ലണ്ടൻ: ബ്രിട്ടനിൽ നഴ്‌സിങ് ജോലി സ്വപ്‌നം കാണുന്ന മലയാൡകൾക്ക് സന്തോഷ വാർത്ത. ഇംഗ്ലീഷ് ആനകേറാമല ആയതിനാൽ ഏറെ പ്രശ്‌നങ്ങൾ നേരിടുന്ന മലയാളികൾക്ക് ആശ്വാസമാകുന്ന തീരുമാനം ബ്രിട്ടനിൽ കൈക്കൊണ്ടു. രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ മിക്ക നഴ്‌സിങ് കോളേജുകളിൽ നിന്നും പാസായവർക്ക് ഐഇഎൽടിഎസ് വേണ്ട എന്ന വിധത്തിലേക്കാണ് പരിഷ്‌ക്കരണം എത്തുന്നത്.

ഏറെ നാളായി കേട്ടുകൊണ്ടിരുന്ന ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് അന്ത്യമിട്ടാണ് എൻഎംസിയുടെ പുതിയ അപ്‌ഡേറ്റ് നിലവിൽ വന്നത്. കർശനമായ ഐഇഎൽടിഎസ് വ്യവസ്ഥകൾ ഒഴിവാക്കിയുള്ള പരിഷ്‌കാരങ്ങൾ ഇന്നലെ മുതൽ നിലവിൽ വന്നതിന്റെ തുടർച്ചയായാണ് നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ പുതിയ രജിസ്‌ട്രേഷൻ മാനദണ്ഡങ്ങളും പുതുക്കിയത്. ഇന്നലെ മുതലുള്ള എല്ലാ പുതിയ അപേക്ഷകൾക്കും പുതിയ പരിഷ്‌കാരങ്ങൾ ബാധകമാണ്. ഇതനുസരിച്ച് ഇന്നലെ മുതൽ യുകെയിൽ നഴ്‌സായി ജോലിക്കു പ്രവേശിക്കാൻ ഇംഗ്ലീഷ് യോഗ്യതയ്ക്കു നാലു തരം മാനദണ്ഡങ്ങളാണുള്ളത്.

ഒന്ന് - ഐഇഎൽറ്റിഎസ് നാലു മൊഡ്യൂളുകളും 7 ബാൻഡ്. രണ്ട് അടുത്തടുത്ത പരീക്ഷകളിൽ നാലു മൊഡ്യൂളുകൾക്കും 7 ബാൻഡ് വീതം നേടിയാൽ മതിയാവും
രണ്ട് - ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് അഥവാ ഒഇടി നാലു മൊഡ്യൂളുകൾക്കും ബി ഗ്രേഡ് വീതം നേടി പാസ്സാകുക.
മൂന്ന് - ഇംഗ്ലീഷ് അധ്യയന മാധ്യമമായ ഒരു കോഴ്‌സ് പഠിച്ചു നഴ്‌സിങ് പാസ്സാകണം. ഇന്ത്യ അടക്കമുള്ള ഒട്ടേറെ രാജ്യങ്ങൾക്ക് ഇതു ബാധകം ആണ്. മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കാൻ പോകുന്നത് ഈ മാനദണ്ഡമാണ്. എന്നാൽ ഇതിനു ചില നിബന്ധനകൾ ഉണ്ട്. ഇതു ഈ വാർത്തയിൽ തന്നെ പിന്നീട് വിശദീകരിക്കും.
നാല് - ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യത്ത് ഇംഗ്ലീഷിൽ പഠിച്ച് പാസ്സായ നഴ്‌സിങ്. ഒട്ടേറെ രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ എത്തി നഴ്‌സിങ് പഠിച്ചാലും ഇതു പ്രയോജനപ്പെടുത്താം.

ഈ നാല് നിബന്ധനകളിൽ ആദ്യത്തേത് പ്രത്യേകം വിശദീകരിക്കേണ്ട കാര്യമില്ല. അവസാനത്തേതും ഇംഗ്ലീഷ് സ്പീക്കിങ്ങ് രാജ്യങ്ങളുടെ പട്ടിക എടുത്ത് നോക്കിയാൽ മതിയാവും. മലയാളികൾക്ക് ബാധകം ആവുന്നത് രണ്ടാമത്തെ നിബന്ധനയാണ്. ഇതു സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാൻ ഞങ്ങൾ എൻഎംസിയുമായി കത്തിടപാടുകൾ നടത്തി വരികയാണ്. ഒട്ടേറെ കാര്യങ്ങൾ എൻഎംസി വിശദീകരിച്ചെങ്കിലും എൻഎംസിക്ക് പോലും വ്യക്തതയില്ലാത്ത വിഷയങ്ങൾ ഏറെയുണ്ട്.

