- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൻപുറത്തെ വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തെന്നോ? പകൽ പോലും ആരും വരാത്ത വിജനസ്ഥലത്ത് അവൾ ഒറ്റയ്ക്ക് എത്തിയെന്നോ? പണമൊന്നുമില്ലാതെ അവൾ പുതിയ ജാക്കറ്റ് വാങ്ങിയെന്നോ? പ്രധാന തെളിവായ മുൻവശത്തെ പല്ലുകളും കാണ്മാനില്ല; ലിഗ സ്ക്രോമാന്റെ മരണം ആത്മഹത്യയെന്ന് വിധിയെഴുതാനാണ് പൊലീസിന് തിടുക്കമെങ്കിൽ റീപോസ്റ്റുമോർട്ടം ആവശ്യപ്പെടുമെന്ന് സഹോദരി ഇൽസി
തിരുവനന്തപുരം: മരണം ആത്മഹത്യ എന്ന വിധിയെഴുത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ റീ പോസ്റ്റ്‌മോർട്ടത്തിന് ആവശ്യപ്പെടുമെന്ന് ലിഗയുടെ സഹോദരി. വെള്ളിയാഴ്ച തിരുവല്ലത്ത് കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ലിഗ സ്‌ക്രോമാന്റെത് തന്നെയെന്ന് ബന്ധുക്കൾ ഉറപ്പിച്ച് കഴിഞ്ഞു. എന്നാൽ ഇപ്പോൾ പൊലീസ് പറയുന്നത് പോലെ തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും ലിഗയുടേയതുകൊലപാതകം തന്നെയാണെന്നും ഉറപ്പിച്ച് പറയുകയാണ് സഹോദരി ഇൽസി സ്‌ക്രോമാൻ.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പടെയുള്ളവ പുറത്തു വന്നതിനു ശേഷം, മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങളിൽ എന്തു തീരുമാനം കൈക്കൊള്ളണമെന്നു തീരുമാനിക്കും. ആത്മഹത്യ എന്നാണ് റിപ്പോർട്ടെങ്കിൽ മൃതദേഹം ലാറ്റ്‌വിയയിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ലീഗയ്ക്കു നേരിട്ട ദുരനുഭവം മറ്റൊരാൾക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ച വാശി ഒന്നു മാത്രമാണ് താൻ ഇത്തരമൊരു പോരാട്ടത്തിന് ഒരുങ്ങുന്നത്. എന്നും സഹോദരി പറയുന്നു.ലിഗയുടെ മരണത്തിൽ ഉന്നയിച്ച അസ്വാഭാവികതയിൽ ഇപ്പോഴും ഉ
തിരുവനന്തപുരം: മരണം ആത്മഹത്യ എന്ന വിധിയെഴുത്തിലേക്കാണ് നീങ്ങുന്നതെങ്കിൽ റീ പോസ്റ്റ്‌മോർട്ടത്തിന് ആവശ്യപ്പെടുമെന്ന് ലിഗയുടെ സഹോദരി. വെള്ളിയാഴ്ച തിരുവല്ലത്ത് കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ലിഗ സ്‌ക്രോമാന്റെത് തന്നെയെന്ന് ബന്ധുക്കൾ ഉറപ്പിച്ച് കഴിഞ്ഞു. എന്നാൽ ഇപ്പോൾ പൊലീസ് പറയുന്നത് പോലെ തന്റെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും ലിഗയുടേയതുകൊലപാതകം തന്നെയാണെന്നും ഉറപ്പിച്ച് പറയുകയാണ് സഹോദരി ഇൽസി സ്‌ക്രോമാൻ.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പടെയുള്ളവ പുറത്തു വന്നതിനു ശേഷം, മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതടക്കമുള്ള കാര്യങ്ങളിൽ എന്തു തീരുമാനം കൈക്കൊള്ളണമെന്നു തീരുമാനിക്കും.
ആത്മഹത്യ എന്നാണ് റിപ്പോർട്ടെങ്കിൽ മൃതദേഹം ലാറ്റ്‌വിയയിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ലീഗയ്ക്കു നേരിട്ട ദുരനുഭവം മറ്റൊരാൾക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ച വാശി ഒന്നു മാത്രമാണ് താൻ ഇത്തരമൊരു പോരാട്ടത്തിന് ഒരുങ്ങുന്നത്. എന്നും സഹോദരി പറയുന്നു.ലിഗയുടെ മരണത്തിൽ ഉന്നയിച്ച അസ്വാഭാവികതയിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ഈ സാഹചര്യത്തിലാണ് മരണവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം അവർ ഉന്നയിച്ചത്. അത്തരമൊരു അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഇന്നലെ വൈകിട്ടോടെ ഉത്തരവിട്ടിട്ടുണ്ട്.
ഈ അന്വേഷണത്തെ ബന്ധുക്കൾ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എന്നാൽ ലീഗയെ കാണാതായ സംഭവത്തിൽ ഉണ്ടായ നിരുത്തരവാദപരമായ സമീപനം ഈ കേസിൽ ഉണ്ടാകരുതെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു. എത്രയും പെട്ടന്ന് ഈ മരണവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ദുരൂഹതകൾ നീക്കണമെന്നും അവർ ആവശ്യപ്പെടുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുൾപ്പടെ മോശം പ്രതികരണമായിരുന്നുവെന്നും ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
ലീഗയെ കാണാതായ അന്നു തന്നെ കൃത്യമായ രീതിയിൽ അന്വേഷണം നടന്നിരുന്നെങ്കിൽ അവളെ കണ്ടെത്താൻ സാധിക്കുമായിരുന്നു എന്ന് ഇപ്പോഴും ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ലീഗയുടെ മൃതദേഹത്തിന് 30 ദിവസത്തിലധികം പഴക്കമുണ്ടെന്ന പ്രാഥമിക റിപ്പോർട്ടുകൾ സത്യമാണെങ്കിൽ , ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം.അപ്പോൾ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ദുരീകരിക്കുന്നതു വരെ ഇവിടെ തുടരും. ഈ വിഷയത്തിൽ എംബസിയുടെയും, ലാറ്റ്‌വിയൻ സർക്കാരിന്റെയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും സഹോദരി എലീസ് പറയുന്നു.
