- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ എട്ടുമുതൽ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ പത്തിന് തുടങ്ങും; പതിനായിരം പാസ് മാത്രമേ വിതരണം ചെയ്യൂ എന്ന് അക്കാഡമി ചെയർമാൻ കമൽ; പൊതുവിഭാഗത്തിൽ ഏഴായിരം പാസ്
തിരുവനന്തപുരം: ഈവർഷത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ എട്ടു മുതൽ 15 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബംഗാളി നടി മാധവി മുഖർജി മുഖ്യാതിഥിയായിരിക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 10ന് ആരംഭിക്കും. 650 രൂപയാണ് ഡെലിഗേറ്റ് ഫീസ് വിദ്യാർത്ഥികൾ 350 രൂപ നൽകണം. തിയേറ്ററുകളിൽ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അക്കാഡമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 തിയേറ്ററുകളിലായി 8,048 സീറ്റുകളാണ് ഉള്ളത്. പരമാവധി പതിനായിരം പാസുകൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. പൊതുവിഭാഗത്തിൽ 7000, വിദ്യാർത്ഥികൾക്കും സിനിമ ടി.വി പ്രൊഫഷണലുകൾക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റികൾക്കും 500 വീതം. പൊതുവിഭാഗത്തിൽ ചലച്ചിത്ര സമീക്ഷയുടെ വരിക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. അക്കാഡമിയുടെ www.iffk.inഎന്ന വെബ്‌സൈറ്റിൽ apply for the Event എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പണ
തിരുവനന്തപുരം: ഈവർഷത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ എട്ടു മുതൽ 15 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബംഗാളി നടി മാധവി മുഖർജി മുഖ്യാതിഥിയായിരിക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 10ന് ആരംഭിക്കും.
650 രൂപയാണ് ഡെലിഗേറ്റ് ഫീസ് വിദ്യാർത്ഥികൾ 350 രൂപ നൽകണം. തിയേറ്ററുകളിൽ സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് അക്കാഡമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 തിയേറ്ററുകളിലായി 8,048 സീറ്റുകളാണ് ഉള്ളത്. പരമാവധി പതിനായിരം പാസുകൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ. പൊതുവിഭാഗത്തിൽ 7000, വിദ്യാർത്ഥികൾക്കും സിനിമ ടി.വി പ്രൊഫഷണലുകൾക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റികൾക്കും 500 വീതം.
പൊതുവിഭാഗത്തിൽ ചലച്ചിത്ര സമീക്ഷയുടെ വരിക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. അക്കാഡമിയുടെ www.iffk.inഎന്ന വെബ്‌സൈറ്റിൽ apply for the Event എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പണമടച്ചാൽ മാത്രമേ രജിസ്‌ട്രേഷൻ പൂർത്തിയാകുകയുള്ളൂ. നേരത്തെ പ്രതിനിധികളായിരുന്നവർക്ക് പഴയ പാസ്വേഡും യൂസർനൈയിമും ഉപയോഗിക്കാം. അക്ഷയ ഇ-കേന്ദ്രങ്ങൾ വഴിയും പണമടയ്ക്കാം. ട്രാൻസ്‌ജെന്റേഴ്‌സിന് ജെൻഡർ രേഖപ്പെടുത്താൻ പ്രത്യേക കോളം ഉണ്ടായിരിക്കും
60ശതമാനം സീറ്റുകൾക്ക് റിസർവേഷൻ തിയേറ്ററുകളിൽ 60ശതമാനം സീറ്റുകൾ റിസർവ് ചെയ്യാം. അംഗപരിമിതർക്കും 70 കഴിഞ്ഞവർക്കും ക്യൂവിൽ നിൽക്കാതെ പ്രവേശനം നൽകും. അംഗപരിമിതർക്കായി തിയേറ്ററുകളിൽ റാമ്പുകൾ നിർമ്മിക്കും. പാർക്കിംഗിന് പ്രത്യേക സ്ഥലവും അനുവദിക്കും. ചലച്ചിത്രമേളയോടനുബന്ധിച്ച് ഡിസംബർ 9 മുതൽ 14 വരെ മുഖ്യവേദിയായ ടാഗോർ തീയേറ്റർ പരിസരത്ത് കലാപരിപാടികൾ ഉണ്ടായിരിക്കും.
ഡെലിഗേറ്റ് രജിസ്‌ട്രേഷൻ തീയതികൾ ഇപ്രകാരം:
വിദ്യാർത്ഥികൾ നവംബർ 10 മുതൽ 12 വരെ
പൊതുവിഭാഗം 13 മുതൽ 15 വരെ
സിനിമ, ടി.വി പ്രൊഫഷണലുകൾ 16 മുതൽ 18 വരെ
ഫിലിം സൊസൈറ്റി പ്രവർത്തകർ 19 മുതൽ 21 വരെ
മീഡിയ 22 മുതൽ 24 വരെ