- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവലഹരിയോടെ മേള; തിരക്കൊഴിയാതെ മൂന്നാം ദിനം
പതിനൊന്ന് വിഭാഗങ്ങളിലായി 48 ചിത്രങ്ങൾ പ്രദർശിപ്പിച്ച് മേളയുടെ മൂന്നാം ദിനം ശ്രദ്ധേയമായി. തിരശ്ശീലയ്ക്ക് പുറത്തെ പരിപാടികളാലും സജീവമായ ദിവസമായിരുന്നു ഇന്നലെ(ഡിസം.14). രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഓപ്പൺഫോറം സജീവ ചർച്ചകൾക്ക് തുടക്കമിട്ടു. പൊതുവേ എല്ലാ പ്രദർശന കേന്ദ്രങ്ങളിലും തിങ്ങിനിറഞ്ഞാണ് പ്രദർശനം നടന്നത്. വൈകിട്
പതിനൊന്ന് വിഭാഗങ്ങളിലായി 48 ചിത്രങ്ങൾ പ്രദർശിപ്പിച്ച് മേളയുടെ മൂന്നാം ദിനം ശ്രദ്ധേയമായി. തിരശ്ശീലയ്ക്ക് പുറത്തെ പരിപാടികളാലും സജീവമായ ദിവസമായിരുന്നു ഇന്നലെ(ഡിസം.14). രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ച ഓപ്പൺഫോറം സജീവ ചർച്ചകൾക്ക് തുടക്കമിട്ടു. പൊതുവേ എല്ലാ പ്രദർശന കേന്ദ്രങ്ങളിലും തിങ്ങിനിറഞ്ഞാണ് പ്രദർശനം നടന്നത്. വൈകിട്ട് 6.45ന് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കാനിരുന്ന പോളണ്ട് ചിത്രം ഫീൽഡ് ഓഫ്‌ഡോഗ്‌സ് 5.15ന് ന്യൂതിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചു.
രാജ്യാന്തര മത്സരവിഭാഗത്തിലെ ഏഴ് സിനിമകളും ശ്രദ്ധ പിടിച്ചു പറ്റി. ആദ്യ പ്രദർശനത്തിൽ ശ്രദ്ധേയമായ 'എ ഗേൾ അറ്റ് മൈ ഡോർ' പ്രതീക്ഷ നിലനിർത്തി. പുതുമുഖ സംവിധായകൻ സജിൻ ബാബുവിന്റെ 'അസ്തമയം വരെ' അവതരണ രീതിയുടെ പുതുമകൊണ്ട് വേറിട്ടുനിന്നു.
പ്രമേയത്തിലും പ്രതിപാദനശൈലിയിലും വൈവിധ്യം പുലർത്തിയ 23 ചിത്രങ്ങളാണ് വേൾഡ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ചത്. സാമൂഹിക ആചാരങ്ങളുടെ മറവിൽ സ്ത്രീകൾക്ക് അനുഭവിക്കേണ്ടിവരുന്ന യാതനകൾ തുറന്നുകാട്ടിയ 'ഡിഫ്രെറ്റ്' എന്ന എത്യോപ്യൻ ചിത്രം ഏറെ ഹൃദ്യമായി. 'ദി ട്രീ', 'ഹാപ്‌ലി എവർ ആഫ്റ്റർ' എന്നി ചിത്രങ്ങളും മികച്ച നിലവാരം പുലർത്തി.
ജൂറി ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിച്ച 'ഓയിൽ മേക്കേഴ്‌സ് ഫാമിലി' ഷി ഫെയുടെ സംവിധാന മികവ് വിളിച്ചോതി. 'ഐ ആം നോട്ട് ഹിം' എന്ന തുർക്കി ചിത്രം കൺട്രിഫോക്കസ് വിഭാഗത്തിൽ ഹൃദ്യമായി. റസ്റ്റോറന്റ് ക്ലീനറായി ജോലിചെയ്യുന്ന നിഹാദ് എന്ന അവിവാഹിതനായ യുവാവിന്റെ കഥപറയുന്ന ഈ ചിത്രം തൈഫുൻ പിർസെലിമൊഗ്ലുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. റെട്രോസ്‌പെക്ടീവ്, കൺട്രി ഫോക്കസ്, മലയാളം സിനിമ ഇന്ന്, കണ്ടംപററി മാസ്റ്റർ ഇൻ ഫോക്കസ് വിഭാഗങ്ങളിൽ രണ്ട് സിനിമകൾ വീതമാണ് ഇന്നലെ പ്രദർശിപ്പിച്ചത്.
ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ നാല് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഇവയിൽ മേളയിലൂടെ ആദ്യമായി റിലീസ് ചെയ്ത '89' പ്രേക്ഷകപ്രശംസ നേടി. മനോജ് മിഷിഗൻ രചനയും സംവിധാനവും നിർവഹിച്ചതാണ് ചിത്രം. മനോജ് മിഷിഗൻ ഉൾപ്പെടെയുള്ളവർക്കായി ഒരുക്കിയ പ്രസ് മീറ്റും ശ്രദ്ധനേടി.