ലിഗയുടെ മരണം കൊലപാതകം തന്നെയെന്ന് വിശ്വസിക്കാനുള്ള കാരണങ്ങൾ ഇൽസി വിശദീകരിക്കുന്നത് ഇങ്ങനെ:
കോവളം ബീച്ചിനെപ്പറ്റി കേട്ടുകേൾവി പോലുമില്ലാത്ത തന്റെ സഹോദരി അവിടെ നിന്നും 6 കിലോമീറ്റർ മാറിയുള്ള ഇത്തരമൊരു പ്രദേശത്ത് എങ്ങനെ എത്തിപ്പെട്ടു.ഈ സ്ഥലത്തെപ്പറ്റി വ്യക്തമായി അറിയാവുന്ന ഒരാളുടെ സഹായം ലഭിക്കാതെ ഒരു വിദേശിക്കോ, പുറത്തു നിന്നുള്ള ഒരാൾക്കോ ഇവിടെക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്നത് പകൽപോലെ വ്യക്തമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി വരുന്ന ലിഗ എങ്ങനെ ഇവിടേക്ക് എത്തിച്ചേർന്നു എന്നും ഇൽസി ചോദിക്കുന്നു.
പ്രദേശവാസികളുമായി നടത്തിയ സംഭാഷണത്തിൽ ഇത് സാമൂഹ്യവിരുദ്ധരുടെയും, ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെയും മറ്റും സ്ഥിരം കേന്ദ്രമാണിതെന്ന് അറിയാനിടയായി. പകൽ സമയത്തു പോലും പ്രദേശവാസികൾ എത്താൻ മടിക്കുന്ന ഇവിടേയ്ക്ക് ലീഗ ഒറ്റയ്ക്ക് ഒരിക്കലും എത്തില്ല എന്നുള്ള വാദത്തിൽ ഉറച്ചു നിൽക്കുന്നു. മറ്റാരെക്കാളും ലീഗയെ എനിക്കു നന്നായറിയാം. ആത്മഹത്യ ചെയ്യാനായി ഇത്തരമൊരു സ്ഥലത്ത് എത്തപ്പെടില്ല എന്നത് തീർച്ചയാണ് എന്നും സഹോദരി പറയുന്നു.
പൊലീസ് സംശയിക്കുന്നതുപോലെ നാട്ടിൻപുറത്തു കാണുന്ന ഒരു വിഷക്കായ കഴിച്ച് ആത്മഹത്യ ചെയ്തതാകമെന്ന വാദവും അവർ തള്ളിക്കളയുന്നു. ലീഗയെ കാണാതായ കോവളം ബീച്ചിൽ നിന്നും നടന്നെത്താവുന്ന ദൂരം മാത്രമുള്ള ഇവിടെ മുമ്പും സമാന രീതിയിലുള്ള ദുരൂഹമരണങ്ങൾ സംഭവിച്ചുണ്ടെന്ന് അറിഞ്ഞു. ഈ സാഹചര്യത്തിൽ ഇത്തരമൊരു പ്രദേശം എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും സംശയിക്കുന്നതായി അവർ പറയുന്നു..
ലീഗയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ സംബന്ധിച്ച് കൃത്യമായ വിവരം ഞാൻ പൊലീസിന് നൽകിയതാണ്. എന്നാൽ മൃതദേഹത്തിൽ കണ്ട ജാക്കറ്റ് ലീഗയുടേതല്ല എന്ന് ഞാൻ ആവർത്തിച്ചു വ്യക്തമാക്കുന്നു. ആവശ്യത്തിനു പണം പോലും കൈയിലില്ലാതെ പോയ ലീഗ, ഈ ജാക്കറ്റ് പുതിയതായി വാങ്ങിയതാകാമെന്ന അനുമാനത്തെ പൂർണ്ണമായും തള്ളിക്കളയുന്നതായും അവർ പറയുന്നു.കാണാതായ സമയത്ത് ലീഗ ധരിച്ചിരുന്ന ചപ്പൽ ഈ മൃതദേഹത്തിലുണ്ടായിരുന്നില്ല. ലീഗയെ തിരിച്ചറിയാനുള്ള പ്രധാന തെളിവുകളിലൊന്നായ മുൻവശത്തെ പല്ലുകളും കാൺമാനില്ല.
ലീഗയെ കാണാതായ സംഭവത്തിലുണ്ടായ ഇഴച്ചിൽ തുടർന്നുള്ള അന്വേഷണത്തിൽ ഉണ്ടാവരുത് എന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇനി ഒരു മിസ്സിങ്ങ് കേസിലും ഇത്തരമൊരും അലംഭാവം ഉണ്ടാകരുതെന്ന് മാത്രമാണ് തന്റെ ആവശ്യമെന്നും എലീസ് വിശദീകരിക്കുന്നു. ലീഗയെ കണ്ടെത്തുന്നവർക്ക് പ്രഖ്യാപിച്ച പാരിതോഷികം ആ രണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചെന്ന് ഉറപ്പു വരുത്തും. അവരുടെ മാതാപിതാക്കളുമായി സംസാരിച്ച് പഠന ചെലവുകൾക്കും മറ്റുമായി പണം ബാങ്കിൽ നിക്ഷേപിക്കുമെന്നും സഹോദരി പറയുന്നു.