- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൃശ്യമാണ് സിനിമയുടെ ഭാഷ: സജിൻ ബാബു
ദൃശ്യമാണ് സിനിമയുടെ ഭാഷയെന്ന് സംവിധായകൻ സജിൻ ബാബു. ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'അസ്മയം വരെ' എന്ന സിനിമയുടെ സംവിധായകനായ സജിൻ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ദൃശ്യങ്ങളിലൂടെ വൈകാരിക തലങ്ങളെ പ്രകടിപ്പിക്കാൻ സാധിക്കും. തന്റെ സിനിമയിൽ 15 സംഭാഷണങ്ങൾ മാത്രമാണുള്ളത്. സബ്ടൈറ്റിലുകളില്ലെങ്ക
ദൃശ്യമാണ് സിനിമയുടെ ഭാഷയെന്ന് സംവിധായകൻ സജിൻ ബാബു. ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'അസ്മയം വരെ' എന്ന സിനിമയുടെ സംവിധായകനായ സജിൻ മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ദൃശ്യങ്ങളിലൂടെ വൈകാരിക തലങ്ങളെ പ്രകടിപ്പിക്കാൻ സാധിക്കും. തന്റെ സിനിമയിൽ 15 സംഭാഷണങ്ങൾ മാത്രമാണുള്ളത്. സബ്‌ടൈറ്റിലുകളില്ലെങ്കിലും സിനിമയുടെ ഭാഷ ഏവർക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റേതൊരു സ്വതന്ത്ര സിനിമയാണ്. എന്നാൽ മലയാളത്തിൽ ഇത്തരം സിനിമകൾക്ക് വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്. കാലത്തെ അതിജീവിക്കാൻ കഴിയുന്നതായിരിക്കണം സിനിമയെന്നും സമാന്തര സിനിമകൾക്ക് മലയാളത്തിൽ മികച്ച മാർക്കറ്റ് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെൻസർ ബോർഡുകൾ ഒരിക്കലും പ്രേക്ഷകന്റെ താത്പര്യങ്ങൾക്ക് വിലകൊടുക്കുന്നില്ലെന്ന് 'ബ്ലമിഷ്ഡ് ലൈറ്റ്' എന്ന ചിത്രത്തിന്റെ സംവിധായകൻ രാജ് അമിത് കുമാർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമായിരുന്നു മേളയിൽ നടന്നത്. അസ്വാതന്ത്ര്യത്തെക്കുറിച്ച് സിനിമയിലൂടെ സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. കാഴ്ചയുടെ ശീലം വ്യക്തികൾക്കനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യന്റെ മനഃശാസ്ത്രപരമായ വൈവിധ്യതയാണ് തന്നെ സിനിമയിലേക്ക് ആകർഷിച്ചതെന്ന് മിത്ത് ഓഫ് ക്ലിയോപാട്രയുടെ സംവിധായകൻ എം. അതേയപാർഥ പറഞ്ഞു. ബംഗാളി ചിത്രം 89' ന്റെ സംവിധായകൻ മനോജ് മിഷിഗൻ, എഡിറ്റർ സങ്കല്പ് ഭൗമിക്, മിത്ത് ഓഫ് ക്ലിയോപാട്രയിലെ മുഖ്യനടൻ ടോമ് ആൾട്ടർ, ഫിലിം ക്രിട്ടിക് സൈബാൾ ചാറ്റർജി സംവിധായകൻ ബാലു കിരിയത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.