ത്രീന കൈഫിന് ആരോടാണിഷ്ടം...? മാദ്ധ്യമങ്ങൾ ഈ ചൂടൻ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു നാളായിരിക്കുന്നു. അക്കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലെത്താൻ ആർക്കുമായിട്ടില്ല. എന്നാൽ തന്റെ ഫാന്റം എന്ന സിനിമയുടെ സെറ്റ് സിനി കോസ്റ്റ്യൂം ആൻഡ് മെയ്ക്ക് അപ്പ് ആർട്ടിസ്റ്റ് അസോസിയേഷൻകാർ ആക്രമിച്ചപ്പോഴുണ്ടായ മാനസിക സമ്മർദത്തെ അതിജീവിക്കാൻ കത്രീന ആദ്യം വിളിച്ചത് സൽമാൻ ഖാനെയാണ്. അതിനാൽ ഈ വിഷയത്തിൽ സൽമാനാണ് മുൻതൂക്കമെന്നാണ് ചില ഗോസിപ്പെഴുത്തുകാരും മറ്റു ചില മാദ്ധ്യമങ്ങളും പറയുന്നത്. സൽമാനെ കത്രീന സഹായത്തിന് വിളിക്കുന്നത് വളരെ മുമ്പ് തന്നെ തുടങ്ങിയ പരിപാടിയാണത്രെ..!. അതായത് 2011ൽ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് കത്രീനയോട് രജിസ്‌റ്റേർഡ് നമ്പർ ആവശ്യപ്പെട്ടപ്പോഴും നടി സഹായത്തിനായി സൽമാനെ വിളിച്ചിരുന്നുവത്രെ. തുടർന്ന് സൽമാൻ ആ സംഘടനക്കാരെ വിളിച്ച് കത്രിനയ്ക്ക് ആവശ്യമുള്ളവ എത്രയും വേഗം ചെയ്തു കൊടുക്കണമെന്ന് പറയുകയും ചെയ്തുവെന്ന് റിപ്പോർട്ടുകളുണ്ട്. അതായത് രൺബീർ കപൂറുമായി ഡേറ്റിംഗിലാണെന്ന് പറയപ്പെടുമ്പോഴും കത്രീന ഒരു ആവശ്യം വരുമ്പോൾ വിളിക്കുന്നത് സൽമാൻ ഖാനെയാണെന്ന് ചുരുക്കം...!!.

എന്നു വച്ച് എല്ലാ സെക്കൻഡിലും താൻ സൽമാനെ വിളിക്കുന്നുവെന്നൊന്നും ഇതിന് അർത്ഥം നൽകേണ്ടതില്ലെന്നാണ് താരറാണി പറയുന്നത്. വളരെ ദയവുള്ള മനുഷ്യനായ സൽമാൻ തന്റെ സുഹൃത്തുക്കൾക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോൾ സഹായം ചെയ്യുമെന്നാണ് കത്രീന പറയുന്നത്. സൽമാന് പുറമെ അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്ക് നല്ല ബന്ധമുണ്ട്. സൽമാന്റെ സഹോദരി അൽവിര തനിക്ക് സ്വന്തം സഹോദരിയെപ്പോലെയാണ്. അവരോട് സ്ഥിരമായി സംസാരിക്കാറുണ്ട്.

തന്റെ ജീവിതം കത്രിനയ്ക്ക് നൽകാൻ തയ്യാറാണെന്ന് കഴിഞ്ഞ വർഷം രൺബീർ പ്രസ്താവിച്ചതിനെപ്പറ്റിയുള്ള നിലപാടുകളും കത്രീന വ്യക്തമാക്കുന്നുണ്ട്. അതായത് രൺബീറിന്റെ കാര്യത്തിൽ താൻ കൂടുതൽ ശ്രദ്ധാലുവാണെന്നാണ് ഇവർ പറയുന്നത്. വളരെ സെൻസിറ്റീവായ ആളാണ് രൺബീറെന്നും ഈ ബോളിവുഡ് സുന്ദരി പറയുന്നു. രൺബീർ കപൂർ തന്നെപ്പോലെയാണെന്നാണ് കത്രീന കൈഫ് അഭിപ്രായപ്പെടുന്നത്. അതായത് തന്റെ ഇന്നർ സർക്കിളിലുള്ള ആളുകൾക്ക് അത്യധികമായ കെയറിംഗും സ്‌നേഹവും തന്നെപ്പോലെ രൺബീറും പകർന്നു കൊടുക്കുന്നുവെന്നാണ് കത്രീന അഭിപ്രായപ്പെടുന്നത്.

ഒരു കാര്യത്തിൽ മാത്രമെ താനും രൺബീറും വ്യത്യാസമുള്ളൂ. അതായത് പരിചയപ്പെടുന്ന ആരോടും വശ്യമായും വളരെ വിനയത്തിലും പെരുമാറാൻ തന്നിൽ നിന്നും വ്യത്യസ്തമായി രൺബീറിന് കഴിയുമെന്നാണ് കത്രീന സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ മൂന്ന് പേരോട് ഗുഡ്‌മോർണിങ് പറഞ്ഞാൽ തന്നെ താൻ തളർന്നു പോകാറുണ്ട്. ഇതിന് പുറമെ രൺബീർ വളരെ ആഴമുള്ള മനുഷ്യനുമാണ്. മറ്റുള്ളവരെ സഹായിക്കാനും അവർക്ക് കരുത്ത് പകരാനും ഈ നടന് അതുല്യമായ കഴിവുകളുണ്ടന്നും കത്രീന പറയുന്നു. എന്നാൽ തനിക്ക് അത്രയൊന്നും ക്വാളിറ്റികളില്ല. അടുത്തിടെ പ്രസദ്ധീകരിച്ച ഒരു അഭിമുഖത്തിലാണ് കത്രീന ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.