത് നിരോധിച്ചത്.

ഇത്തരം പ്ലാസ്റ്റിക് വസ്തുക്കളുമായി എത്തുന്നവരിൽ നിന്ന് പിഴയായി 50 മുതൽ 500 യൂറോ വരെ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ജനങ്ങൾ വിനോദസഞ്ചാരത്തിനായി എത്തുമ്പോൾ വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതോ ജൈവമാലിന്യമായി മാറുന്നതോ ആയ സാധനങ്ങൾ കൈയിൽ കരുതേണ്ടതാണ്. എന്നാൽ പ്ലാസ്റ്റിക് ബോട്ടിലുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല.

ഗ്രീൻപീസ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് ട്രിമിറ്റി ഐലന്റിലെ വെള്ളത്തിൽ പ്ലാസ്റ്റികിന്റെ അംശം കൂടുതലാണെന്ന് കണ്ടെത്തിത്.