- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ മറച്ചു വച്ച കള്ളപ്പണം ഇനി എന്തു ചെയ്യും? 200 ശതമാനം പിഴയും ജയിലും കിട്ടാതിരിക്കാൻ പണം കത്തിച്ചു കളയുക അല്ലാതെ വേറെ വഴികൾ വല്ലതും ഉണ്ടോ? നോട്ടു പിൻവലിക്കുമ്പോൾ അറിയേണ്ട ചില നിയമ കാര്യങ്ങൾ
തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ പ്രസ്ഥാവന വന്ന രാത്രി മുതൽ കള്ളപ്പണക്കാരും പുതുപ്പണക്കാരും നെട്ടോട്ട മോടുന്ന കാഴ്ചയാണ് നമ്മൾ കണ്ടതും കേട്ടതും. 500 ഉം 1000 വും പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കുമെന്ന വാർത്തർത്തകൾ വന്നതു മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അനധികൃതമായി സമ്പാതിച്ച പണം കൈവശമുള്ളവരെ ക്കുറിച്ചുള്ളതായിരുന്നു. ഇതുവരെ മറച്ചു വച്ച കള്ളപ്പണം ഇനി എന്തു ചെയ്യും? 200 ശതമാനം പിഴയും ജയിലും കിട്ടാതിരിക്കാൻ പണം കത്തിച്ചു കളയുക അല്ലാതെ വേറെ വഴികൾ വല്ലതും ഉണ്ടോ? തുടങ്ങിയ ആശങ്കകൾ നർമ്മത്തിൽ ചാലിച്ചു വാർത്തകളിൽ ഇടം നേടി. അത്തരക്കാർ ഒന്നു കൂടി അറിയണം. നോട്ടു പിൻവലിക്കുമ്പോൾ അറിയേണ്ട ചില നിയമ കാര്യങ്ങളാണ് അവ. ഒന്നാമതായി നിങ്ങളുടെ പേഴ്‌സണൽ ബാങ്ക് അക്കൗണ്ടിൽ ഒരു പരിതിയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ ആ പണം എങ്ങനെ നിങ്ങളുടെ കൈയിൽ വന്നു എന്ന്തിന് തെളിവ് കാണിച്ചു കൊടുക്കേണ്ടി വരും. അങ്ങനെ ഒരു പരിധിയിൽ കൂടുതൽ പണം അക്കൗണ്ടിൽ വരികയാണെങ്കിൽ ബങ്കുകളുമായി സഹകരിച്ച് ആദായ നികുതി വരുപ്പിൽ നിങ്ങൾക്ക് ഒരു നോട്ട
തിരുവനന്തപുരം: പ്രധാന മന്ത്രിയുടെ പ്രസ്ഥാവന വന്ന രാത്രി മുതൽ കള്ളപ്പണക്കാരും പുതുപ്പണക്കാരും നെട്ടോട്ട മോടുന്ന കാഴ്ചയാണ് നമ്മൾ കണ്ടതും കേട്ടതും. 500 ഉം 1000 വും പിൻവലിച്ച് പുതിയ നോട്ടുകൾ ഇറക്കുമെന്ന വാർത്തർത്തകൾ വന്നതു മുതൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അനധികൃതമായി സമ്പാതിച്ച പണം കൈവശമുള്ളവരെ ക്കുറിച്ചുള്ളതായിരുന്നു.
ഇതുവരെ മറച്ചു വച്ച കള്ളപ്പണം ഇനി എന്തു ചെയ്യും? 200 ശതമാനം പിഴയും ജയിലും കിട്ടാതിരിക്കാൻ പണം കത്തിച്ചു കളയുക അല്ലാതെ വേറെ വഴികൾ വല്ലതും ഉണ്ടോ? തുടങ്ങിയ ആശങ്കകൾ നർമ്മത്തിൽ ചാലിച്ചു വാർത്തകളിൽ ഇടം നേടി. അത്തരക്കാർ ഒന്നു കൂടി അറിയണം. നോട്ടു പിൻവലിക്കുമ്പോൾ അറിയേണ്ട ചില നിയമ കാര്യങ്ങളാണ് അവ.
ഒന്നാമതായി നിങ്ങളുടെ പേഴ്‌സണൽ ബാങ്ക് അക്കൗണ്ടിൽ ഒരു പരിതിയിൽ കൂടുതൽ പണം നിക്ഷേപിച്ചാൽ ആ പണം എങ്ങനെ നിങ്ങളുടെ കൈയിൽ വന്നു എന്ന്തിന് തെളിവ് കാണിച്ചു കൊടുക്കേണ്ടി വരും. അങ്ങനെ ഒരു പരിധിയിൽ കൂടുതൽ പണം അക്കൗണ്ടിൽ വരികയാണെങ്കിൽ ബങ്കുകളുമായി സഹകരിച്ച് ആദായ നികുതി വരുപ്പിൽ നിങ്ങൾക്ക് ഒരു നോട്ടീസ് ലഭിക്കും. അതിൽ നിങ്ങളുടെ കൈയിൽ പണം വന്നതിന്റെ വഴികൾ കാണിക്കണം.
