തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ ഡെലിഗേറ്റ് പാസുകളുടെ എണ്ണം പതിനൊന്നായിരമായി പരിമിതപ്പെടുത്താനുള്ള തീരുമാനം വന്നതോടെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ അനുഭവംവെച്ചുനോക്കുമ്പോൾ ഇത് മേളക്ക് വൻതോതിൽ ഗുണം ചെയ്തുവെന്നാണ് പൊതുവെയുള്ള്ള വിലയിരുത്തൽ. നേരത്തെതന്നെ വെബ്‌സൈറ്റിൽ പേര് രജിസ്‌ററർ ചെയ്തവരാണ് ഇപ്പോൾ മേളക്ക് എത്തിയത്.അതുകൊണ്ടുതന്നെ സിനിമയെ ഗൗരവത്തിൽ എടുക്കുന്നവരാണ് കൂടുതലും.

എന്നാൽ മുൻവർഷങ്ങളിൽ, പ്രത്യേകിച്ച കഴിഞ്ഞവർഷം ഇങ്ങനെയായിരുന്നില്ല സ്ഥിതി.ചില ഇസ്ലാമിക വിദ്യാർത്ഥിസംഘടനകളും, അരാജകവാദികളും കൂട്ടത്തോടെ ഇരച്ചുകയറി ഫെസ്റ്റിവൽ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.ദേശീയഗാനം ആലപിച്ചപ്പോൾ കൂക്കും പൂച്ചകരച്ചിലുംവരെ കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. മാത്രമല്ല സിനിമകൾക്ക് അതിന്റെ മതപരവും രാഷ്ട്രഏയവുമായ ഉള്ളടക്കത്തിന് അനുസരിച്ച് കൂട്ടത്തോടെ കയറി, കൈയടിയും കൂക്കുവിളിയും നടത്തുക എന്ന പരിപാടിയും ഇത്തവണ കാണാനില്ല.

കഴിഞ്ഞതവണ ക്‌ളാഷ് എന്ന വിഖ്യാത സിനിമയുടെ പ്രദർശനത്തിനിടെ നായികയുടെ പർദ അഴിയുമ്പോൾ ഒരു വിഭാഗവും, പർദയിടുമ്പോൾ മറുവിഭാഗവും മൽസരിച്ച് കൈയടിച്ചത് ഫിലം ഫെസ്റ്റിവൽ പ്രേക്ഷകരെകുറിച്ച് വല്ലാത്ത അവമതിപ്പ് ഉണ്ടാക്കിയിരുന്നു. ഇത്തവണ മേളക്കുമുന്നിലെ പ്രതിഷേധങ്ങളും വല്ലാതെ കുറഞ്ഞിട്ടുണ്ട്.മലപ്പുറത്ത് ഫ്ാളാഷ്‌മോബ് നടത്തിയ പെൺകുട്ടികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുള്ള നൃത്തപരിപാടി മാത്രമാണ് ഇത്തവണ പ്രതിഷേധത്തിന്റെ ഭാഗമായി നടന്നത്.മുൻ വർഷങ്ങളിൽ അബ്ദുൽനാസർ മദനിയുടെ മോചനംതൊട്ട് ഫലസ്തീൻ പ്രശ്‌നംവരെ ചൂണ്ടിക്കാട്ടി പ്രകടനങ്ങളും പ്‌ളക്കാർഡുകളുമൊക്കെയായി കലുഷിതമായിരുന്നു ഫിലം ഫെസ്റ്റിവർ വേദികൾ.

മേള സിനിമാസ്വാദകരുടെ മാത്രമായി മാറുന്നത് നല്ല പ്രണവതയാണെന്ന് എഴുത്തുകാരനും നിരൂപകനുമായ ടി.ഡി അജയൻ പ്രതികരിച്ചു. മുൻവർഷങ്ങളിൽ പടം കാണാൻ കഴിയാത്ത രീതിയിൽ പ്രതിഷേധമായിരുന്നെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. പക്ഷേ ഈ രീതിയിൽ നിയന്ത്രിച്ചിട്ടും റിസർവേഷൻ ഏർപ്പെടുത്തിയിട്ടും പ്രധാന സിനിമകൾക്കൊക്കെ വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്.

കലാഭവൻ അടക്കമുള്ള പ്രമുഖ തീയേറ്ററുകളിലൊക്കെ പൊരിവെയിലിൽ ഏറെനീരം നിന്നാണ് പ്രതിനിധികൾ തീയേറ്ററിൽ കയറിയത്.ടാഗോർ തീയേറ്ററിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും പൊലീസ് അകത്തേക്ക് കടത്തിവിട്ടില്‌ളെന്നും ആരോപണമുണ്ട്.