ഇന്നലെ പുറത്തു വന്ന വിവരങ്ങളും എൻഎംസി നൽകുന്ന വിശദീകരണവും വച്ചു ഇന്ത്യയിലെ ഒട്ടുമിക്ക നഴ്‌സിങ് കോളേജുകളും ഇംഗ്ലീഷ് അധ്യയന മാധ്യമമായ നഴ്‌സിങ് കോഴ്‌സ് എന്ന നിർവ്വചനത്തിൽ വരും. എന്നാൽ ഇംഗ്ലീഷ് അദ്ധ്യയന മാധ്യമം ആണ് എന്നു തെളിയിക്കാൻ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളിൽ അവ്യക്തതകൾ ഏറെയുണ്ട്. അവയിൽ പലതും ചൂണ്ടിക്കാട്ടി ഞങ്ങൾ എൻഎംസിക്ക് കത്തയച്ചിട്ടുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം യോഗ്യത നേടാൻ രണ്ടു വർഷത്തിനുള്ള നഴ്‌സിങ് പഠിച്ചിരിക്കണം എന്നതാണ്. ഈ രണ്ടു കൊല്ലത്തിൽ ഒരു വർഷം നിങ്ങൾ ഏതെങ്കിലും ഒരു ആശുപത്രിയിൽ ജോലി ചെയ്തിരിക്കണം. എന്നു വച്ചാൽ മുൻപ് പാസ്സായ ആർക്കും ഇതുവഴി അവസരം ലഭിക്കില്ല എന്നർത്ഥം. അവർക്ക് ഐഇഎൽറ്റിഎസ് അല്ലെങ്കിൽ ഒഇടി എന്നീ രണ്ടു വഴികൾ മാത്രമേ ഇനി ബാക്കിയുള്ളൂ. ഒരു പക്ഷെ ഈ നിബന്ധനക്ക് ഇനിയും മാറ്റം വന്നേക്കാം. പരിചയ സമ്പന്നരായ നഴ്‌സുമാരെ നഷ്ടപ്പെടുത്താൻ എൻഎംസി തയ്യാറാകില്ല എന്നാണ് കണക്കു കൂട്ടൽ. നിലവിൽ വന്ന നിയമം അനുസരിച്ച് രണ്ടു വർഷത്തിനുള്ള നഴ്‌സിങ് പഠിച്ചവരായിരിക്കണം എന്നു നിർബന്ധമാണ്.

നിങ്ങൾ പഠിച്ച കോഴ്‌സിൽ ഇംഗ്ലീഷിന് പ്രാധാന്യം കൊടുക്കണം എന്ന നിബന്ധനയുണ്ട്. റീഡിങ്ങ്, റൈറ്റിങ്ങ്, സ്പീക്കിങ്ങ് എന്നീ മൂന്നു അവസരങ്ങളും ഉള്ളവ ആയിരിക്കണം കോഴ്‌സ്. ഇതിനു വേണ്ടി യൂണിവേഴ്‌സിറ്റിയിൽ നിന്നും നിങ്ങളുടെ പഠനത്തിന്റെ ട്രാൻസ്‌ക്രിപ്റ്റ് വാങ്ങി നൽകണം. അതുപോലെ പഠിച്ച സ്ഥാപനത്തിൽ നിന്നും വിശദമായ റെഫറൻസ് ലെറ്റർ വേണം. ഫോം 8 എ, 8 ബി എന്നിങ്ങനെ രണ്ടു ഫോമുകളും ഇതിനായി ഉണ്ട്. ഈ ഫോം പഠിപ്പിച്ച സ്ഥാപനം പൂരിപ്പിച്ചു നൽകണം.

പഠിക്കുന്ന കോഴ്‌സ് 50 ശതമാനം ക്ലിനിക്കൽ ഇൻട്രാക്ഷൻ ഉണ്ട് എന്നും അതിൽ 75 ശതമാനം രോഗികളുമായോ അവരുടെ ബന്ധുക്കളുമായോ ബന്ധപ്പെട്ടിട്ടുള്ളതാണ് എന്നും തളിയിക്കണം. ഇതു സംബന്ധിച്ച വ്യക്തതകൾ ഇനിയും ലഭിക്കേണ്ടതുണ്ട്. എന്തായാലും കടുത്ത ഇംഗ്ലീഷ് ഭാഷ നിബന്ധന മാറിയിരിക്കുകയാണ്. അതു ബുദ്ധിപരമായി ഉപയോഗിച്ചാൽ അനേകം പേർക്ക് യുകെയിലേക്ക് പോകാം. നിങ്ങളുടെ സാധ്യതകൾ വിലയിരുത്താനും കൂടുതൽ വിവരങ്ങൾ അറിയാനും വോസ്റ്റെക്ക് ഇന്റർനാഷണൽ പ്രതിനിധിയുമായി ബന്ധപ്പെടുകയോ ഇമെയിൽ അയക്കുകയോ ചെയ്യുക. എൻഎച്ച്എസ് ആശുപത്രികൾ അടക്കമുള്ള അനേകം യുകെ സ്ഥാപനങ്ങൾക്ക് നഴ്സുമാരെ നൽകാൻ അനുമതിയുള്ള നിയമപരമായി അവകാശമുള്ള സ്ഥാപനമാണ് വൊസ്റ്റെക്ക്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
info@vostek.co.uk, joyas.john@vostek.co.uk Or call +44 02072339944, +44 02078289944, +44 07811436394, +44 07830819151