ഇനി നിങ്ങൾക്ക് മതിയായ രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ ചില നിയമ നടപടികൾ നേരിടേണ്ടി വരും. കൈവളം വച്ചിരിക്കുന്ന തുകയ്ക്ക് ആദായ നികുതി വകുപ്പ് ഈടാക്കുന്ന പിഴ അടയ്‌ക്കേണ്ടി വരും. പിഴ മാത്രം അടച്ചാൽ ഒത്തു തീർപ്പാകാത്ത കേസുകളിൽ മറ്റു നിയമ നടപടികൾ നേരിടേണ്ടി വരും.
കൈവശമുള്ള പണത്തിന്റെ കണക്ക് കാണിച്ച് കള്ളപ്പണം വെളിപ്പിക്കാൻ ഇതിനു മുമ്പ് ആദായ വകുപ്പ് അവസരം നൽകിയിരുന്നു. ആ അവസരം മുതലെടുത്ത് നിശ്വിത തുക അടച്ച് കള്ളപ്പണം വെളിപ്പിച്ചെടുത്തവർക്ക് ഇപ്പോൾ പേടിക്കേണ്ടതില്ല. ഇനി വരുന്ന എല്ലാ പണവും കണക്കിൽ പെട്ട പണം ആയിരിക്കണം എന്നാണ് ഇതിന്റെ പിന്നൽ എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
സെക്ഷൻ 270 എഎ
നിങ്ങളുടെ അക്കൗണ്ടിൽ ഒരു പരിധിയിൽ കവിഞ്ഞ് പണം ഉണ്ടാവുകയും ആദായ നികുതി വകുപ്പിൻ നിന്നും നോട്ടീസും ലഭിച്ചു കഴിഞ്ഞാൽ നിശ്വിത പരിധിക്കുള്ളിൽ പറയുന്ന തുക പിഴ അടയ്ക്കണം. ആദായ വകുപ്പിൽ നിന്നും ലഭിക്കുന്ന നോട്ടീസിനെതിരെ നിങ്ങൾക്ക് യൊതൊരു വിധ അപ്പീലും നൽകാൻ സാധിക്കില്ല. 270 എഎ പ്രകാരം 200 ശതമാനമായിരിക്കും പിഴയായി ഈടാക്കുന്നത്.
സെക്ഷൻ 273 എ
സെക്ഷൻ 270 എഎ പ്രകാരം നിങ്ങൾക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതിനു ശേഷം ഉപയോഗപ്പെടുത്താവുന്നതാണ് സെക്ഷൻ 273 എ. 200 ശതമാനം പിഴ കാണിച്ചുള്ള നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് പണത്തിന്റെ രേഖകൾ കാണിക്കാൻ കഴിഞ്ഞാൽ പിഴയിൽ ഇളവ് ലഭിക്കും.
സെക്ഷൻ 245 സി
നിങ്ങളുടെ കൈവശം ഉള്ള പണം നിയമപരവും മതിയായ രേഖകൾ ഉള്ളതുമാണെങ്കിൽ നിങ്ങൾക്ക് സെക്ഷൻ 245 സി ഉപയോഗപ്പെടുത്താം. തെളിവുകൾ കാണിച്ച് ഇൻകം ടാക്‌സ് സെറ്റിൽ മെന്റ് കമ്മീഷനുമായി ബന്ധപ്പെടാം.
സെക്ഷൻ 273 എഎ
പിഴ ഒഴിവാക്കുന്നതിനായി ഇൻകം ടാക്‌സ് സെറ്റിൽ മെന്റ് കമ്മീഷന് അയച്ച പരാതി തള്ളിപ്പോയാൽ നിങ്ങൾക്ക് കമ്മീഷൻ ഓഫ് ഇൻകം ടാക്‌സ് ഓഫീസറെ സമീപിക്കാം. എന്തെങ്കിലും തരത്തിലുള്ള പിഴ ഈടാക്കുന്നതിനു മുമ്പ് പരാതിയിൽ വസ്തുതയുണ്ടോ എന്ന് കമ്മീഷനു പരിശോധിക്കാം.
സെക്ഷൻ 273 ബി
പണത്തിന്റെ ഉറവിടം സംബന്ധിച്ച് മതിയായ രേഖകൾ ഹാജരാക്കാൻ നിങ്ങൾ പരാജയപ്പെട്ടാൽ നിയമ നടപടികൾ നേരിടേണ്ടിവരും.