ചെന്നൈ: വിവാഹം കഴിഞ്ഞ ഒരു ദമ്പതിമാർക്ക് ഉപയകക്ഷി സമ്മതത്തോടെ വിവാഹ ബന്ധം വേർപെടുത്താൻ താത്പര്യമുണ്ടെങ്കിൽ കോടതിക്ക് അവിടെ എന്തികാര്യമാണ് ഉള്ളത്. പ്രായ പൂർത്തിയയാ ഒരു ആണിനും പെണ്ണിനും സ്വന്തം അഭിപ്രായ പ്രകടനത്തിനും തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ജനാധിപത്യ രാജ്യമായ ഇന്ത്യൻ ഭരണഘടനഘടന നിഷ്‌കർഷിക്കുന്നുണ്ട്. അതേസമയം ഉപയകക്ഷി സമ്മതപ്രകാരമല്ലാത്ത വിവാഹ മോചനങ്ങളിൽ തീർച്ചയായും കോടതിയുടെ ഇടപെടലുകൾ ഉണ്ടാവുക തന്നെ വേണം.

ഉപയകക്ഷി സമ്മതപ്രകാരം വിവാഹബന്ധം വേർപെടുത്താൻ ഒരുങ്ങുന്ന ഭാര്യയ്ക്കും ഭർത്താവിനും ഒരു സന്തോഷ വാർത്ത. അകാരണമായി വിവാഹബന്ധം വേർപെടുത്തുന്നത് തടയുന്ന കോടതിയുടെ വിധി ദദ്ദു ചെയ്തിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

ഭാര്യയ്ക്കും ഭർത്താവിവും ഇടയിലുള്ള മാനസിക പിരിമുറുക്കങ്ങളും പൊരുത്തക്കേടുകളും കണ്ടെത്തു എന്നത് എളുപ്പമുള്ള കാര്യമല്ല. വസ്തുതാപരമായ ഘടകങ്ങൾ മാത്രമാണ് നിയമത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട് ഒരു കോടതിക്ക് കണ്ടെത്താൻ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെ പരസ്പരസമ്മഹത്തോടെ വിവാഹ ബന്ധം വേർപെടുത്താൻ വരുന്നവർക്ക് വിവാഹമോചനം നൽകാൻ കോടതി ബാധ്യസ്ഥരാണ്. എന്ന് ജസ്റ്റിസ് കെ.കെ. ശശിധരൻ, ജസ്റ്റിസ് എൻ.ഗോഗുൽ ദാസ് എന്നിവർ അഭിപ്രായപ്പെട്ടു. വിവാഹ ജീവിതം തുടർന്നുപോകാൻ സാധിക്കാത്തതുകൊണ്ടാണ് അവർ കോടതിയെ സമീപിക്കുന്നത്. അപ്പോൾ പരമോന്തമായ നീതിന്യായ വ്യവസ്ഥയുടെ കാവലാളായ കോടതി അവരുടെ ആവശ്യം മാനിച്ച് വിവാഹബന്ധം വേർപെടുത്തികൊടുക്കാൻ ബാധ്യസ്ഥരാണ്. അത്തരം കേസുകൾ ഒരിക്കലും നിർബന്ധിതമായ മോചനം അല്ലെന്നും കോടതി പറഞ്ഞു.

ബന്ധം ഒരിക്കലും തുടർന്നുപോകാൻ കഴിയില്ലെന്ന് വരുമ്പോഴാണ് ഭാര്യാഭർത്താക്കന്മാർ കോടതിയെ സമീപിക്കുന്നത്. കാരണം എന്തുമായിക്കോട്ടെ, മാനസികമോ ശാരിരികമോ ഭൗതികമോ, ഒത്തുപോകാൻ കഴിയില്ല എന്നു മാത്രമാണ് ഇത്തരം കേസുകളിൽ മാനദണ്ഡം.