- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഭാടങ്ങൾ ഒഴിവാക്കി നടത്താനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡെലിഗേറ്റ് ഫീസ് 2000 രൂപ ! പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കി പരിപാടി നടത്തും ; സമഗ്ര സംഭാവനയ്ക്കുള്ള 10 ലക്ഷം രൂപയുടെ പുരസ്കാരം ഇത്തവണ ഉണ്ടാകില്ലെന്ന് മന്ത്രി എ.കെ ബാലൻ
തിരുവനന്തപുരം: സിനിമാ ആസ്വാദകർക്ക് അൽപം നിരാശയുണ്ടാക്കുന്ന വാർത്തയാണ് സർക്കാരിൽ നിന്നും പുറത്ത് വരുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വർധിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വൻ പ്രളയക്കെടുതി ഉണ്ടായ സാഹചര്യത്തിൽ ചെലവ് ചുരുക്കി പരിപാടി നടത്താനാണ് തീരുമാനം. മാത്രമല്ല സമഗ്ര സംഭാവനയ്ക്കുള്ള 10 ലക്ഷം രൂപയുടെ പുരസ്‌കാരവും ഇക്കുറി ഉണ്ടാവില്ല. പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാൽ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. പിന്നീട് ആർഭാടങ്ങൾ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയർത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യൻ സിനിമകൾക്കും ജൂറികൾക്കും കൂടുതൽ പ്രധാന്യം നൽകാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കും.
തിരുവനന്തപുരം: സിനിമാ ആസ്വാദകർക്ക് അൽപം നിരാശയുണ്ടാക്കുന്ന വാർത്തയാണ് സർക്കാരിൽ നിന്നും പുറത്ത് വരുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വർധിപ്പിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വൻ പ്രളയക്കെടുതി ഉണ്ടായ സാഹചര്യത്തിൽ ചെലവ് ചുരുക്കി പരിപാടി നടത്താനാണ് തീരുമാനം. മാത്രമല്ല സമഗ്ര സംഭാവനയ്ക്കുള്ള 10 ലക്ഷം രൂപയുടെ പുരസ്‌കാരവും ഇക്കുറി ഉണ്ടാവില്ല.
പ്രളയം സംസ്ഥാനത്തെയാകെ ഉലച്ചതിനാൽ മേള ഉപേക്ഷിക്കാനായിരുന്നു തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. പിന്നീട് ആർഭാടങ്ങൾ ഒഴിവാക്കി മേള നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. ചലച്ചിത്ര അക്കാദമി സ്വന്തം നിലക്കാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. അതിനാലാണ് ഫീസ് നിരക്ക് ഉയർത്തിയത്. വിദേശ അതിഥികളുടെ എണ്ണം കുറക്കാനും ഏഷ്യൻ സിനിമകൾക്കും ജൂറികൾക്കും കൂടുതൽ പ്രധാന്യം നൽകാനും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടന-സമാപന ചടങ്ങുകളിലെ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കും.