- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേളയുടെ മൂന്നാം ദിനം ചലച്ചിത്രപ്രേമികൾക്കു വിരുന്നേകിയത് മൺറോതുരുത്തും കിം കിഡുക്കിന്റെ സ്റ്റോപ്പും; തിങ്കളാഴ്ച പ്രദർശിപ്പിച്ചത് അറുപതോളം ചിത്രങ്ങൾ
തിരുവനന്തപുരം: പുത്തനാശയങ്ങളും ആഖ്യാനശൈലികളും കാത്തിരുന്ന പ്രേക്ഷകർക്ക് സന്തോഷപ്രദമായിരുന്നു ചലച്ചിത്ര മേളയുടെ മൂന്നാം ദിനം. മനു പി എസ് റോസ് സംവിധാനം ചെയ്ത മൺറോ തുരുത്ത്, കിം കി ഡുക്കിന്റെ സ്റ്റോപ്, സനൽകുമാർ സിദ്ധാർത്ഥന്റെ ഒഴിവു ദിവസത്തെ കളി എന്നിവയുൾപ്പെടെ അറുപതോളം ചിത്രങ്ങളാണ് തലസ്ഥാനത്തെ പതിനൊന്നു വേദികളിലായി തിങ്കളാഴ്ച
തിരുവനന്തപുരം: പുത്തനാശയങ്ങളും ആഖ്യാനശൈലികളും കാത്തിരുന്ന പ്രേക്ഷകർക്ക് സന്തോഷപ്രദമായിരുന്നു ചലച്ചിത്ര മേളയുടെ മൂന്നാം ദിനം. മനു പി എസ് റോസ് സംവിധാനം ചെയ്ത മൺറോ തുരുത്ത്, കിം കി ഡുക്കിന്റെ സ്റ്റോപ്, സനൽകുമാർ സിദ്ധാർത്ഥന്റെ ഒഴിവു ദിവസത്തെ കളി എന്നിവയുൾപ്പെടെ അറുപതോളം ചിത്രങ്ങളാണ് തലസ്ഥാനത്തെ പതിനൊന്നു വേദികളിലായി തിങ്കളാഴ്ച ആസ്വാദക വിരുന്നൊരുക്കിയത്.
മുത്തച്ഛൻ താമസിക്കുന്ന മൺറോ തുരുത്തിലേക്ക് എത്തുന്ന കേശുവിനെ പ്രമേയമാക്കിയ മൺറോ തുരുത്ത് വ്യത്യസ്ത ദ്വീപുകളായി മാറിയതും എപ്പോഴും ഭീഷണിയുടെ വക്കിൽ നിൽക്കുന്നതുമായ മനുഷ്യ മനസ്സിന്റെ പ്രതിബിംബമാണെന്ന് പ്രദർശനത്തിൽ പങ്കെടുത്ത സംവിധായകൻ മനു പറഞ്ഞു. കേശുവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാനുള്ള അച്ഛന്റെ തീരുമാനത്തോടുള്ള മുത്തച്ഛന്റെ ശക്തമായ എതിർപ്പിനെ ചിത്രം വരച്ചുകാട്ടുന്നു. ഇന്ദ്രൻസാണ് മുത്തശ്ശന്റെ വേഷം അനശ്വരമാക്കിയിരിക്കുന്നത്.
ജനപ്രിയ കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം സ്‌റ്റോപ് കൊറിയൻ പനോരമ വിഭാഗത്തിൽ ടഗോർ തിയേറ്ററിലാണ് പ്രദർശിപ്പിച്ചപ്പോൾ ആ വേദിയിൽ ഇതുവരെ കാണാത്ത തിരക്കാണ് അനുഭവപ്പെട്ടത്. കാർലോവിവേരി അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സാന്നിധ്യമറിയിച്ച ചിത്രം ഇക്കഴിഞ്ഞ ജൂലൈയിലാണ് പുറത്തിറങ്ങിയത്.
ഫുകുഷിമ ആണവ ദുരന്തത്തെ തുടർന്ന് ടോക്യോവിലേയ്ക്ക് കുടിയേറുന്ന ദമ്പതികളുടെ ഗർഭസ്ഥാവസ്ഥയിലുള്ള കുഞ്ഞിന് അണുവികിരണം ബാധിക്കുമോയെന്ന ആശങ്കയാണ് സ്റ്റോപിന്റെ ഇതിവൃത്തം. ജാപ്പനീസ് അഭിനേതാക്കളെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരു ഗറില സിനിമ സംവിധായകന്റെ രീതിയിൽ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രം കാണാനെത്തിയവരുടെ നീണ്ട ക്യൂവായിരുന്നു ടാഗോർ തിയേറ്ററിൽ.
വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തിൽ നിന്നും ഫോറസ്റ്റ് റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥപറയുന്ന, സനൽകുമാർ സിദ്ധാർത്ഥൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.